Image

ഫോമാ- ഫൊക്കാനാ കണ്‍വന്‍ഷനുകള്‍ ആവശ്യമോ?

Published on 20 July, 2014
ഫോമാ- ഫൊക്കാനാ കണ്‍വന്‍ഷനുകള്‍ ആവശ്യമോ?
ഫോമ, ഫൊക്കാനാ കണ്‍വന്‍ഷനുകള്‍ കഴിഞ്ഞു. ആരവം ഒടുങ്ങി. ഒരു ബാക്കിപത്രം എടുത്താല്‍ നാം എവിടെ നില്‍ക്കുന്നു?

ആദ്യമേ പറയട്ടെ. ഇത്‌ കുറ്റംപറയാനുള്ള ഉദ്യമമല്ല. രണ്ടുവര്‍ഷം സമയവും പണവും ചിലവാക്കി കണ്‍വന്‍ഷനുകള്‍ നടത്തിയ ഭാരവാഹികളെ നമിക്കുന്നതിനു പകരം കുറ്റം പറയുന്നതില്‍ യുക്തിയില്ലെന്നു തോന്നുന്നു. യാതൊരു പ്രതിഫലവും കിട്ടാത്ത ജോലിയാണ്‌ അവര്‍ സമൂഹത്തിനുവേണ്ടി ചെയ്‌തതെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. കണ്‍വന്‍ഷന്‍ കഴിയുന്നതോടെ അവര്‍ ആരുമല്ലാത്തവരായിത്തീരുന്ന അവസ്ഥയുമുണ്ട്‌. മുന്‍ ഭാരവാഹികള്‍ മണ്ണുംചാരി നില്‍ക്കുന്നത്‌ നാം കാണുന്നുണ്ട്‌.

ചോദ്യം ഇതാണ്‌. ഇത്തരം കണ്‍വന്‍ഷനുകള്‍ ആവശ്യമാണോ? ഒരുകാലത്ത്‌ മലയാളികള്‍ക്ക്‌ ഒത്തുകൂടാനും ബന്ധം പുതുക്കാനുമൊക്കെയുള്ള വേദിയായിരുന്നു കണ്‍വന്‍ഷന്‍. ക്രമേണ അതിന്റെ പ്രസക്തി കുറഞ്ഞു. കണ്‍വന്‍ഷനുകള്‍ ജാതി തിരിച്ചും മതം തിരിച്ചും സമുദായം തിരിച്ചും നടക്കാന്‍ ആരംഭിച്ചതോടെ സെക്കുലര്‍ വേദികള്‍ അവര്‍ കൈയ്യടക്കിയപോലെയായി. ജനത്തിന്‌ അവിടെ പോകാനാണ്‌ താത്‌പര്യമെങ്കില്‍ പോകേണ്ട എന്നു പറയാനാവില്ലല്ലോ.

ജനത്തിന്‌ പഴയ താത്‌പര്യമില്ലെങ്കില്‍ ഒരു ചടങ്ങുപോലെ എല്ലാ രണ്ടുവര്‍ഷവും ഫൊക്കാനയും ഫോമയും കണ്‍വന്‍ഷനുകള്‍ നടത്തണോ, നടത്തിയിരിക്കണോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. കണ്‍വന്‍ഷന്‍ നടത്തിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ?

കണ്‍വന്‍ഷനുവേണ്ടി ഭാരവാഹികള്‍ പെടുന്ന പാട്‌ ഒരുവിധപ്പെട്ടവര്‍ക്കെല്ലാം അറിയാം. ജനത്തെ തടുത്തുകൂട്ടി കണ്‍വന്‍ഷന്‌ എത്തിക്കേണ്ട ചുമതല അവര്‍ക്കുള്ളതുപോലെ തോന്നും. ജനം വരില്ലെങ്കില്‍ അവരുടെ കൈയ്യിലെ കാശു പോകും.

ഫോമാ കണ്‍വന്‍ഷന്‍ നടന്ന വാലി ഫോര്‍ജിലും, ഫൊക്കാനാ കണ്‍വന്‍ഷന്‍ നടന്ന ചിക്കാഗോയിലും 5000 പേര്‍ വീതം പങ്കെടുക്കാനുള്ള ജനസംഖ്യ നമ്മുടെ സമൂഹത്തിനുണ്ട്‌. പക്ഷെ ജനം എത്തില്ല. അഥവാ അതിനവര്‍ക്ക്‌ താത്‌പര്യമില്ല. താത്‌പര്യമില്ലാത്തവരെ വിളിച്ചുകൂട്ടേണ്ട ആവശ്യമുണ്ടോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.

കണ്‍വന്‍ഷനുകള്‍ നടക്കേണ്ടതും അത്‌ വിജയിപ്പിക്കേണ്ടതും ജനത്തിന്റെ ആവശ്യമാണെങ്കില്‍ അവര്‍ സ്വമേഥയാ മുന്നോട്ടുവരണം. അതിനുള്ള അവബോധം അവരില്‍ ഉണര്‍ത്തുക. അഥവാ അവര്‍ക്ക്‌ താത്‌പര്യമില്ലെങ്കില്‍ പിന്നെ ഭാരവാഹികള്‍ക്കാണോ താത്‌പര്യം ഉണ്ടാകേണ്ടത്‌.?

മലയാളികളേക്കാള്‍ ഏറെ മതത്തിന്‌ സ്വാധീനമുള്ള തെലുങ്ക്‌ സമൂഹത്തില്‍ 8000, 10,000 പേര്‍ താനാ, എ.ടി.എ തുടങ്ങിയ കണ്‍വന്‍ഷനുകള്‍ക്ക്‌ പങ്കെടുക്കുന്നതുകൊണ്ടാവാം രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഉത്സവമായോ ആഘോഷമായോ അത്‌ അവരുടെ ജീവിതത്തിന്റെ ഭാഗമായി. മലയാളികള്‍ക്ക്‌ ഈ കണ്‍വന്‍ഷനുകള്‍ ജീവിതത്തിന്റെ ഭാഗമായി കാണാന്‍ എന്തുകൊണ്ട്‌ കഴിയുന്നില്ല?

ഒരേസമയത്ത്‌ പല കണ്‍വന്‍ഷനുകള്‍ നടത്തുന്നതുകൊണ്ടാണ്‌ ആള്‍ കുറയുന്നതെന്നു പറയുന്നു. കണ്‍വന്‍ഷന്‍ തീയതികള്‍ മാറ്റാവുന്നതാണല്ലോ. സംഘടനകള്‍ തമ്മില്‍ ഒരു ഏകോപനം അത്ര പ്രയാസമോ?

ഫോമാ കണ്‍വന്‍ഷന്റെ വര്‍ഷം മാറ്റാനുള്ള പ്രമേയം ജനറല്‍ബോഡിയില്‍ വന്നതാണ്‌. നിലവിലുള്ള ഭാരവാഹികളും മുന്‍ ഭാരവാഹികളും അതിനെ പിന്തുണയ്‌ക്കുന്നു. പക്ഷെ ജനത്തിന്‌ സംശയം.

ഫോമാ കണ്‍വന്‍ഷന്‍ വര്‍ഷം ഇപ്പോഴത്തേതില്‍ നിന്നു മാറ്റിയാല്‍ അത്‌ ഹിന്ദു കണ്‍വന്‍ഷനെ ബാധിക്കുമെന്ന വാദമാണ്‌ ഇത്തവണ ഉയര്‍ന്നത്‌.  ആഴ്‌ചകളുടേയോ, മാസങ്ങളുടേയോ വ്യത്യാസത്തിന്‌ അത്‌ ചെയ്‌തുകൂടേ?

ഇവിടെ ഭിന്നത കൊണ്ടുവരുന്നതിനു പകരം ഏറ്റവും കൂടുതല്‍ കണ്‍വന്‍ഷനുകള്‍ നടക്കുന്ന വര്‍ഷവും കുറച്ച്‌ നടക്കുന്ന വര്‍ഷവും എന്ന മാനദണ്‌ഡം സ്വീകരിക്കുകയാണെങ്കില്‍ പ്രശ്‌നം തീരും. കുറച്ചു കണ്‍വന്‍ഷനുകള്‍ നടക്കുന്ന വര്‍ഷത്തേക്ക്‌ ഫോമയുടേതോ, ഫൊക്കാനയുടേതോ കണ്‍വന്‍ഷനുകള്‍ മാറ്റാം. മറ്റു കണ്‍വന്‍ഷനുകളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ആഴ്‌ചകളോ മാസങ്ങളോ മാറ്റാം.

ഇത്‌ ഒരു പരിഹാരവശം. എല്ലാ രണ്ടുവര്‍ഷത്തിലും കണ്‍വന്‍ഷന്‍ എന്നത്‌ മൂന്നു വര്‍ഷത്തിലാക്കിയാലോ? അതുപോലെതന്നെ നിശ്ചിത സംഖ്യ ആളുകള്‍ പങ്കെടുക്കുമെന്ന്‌ ഉറപ്പായാല്‍ മാത്രം കണ്‍വന്‍ഷന്‍ നടത്തിയാലോ?

എന്തായാലും ഇക്കാര്യങ്ങളെല്ലാം ഉറക്കെ ചിന്തിക്കേണ്ടതുണ്ട്‌. മാറ്റം വരേണ്ടത്‌ ജനത്തിന്റെ ചിന്താഗതിയിലാണ്‌.
ഫോമാ- ഫൊക്കാനാ കണ്‍വന്‍ഷനുകള്‍ ആവശ്യമോ?
Join WhatsApp News
Truth man 2014-07-20 15:50:13
This is unknown article........at least mention who written this .
Then we can response 
സാഹിത്യം സുകുമാരൻ 2014-07-20 16:31:05
ഫോമാ ഫൊക്കാന സമ്മേളനങ്ങൾ വേണം. അല്ലെങ്കിൽ ഞങ്ങൾ അവാർഡു കിട്ടാതെ മരിച്ചു പോകും
പന്തളം ബിജു തോമസ്‌ 2014-07-20 18:58:57
ഈ വിമര്‍ശകന്‍ ഏതെങ്കിലും കണ്‍വന്‍ഷനില്‍ പങ്കെടുത്തതായി വ്യക്തമാക്കുന്നില്ല...  പേര് വെയ്ക്കാതെ പ്രസിദ്ധീകരിക്കുന്ന വിമര്‍ശനങ്ങളുടെ ഉത്തരവാദിത്വം എങ്കിലും  പ്രസാധകര്‍ ദയവായി ഏറ്റെടുക്കണം എന്ന് അപേക്ഷിക്കുന്നു. അല്ലങ്കില്‍ ഇവയെ പ്രസിദ്ധീകരിച്ചു പ്രോത്സാഹിപ്പിക്കാതിരിക്കുക. 
Roychengannur 2014-07-20 22:40:55
Our organization ROMA  always will support convention every 2 year 
jep 2014-07-21 05:13:43

ഒരു സാമൂഹ്യ അമേരിക്കൻ മലയാളീ പ്രശ്ന മാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് .അത് ആരായാൽ എന്താ ,അഭിപ്രായം എഴുതുക . എപ്പോഴും അപ്രിയ സത്യാങ്ങൾ പറയുമ്പോൾ അത് ആർക്ക് നേരേ ആണ് ആണന്നു മനസ്സിലാകുമ്പോൾ, ബിനാമി വച്ച് പ്രതികരിക്കുന്നവർ ഉണ്ട് .രണ്ടായീ പിളര്ന്ന  നാഷണൽ സംഘടനകളും  ഏതാണ്ട് കാരം ഇല്ലാത്ത ഉപ്പു പോലെ ആകുകുകയാണ് .കേരളത്തിൽ നടത്തുന്ന ഒരു സംഘടന സമ്മേളനം
അമേരിക്കയിൽ നടത്തുന്നു എന്ന വിത്തിയാസം.

Jose Mathew 2014-07-21 09:24:41
Everyone looking for who said rather than what said. This is the problem. If anything good in this article take and use it. Otherwise leave it. See, no one has right name here, including Truth Man. Now he is looking for the name of the author to respond. FUNNY.
Trouble Man 2014-07-21 10:07:16
ചിലപ്പോൾ ഈ ട്രൂത്ത്‌ മാൻ എന്ന് പറയുന്നത് സോക്രട്ടറീസിന്റെ പ്രേതം ആയിരിക്കും. ജോസ് മാത്യു സൂക്ഷിക്കണം. പിന്നെ ഫോമായേം ഫോക്കാനെയും നിരന്തരം അടിച്ചുകൊണ്ടിരുന്നാൽ ചിലപ്പോൾ നന്നാകില്ല എന്ന് പറയാനും പറ്റില്ല. ചിലപ്പോൾ അടികോല്ലുന്നവൻ നന്നാകും അല്ലെങ്കിൽ അടിക്കുന്ന ആൾ നാന്നാകും.
convention seeker 2014-07-21 11:51:10
കണ്‍ വഷ�കള്‍ ഇല്ലെങ്കില്‍ പിന്നെ നാട്ടില്‍ നി� കാശു വാങ്ങി എങ്ങനെ ആളെ കൊണ്ടു വ�ം? അറ്റുത്ത കണ്വഷ� ആളെ കൊണ്ടു വരാന്‍ ചിലര്‍ ഇപ്പോഴെ റെഡിയായി നില്‌��
ഡിങ്കിമാൻ 2014-07-21 12:45:38
Trouble Man:
വളരെ ശരി. ചിലപ്പോൾ കണ്ടു നിൽക്കുന്നവൻ എങ്കിലും ശരിയാവാനിടയുണ്ട്.
'ട്രൂത്തുമാൻ' എന്നൊരു പേരു തന്നെ ഇംഗ്ലീഷിലോ മലയാളത്തിലോ മനസ്സിലാവുന്നതല്ല. മനസ്സിലാക്കിയിട്ടു കാര്യവുമില്ല. പിന്നെ അങ്ങനെ ഒരു തൊപ്പി ഇട്ടു വന്നു നിന്നാടുമ്പോൾ, ഉളുമ്പ് ചോദ്യങ്ങൾ കൂടി ചോദിക്കുന്നതു ആരോചകമായിത്തോന്നുന്നില്ലേ?  പൊട്ടിംഗ്ലീഷിലും, പൊട്ട മലയാളത്തിലും കൂടിയാവുമ്പോഴോ?
പത്രത്തിനു ആരെയും പിണക്കാൻ വയ്യ, അതുകൊണ്ടു കുറ്റപ്പെടുത്തി എഴുതിയാൽ അവർക്കു വലിയ വൈക്ലഭ്യവുമാ... കട്ട് ചെയ്യും, ഇടാതിരിക്കും... 
എന്തെല്ലാം "മാനും", വേഷോം ഇട്ടു വേണം അതുകൊണ്ടു മലയാളിക്ക് ഒരു കാര്യം മറ്റൊരുത്തനോടു പറഞ്ഞു വ്യക്തമാക്കാൻ! കാരണവുമുണ്ട്,  കുറ്റപ്പെടുത്തിയാൽ പല പരട്ടകളും പരത്തെറി പുലമ്പും, പരസ്യമായി. അതുകൊണ്ട് തലയിൽ മുണ്ടിട്ടും, ഒളിച്ചിരുന്നും എഴുതാനേ പറ്റൂ. സ്വന്തം പേരിലോട്ടു  തെറി വന്നു തെറിക്കാതെയും സൂക്ഷിക്കാം!

Phantom 2014-07-21 13:25:58
The one who said and what he/She said matters. But in the case of FOAMA and FOKKANA it doesn’t make sense. Though we are identity seekers it is becoming too much to handle. Family (Church) convention, Nair convention and so many conventions are going on and it is wrecking our finance. And after attending all these ‘Chankaran is again on the coconut tree’ . By the by don’t pay attention to Truth Man. He is fake.
കലമാൻ 2014-07-22 06:42:38
ട്രൂത്ത്മാൻ, ട്രബിൾമാൻ, ഡെങ്കിമാൻ എന്നുവേണ്ട എവിടിന്നാട ഈ മാനൊക്കെ ഇറങ്ങി വരുന്നത്? ഏതു ഘാനക്കകത്ത് നിന്നാട ഈ ആമ ഉണ്ടായത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക