Image

ഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് കാര്‍ണിവല്‍ വിജയമായി

ഏബ്രഹാം മാത്യു, ഫിലദല്‍ഫിയാ. Published on 23 July, 2014
ഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് കാര്‍ണിവല്‍ വിജയമായി
ഫിലദല്‍ഫിയാ. ഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍േത്താമ്മാ ചര്‍ച്ച് ജൂലൈ 19 ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 9 മണിവരെ ദേവാലയ അങ്കണത്തില്‍ ഒരുക്കിയ കാര്‍ണിവലില്‍ ഇടവകക്കാരെ കൂടാകെ സമീപ ഇടവകകളിലെ അംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

ഇടവക വികാരി റവ. വര്‍ഗീസ് കെ.തോമസ് ഉത്ഘാടനം ചെയ്തു. ഇടവകയുടെ ചൈതന്യത്തിനു ആത്മീയ ഉണര്‍വ്വിനും ഇതു പോലെയുള്ള ഒ ത്തുചേരല്‍ സഹായമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഇടവകാംഗങ്ങള്‍ തയ്യറാക്കിയ ഭക്ഷണങ്ങള്‍ ഒരുക്കിയ വെളുത്ത ടെന്റുകളുടെ മുന്‍പില്‍ മലയാളികളുടെ നീണ്ട നിര കാണാമായിരുന്നു. തട്ടുകടകളില്‍ കേരളീയ ഭക്ഷണങ്ങളുടെ ആവശ്യം സംഘാടകരെ ആവേശഭരിതരാക്കി. മസാലദോശ, വട, കട്‌ലറ്റ്, പൊരോട്ടാ, ബാര്‍ബിക്യൂ തുടങ്ങിയവ ആവശ്യക്കാരുടെ അഭിരുചി അനുസരിച്ച് ഉടന്‍ തയ്യാറാക്കി കൊടുക്കുന്നതില്‍ മത്സരം തന്നെ കാണാമായിരുന്നു.
കുട്ടികള്‍ക്ക് കളിക്കുവാനും ഉല്ലസിക്കുവാനും വിവിധ സംവിധാനങ്ങള്‍ സംഘാടകര്‍ തയ്യാറാക്കിയിരുന്നു. സെല്‍ഫോണ്‍, ഡിജിറ്റല്‍ ടിവി തുടങ്ങി ഹോണ്ടായുടെ കാമരി കാര്‍ വരെ ലേലത്തില്‍ വിളിക്കുവാന്‍ നൂറുകണക്കിന് ആളുകള്‍ എത്തി. ആവേശം ആളിക്കത്തിയ കാര്‍ ലേലത്തില്‍ ഫിലദല്‍ഫിയായിലെ ബിസിനസ്സുകാരനായ സജി കരിംകുറ്റി വിജയിയായി. ഷാജി മത്തായി-റോസ ദമ്പതികള്‍ ഐഫോണിന്റെ ലേലത്തില്‍ വിജയികളായി. 60 ഇഞ്ച് ഡിജിറ്റല്‍ ടിവി മുന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് സെക്രട്ടറി ചെറിയാന്‍ കെ. കോശിക്കാണ് ലഭിച്ചത്.
ഫിലദല്‍ഫിയായിലെ മാര്‍ത്തോമ്മാ പട്ടക്കാരുടെ സഹകരണം എടുത്തു കാണി ച്ച കാര്‍ണിവലില്‍ മലയാളികള്‍ അല്ലാതെ നോര്‍ത്തിന്ത്യന്‍ കുടുംബംഗങ്ങളും അമേരിക്കന്‍ കുടുംബംഗങ്ങളും പങ്കെടുത്തു ചടങ്ങിന് കൊഴുപ്പേകി.

വിവിധ കലാപരിപാടികളും അരങ്ങേറി. അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗങ്ങളായ ഗായകന്‍ ജെയിസണ്‍, പ്രശസ്ത െ്രെകസ്തവ ഗായിക ഹെല്‍ഡാ സുനില്‍ എന്നിവര്‍ ആലപിച്ച മലയാള ഹിന്ദി ഗാനങ്ങളുടെ അവതരണം മനോഹരമായിരുന്നു. ക്രിസ്‌തോസ് ഗായകര്‍ ഗായിക ഷേര്‍ളി വില്‍സന്റെ നേതൃത്വത്തില്‍ ആലപിച്ച ഗാനങ്ങളും പ്രിയമുള്ളതായി. ഫിലദല്‍ഫിയാ ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും കലാകാരനുമായ വര്‍ഗീസ് ഏബ്രഹാമിന്റെ ഓട്ടന്‍തുള്ളല്‍ പരിപാടിയായ ഹവ്വായുടെ റിബ്‌സ് കാണികളില്‍ ഗൃഹാതുരത്വം പകര്‍ന്നു. ഏറെ ചിന്തിക്കുവാനും, ഓര്‍ത്തോര്‍ത്തു ചിരുക്കുവാനും ഓട്ടന്‍തുള്ളല്‍ പരിപാടിക്കു കഴിഞ്ഞു.

ശബ്ദവും വെളിച്ചവും, ബേബി ചാക്കോ, കെ.ജി ജോണ്‍, വര്‍ഗ്ഗീസ് എന്നിവര്‍ കൈകാര്യം ചെയ്തു.

ചൂരീദാര്‍, സാരിത്തരങ്ങളുടെ ശേഖരം, ലേഡീസ് ബാഗുകള്‍, മാല, വള എന്നിവയുടെ വില്‍പ്പന കാര്‍ണിവലിന്റെ വിജയത്തിന് മറ്റൊരു കാരണമായി. ന്യൂയോര്‍ക്കില്‍ നിന്നും എത്തിയ വ്യാപാരികളായിരുന്നു വസ്ത്രങ്ങളുടെ ശേഖരങ്ങള്‍ ഒരുക്കിയത്. ഗ്രോസറി കട, ഫോട്ടോ സെന്റര്‍, പാനീയ ശാലകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍ തുടങ്ങിയവ
കാര്‍ണിവല്ലില്‍ കാണാമായിരുന്നു.

വികാരി റവ.വര്‍ഗീസ് തോമസിനെ കൂടാതെ, റവ.എം. ജോണ്‍, വൈസ് പ്രസിഡന്റ ് അലക്‌സ് തോമസ്, ട്രസ്റ്റി തോമസ് ജേക്കബ്, സെക്രട്ടറി സി.ജി ദാനിയേല്‍, അക്കൗണ്ടന്റ ് ജോര്‍ജ് കുട്ടി എം.കെ, തോമസ് കിഴക്കേമുറി, ഷാജി മത്തായി, പി.ടി മാത്യു, അലക്‌സ് തോമസ് എന്നിവര്‍ അടങ്ങിയ വന്‍നിര പരിപാടികളുടെ വിജയത്തിന് കാരണമായി. കാര്‍ണിവലില്‍ ദൃശ്യമായ ഇടവക ജനങ്ങളുടെ സഹകരണം തനിക്ക് സന്തോഷം പകര്‍ന്നുവെന്ന് ഫിലദല്‍ഫിയായിലെ ജോ ഓട്ടോ കെയര്‍ ഉടമ ജോസ് പറയുകയുണ്ടായി. പ്രകൃതി ഒരുക്കിയ അനൂകൂല കാലാവസ്ഥയും ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ െ്രെപവസിയും വിജയത്തിന് മറ്റൊരു കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് കാര്‍ണിവല്‍ വിജയമായിഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് കാര്‍ണിവല്‍ വിജയമായിഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് കാര്‍ണിവല്‍ വിജയമായിഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് കാര്‍ണിവല്‍ വിജയമായിഫിലദല്‍ഫിയായിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് കാര്‍ണിവല്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക