Image

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ സമ്മര്‍ മീറ്റിംഗ്‌ ആന്‍ഡ്‌ റിട്ടയര്‍പ്ലാനിംഗ്‌

Published on 23 July, 2014
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ സമ്മര്‍ മീറ്റിംഗ്‌ ആന്‍ഡ്‌ റിട്ടയര്‍പ്ലാനിംഗ്‌
ഡിട്രോയിറ്റ്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ (ഇനാം) സമ്മര്‍ മീറ്റിംഗ്‌ ആന്‍ഡ്‌ റിട്ടയര്‍പ്ലാനിംഗ്‌ നടത്തുകയുണ്ടായി. പ്രസിഡന്റ്‌ ജയിന ഇലക്കാട്ടിന്റെ സ്വാഗത പ്രസംഗത്തോടുകൂടി മീറ്റിംഗ്‌ ആരംഭിച്ചു. മെയിന്‍ സ്‌പോണ്‍സറായ പ്രുഡന്‍ഷ്യല്‍ റെപ്രസന്റേറ്റീവ്‌ വിദ്യാ ഷാ വിവിധ വിഷയങ്ങളെക്കുറിച്ച്‌ ക്ലാസ്‌ എടുത്തു. കൂടാതെ രാകേഷ്‌ കപൂര്‍ ആന്‍ഡ്‌ രചനാ കപൂര്‍ എന്നിവരുടെ ഹോം കെയര്‍ കമ്പനി ആന്‍ഡ്‌ എക്യുപ്‌മെന്റിനെക്കുറിച്ചും വിശദീകരിച്ചു.

സരജാ സാമുവേല്‍ സ്‌ട്രെസ്‌ മാനേജ്‌മെന്റ്‌, ബാലന്‍സ്‌ ആന്‍ഡ്‌ പ്ലാന്‍ ഔവര്‍ ലൈഫ്‌ ഹൗ ടു അവോയ്‌ഡ്‌ സ്‌ട്രെസ്‌ എന്നിവയെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. സെക്രട്ടറി ഡെയ്‌സണ്‍ ചാക്കോ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ട്രഷറര്‍ അന്നമ്മ മാത്യൂസ്‌ അക്കൗണ്ട്‌സ്‌ ആന്‍ഡ്‌ ബാലന്‍സ്‌ അവതരിപ്പിച്ചു. മറ്റ്‌ പല ചര്‍ച്ചകള്‍ക്കു ശേഷം വൈസ്‌ പ്രസിഡന്റ്‌ സിനു ജോസഫ്‌ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. സ്‌നേഹവിരുന്നോടെ മീറ്റിംഗ്‌ സമാപിച്ചു.
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ സമ്മര്‍ മീറ്റിംഗ്‌ ആന്‍ഡ്‌ റിട്ടയര്‍പ്ലാനിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക