Image

കൂടല്ലൂര്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ രണ്ടിന്‌ ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2014
കൂടല്ലൂര്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ രണ്ടിന്‌ ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍ നിവസികളുടെ സമ്മേളനവും സമ്മര്‍ പിക്‌നിക്കും ഓഗസ്റ്റ്‌ രണ്ടാം തീയതി ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ വൈകിട്ട്‌ 7 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള മയാമി വുഡ്‌സില്‍ (8201 Caldwell Ave, Morton Grove, IL ) വെച്ച്‌ വിപുലമായി ആഘോഷിക്കും.

ഗൃഹാതുരത്വത്തിന്റെ സ്‌മരണകള്‍ അയവിറക്കി പുതിയതും പഴയതുമായ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതിനും, സുഹൃദ്‌ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും വേണ്ടി എല്ലാ കൂടല്ലൂര്‍ നിവാസികളേയും, കൂടല്ലൂരില്‍ നിന്നും വിവാഹംകഴിക്കപ്പെട്ടവരുടെ കുടുംബങ്ങളേയും ഹാര്‍ദ്ദവമായി ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ പുതുശേരില്‍ (224 578 6794), സണ്ണി ചേത്തലില്‍കരോട്ട്‌ (847 770 1614), തോമസ്‌ ഇടിയാലില്‍ (224 392 6663), തോമസ്‌ വാഴക്കാല (847 975 3639). ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക