Image

2014-ലെ വിന്ററിലേക്കുളള അമേരിക്കന്‍ മലയാള കവിത (കവിത: റെജിസ് നെടുങ്ങാടപ്പള്ളി)

റെജിസ് നെടുങ്ങാടപ്പള്ളി Published on 24 July, 2014
2014-ലെ വിന്ററിലേക്കുളള അമേരിക്കന്‍ മലയാള കവിത (കവിത: റെജിസ് നെടുങ്ങാടപ്പള്ളി)

 ങ്ങ, ണ്ണ, ണ്ട, ഗ്ഗ, ബ്ബ, ക്ക….
മതം, അത് ഉറഞ്ഞ
മത ശിലയാണ്, പറക്കുംതളികയുടെ നാടകീയത.
അത് പുല്ല് മൂടിയ കിണറാണെങ്കിലും
സ്വയം ഒഴുകുകയും നിരന്തരം ഗതിമാറുകയും
സമുദ്രത്തിലെത്തിച്ചേരുകയും ചെയ്യുന്നില്ല.

ശില,അത്
വാട്ട്‌സ് ആപ്പിനേക്കാള്‍
വളരെ ഡിജിറ്റലും
ഋഗ്വേദത്തേക്കാള്‍ പുതിയതുമാണ്. പക്ഷേ
ഋതുക്കള്‍ക്കൊപ്പം ചലിക്കുകയും
അസ്തിത്വത്തോടൊപ്പം നീങ്ങുകയും ചെയ്യുന്നില്ല.

ശവകുടീരങ്ങള്‍ക്കാണ് കൂടുതലും
വാണിജ്യ ശിലകളുടെ പ്രയോജനം.
ശരത്്കാലത്ത്
സൂര്യനോട് സുപ്രഭാതം പറയാതെ,
മരങ്ങള്‍ ഇലപൊഴിച്ച് നഗ്നമാകുമ്പോള്‍
മുഴുവന്‍ ഇലകളുമൊരു
പരാതിയും കൂടാതെ
സമാധാനത്തോടെ
കുളിര്‍ത്തുവന്ന മണ്ണിലേക്ക്
നിശ്ശബ്ദമായി അടരുന്നു…
മഹത്വത്തോടെയളിഞ്ഞ്
പുതിയ ഇലകള്‍ തിരികെ വരട്ടേയെന്ന
ആന്തരീകാശംസയോടെ….
എന്നാലും
അരങ്ങള്‍ നഗ്നമായി നര്‍ത്തിച്ച്
മതത്തെ കടന്നും ദൈവം കണക്കെ
ആകാശത്തേക്ക് നോക്കി ഊമിച്ച്
ഉറഞ്ഞങ്ങനെ....

ഫേസ്ബുക്കിലെ ചണ്ഡാലന്മാര്‍
പോസ്റ്റുന്ന സെല്‍ഫികളും
ഗൂഗിളിലലയുന്ന
മണ്ടപണ്ടിതരും
തണുപ്പന്‍
മിന്നാമിനുങ്ങിനെ 'തീ'യെന്നും
വിവാഹിതന്‍ പോലുമല്ലാത്ത
ദൈവത്തെ
'പിതാവ്' എന്നും വിളിച്ച് കളിയാക്കുന്നു
 
രാജാവോ,
മോഷ്ടാവോ എന്നെ
മാനസാന്തരപ്പെടുത്തിടാത്തോളവും
ഏതു മതത്തിന്റേയും
വിക്ഷേപണത്തറ
തണുത്തുറഞ്ഞ
ഒരു മൃതദേഹം തന്നെയാണെന്നാണ്
ഊമയായ
എന്റെ മതം!


2014-ലെ വിന്ററിലേക്കുളള അമേരിക്കന്‍ മലയാള കവിത (കവിത: റെജിസ് നെടുങ്ങാടപ്പള്ളി)
Join WhatsApp News
Sudhir Panikkaveetil 2014-07-24 19:08:23
മതം ഒരു ശിലയാണു. വെറും ശിലയല്ല, മൃതദേഹം പോലെ തണുത്തുറഞ്ഞ ശില, അതാണു മതത്തിന്റെ
അടിസ്ഥാന ശില. മരിച്ചവന്റെ സ്മാരകം ഉയര്ത്താൻ
ഉപയോഗിക്കുന്ന ശില. ജീവിച്ചിരിക്കുന്നവർ മരങ്ങളെപോലെ ഇലകൾ പൊഴിച്ച് തടിയങ്ങ്
സ്വർഗത്തിലേക്ക് എടുക്കപ്പെടുമെന്ന വിശ്വാസത്തിൽ
നാണം കെട്ട് നില്ക്കുന്നു. സ്വരങ്ങൾ നീട്ടിയും
വ്യജ്ഞനങ്ങൾ ഇരട്ടിപ്പിച്ചും കൊണ്ടുള്ള പ്രതീകം
ഈ മത ശില ഭാഷയുടെ കല്ലുവെട്ടുകാരൻ കൊത്തിയുണ്ടാക്കുന്നതാണെന്നായിരിക്കാം. പ്രതിദിനം വഞ്ചിക്കപ്പെട്ടിട്ടും മനുഷ്യൻ സാങ്കേതിക തികവിന്റെ ചില സൌകര്യങ്ങളിൽ മണ്ടന്മാരായി കഴിയുകയാണ് മരിച്ചാൽ കിട്ടുന്ന സ്വര്ഗ്ഗമെന്ന
അപ്പകഷണം കാണിച്ച് മതമെന്ന ശില അവനു കുഴിമാടങ്ങൾ തീര്ക്കുന്നു. കവിക്ക് അത് വിളിച്ച് പറയാതിരിക്കാൻ കഴിയില്ല. ഇത്തരം കവിതകളാണ് സാഹിത്യവേദികൾ ചര്ച്ച ചെയ്യേണ്ടത്. അഭിനന്ദനം ശ്രീ നെടുങ്ങാടപ്പള്ളി. 
summer2014 2014-07-25 11:10:18
oru new generation kavitha..onnum manasilayilla...aaa..eee...uuu...
City Garbage Service 2014-07-25 16:57:16
വായിച്ചാൽ മനസിലാകുന്നില്ലെങ്കിൽ അത് ആധുനികത്തിന്റെയോ അത്യന്താധുനികത്തിന്റെയോ ചവറ്റു കോട്ടയിൽ ഇട്ടേരു. പിന്നെ ഞങ്ങൾ പിക്ക് അപ്പു ചെയ്യിതോളം
വിദ്യാധരൻ 2014-07-25 17:41:05
അ +ഇ +ഉ = ഓം തുറക്കുക നിൻ ഏഴാം ഇന്ദ്രിയം സുഹൃത്തെ, (1 ) തെളിഞ്ഞിടും ഓം നിന്റെ മുന്നിൽ (2 ) സൃഷ്ടി സ്ഥിതി പ്രളയ കാരണ ഭൂതരാം (3 ) ബ്രഹ്മ പുത്ര മഹേശ്വരാം ത്രിമൂർത്തികൾ (4 )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക