Image

വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ്‌ സമര്‍പ്പണവും.

Published on 24 July, 2014
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ്‌ സമര്‍പ്പണവും.
പ്രശസ്‌ത സാഹിത്യകാരന്മാരായ ബെന്യാമിനും സതീഷ്‌ബാബു പയ്യന്നൂരും പെങ്കെടുത്തു.

വചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ. സി. ഏ. എന്‍. ഏ. യില്‍ വച്ച്‌ സെക്രട്ടറി സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. മധുസൂദനന്‍ നായരുടെ കവിത `ഭാരതം' സോയ നയര്‍ ആലപിച്ചു. ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ സെമിനാര്‍ ഡോ. ഏ. കെ. ബി. പിള്ള മോഡറേറ്റ്‌ ചെയ്‌ത്‌ നയിച്ചു. ആനുകാലിക സാഹിത്യത്തിന്‍ ഉത്തമസാഹിത്യ കൃതികളുടെ വൈരള്യത്തില്‍ ആശങ്കാകുലനായ ഡോ. ഏ. കെ. ബി. പിള്ള കൃതികള്‍ അച്ചടിക്കുന്നതിനു മുമ്പ്‌ സംശോധന ചെയ്‌താല്‍ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ആടുജീവിതം പോലുള്ള കൃതികള്‍ പ്രകാശിച്ചു നില്‍ക്കുമ്പോള്‍ മലയാള സാഹിത്യത്തെ ശുന്യതയിലേക്ക്‌ തള്ളി വിടുന്ന അനേകംകൃതികളുമുണ്ടെന്നും അഭിപ്രായപ്പെട്ടു. മനുഷ്യജീവിതം ശൂന്യതയിലേക്ക്‌ എന്ന ആധുനിക ചിന്താഗതി സാഹിത്യ രചനകളേയും ബാധിക്കുന്ന ശോചനീയാവസ്ഥ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഡോ. ശശിധരന്‍ കൂട്ടാല സാഹിത്യത്തിന്റെ വിവിധ വശങ്ങളും സഹിത്യകരന്മാര്‌ക്ക്‌ ഉണ്ടായിരിക്കേണ്ട അന്തര്‍ദര്‍ശനം, ഭാവന, സാമൂഹ്യ പ്രതിബദ്ധത മുതലായ ഗുണങ്ങളും വിസ്‌തരിച്ചു കൊണ്ട്‌ ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം എന്ന വിഷയത്തെകുറിച്ച്‌ പ്രൗഢമായ പ്രബന്ധം അവതരിപ്പിച്ചു. സാഹിത്യത്തിന്‌ സത്യത്തിന്റെ മുഖം ഉണ്ടാകണമെന്നും സത്യത്തിന്റെ മുഖം വരച്ചിടുന്ന എഴുത്തുകാരാണ്‌ നിര്‍മ്മല തോമസ്‌, ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു, സാംസി കോടുമണ്‍, ബെന്യാമിന്‍?തുടങ്ങിയവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തെ അതിജീവിക്കുന്നതായിരിക്കണം സാഹിത്യം. ഇന്ദുലേഖയും ആശാന്റെ കൃതികളും മറ്റും? ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ അവ സമൂഹത്തിന്റെ കാഹളം മുഴക്കിയതു കൊണ്ടാണ്‌. സാഹിത്യകാരന്മാര്‍ ജീവിത യഥാര്‍ത്ഥ്യത്തിലേക്ക്‌ കടന്നു വരണം എന്ന്‌ ആഹ്വാനം ചെയ്‌തു കൊണ്ട്‌ ഡോ. ശശിധരന്‍ പ്രഭാഷണം അവസാനിപ്പിച്ചപ്പോള്‍ ശ്രോതാക്കളില്‍ ?സാഹിത്യചിന്തയുടെ ഒരുതരംഗം തന്നെ സൃഷ്ടിക്കപ്പെട്ടു.

മലയാള സാഹിത്യം ശുഷ്‌കമായിക്കൊണ്ടിരിക്കുകയാണ്‌, കാരണം സാഹിത്യത്തിന്റെ അന്തസത്ത വിട്ട്‌ അനുകരണത്തിലേക്ക്‌ നീങ്ങിയതാണ്‍്‌ എന്ന്‌ സുചിപ്പിച്ചു കൊണ്ടാണ്‌ ബന്യാമിന്‍ പ്രസംഗം ആരംഭിച്ചത്‌. എഴുത്തുകാരുടെ മുഖം നോക്കാതെ കൃതികള്‍ ക്രിയാത്‌മകമായി വിമര്‍ശിക്കപ്പെട്ടെങ്കില്‍ മത്രമേ സാഹിത്യം പുരോഗമിക്കുകയുള്ളൂ എന്ന്‌ തന്റെ ആടുജീവിതം വിമര്‍ശിക്കപ്പെട്ടതിനെ അനുസ്‌മരിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ മുന്നിലേക്ക്‌ നമ്മുടെ രചനകള്‍ ശരിയായി പരിഭാഷപ്പെടുത്തി എത്തുന്നില്ലെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.കുടിയേറ്റ സാഹിത്യവും പ്രവാസ സാഹിത്യവും രണ്ടാണോ അങ്ങനെ ഒരു സാഹിത്യം ഉണ്ടോ എന്ന സംശയം ഉന്നയിച്ചു കൊണ്ട്‌  പ്രസംഗം ആരംഭിച്ച?സതീഷ്‌ബാബു പ്രവാസി എഴുത്തുകാരുടെ നന്മയും തിന്മയും വായിച്ചറിഞ്ഞിട്ടുണ്ട്‌ എന്ന്‌ പറഞ്ഞു. എഴുത്തുകാര്‍ മറ്റുള്ളവര്‍ക്ക്‌ നന്മ ഭവിക്കണം എന്ന്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ എഴുതണം, വായനക്കാരുടെ മനസ്സിലേക്ക്‌ ഇത്തിരി വെളിച്ചമെങ്കിലും കടത്തി വിടുന്നെല്ലെങ്കില്‍ എഴുത്ത്‌ നിഷ്‌പ്രഭമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആനുകാലിക സാഹിത്യത്തിന്‍ കാണുന്ന നവീനമായ ആശയാവിഷ്‌കരണം പ്രശംസനീയമാണെന്ന്‌ ജെ. മാത്യൂസും സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കുറുക്കുവഴികളിലൂടെ സഞ്ചരിച്ച്‌ പരിഹാസ്യരാകാതെ സ്വന്തം വിചാര വികാരങ്ങള്‍ ആത്മാര്‍ത്ഥതയോടെ സമൂഹത്തിലേക്ക്‌ സംക്രമിപ്പിച്ച്‌സത്യസന്ധമായി അനുവാചക ലോകത്തിന്റെ ആദരവ്‌ ഏറ്റുവാങ്ങണമെന്ന്‌ വാസുദേവ്‌ പുളിക്കലും ആനുകാലിക സാഹിത്യം നമുക്ക്‌ അഭിമാനിക്കാന്‍ തക്കവണ്ണംപുരോഗമിക്കുണ്ടെന്ന്‌ മുരളി നായരും ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ അഭിപ്രായപ്പെട്ടു.

പിന്നീട്‌ നടന്ന സാഹിത്യ ചര്‍ച്ച കെ. കെ. ജോണ്‍സന്‍ മോഡറേറ്റ്‌ ചെയ്‌ത്‌ നയിച്ചു. വിചാരവേദിയുടെ അവാര്‍ഡ്‌ ജേതാക്കളായ ഡോ. എന്‍. പി. ഷീലയുടേയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റേയും കൃതികളാണ്‌ ചര്‍ച്ച ചെയ്‌തത്‌. ഷീല ടീച്ചറെ അമ്മയുടെ സ്ഥനത്ത്‌ കാണുന്ന കെ. കെ. ജോണ്‍സന്‍ ടീച്ചറുടെ രചനകളുടെ ഉള്‍ത്തളങ്ങള്‍ തൊട്ടറിഞ്ഞും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ രചനാ വൈഭവത്തിുല്‍ സന്തുഷ്ടനായുംസംസാരിച്ചു. ഡോ. നന്ദകുമാര്‍, രാജൂ തോമസ്‌ എന്നിവര്‍ അബ്ദുള്‍ പുന്നയോര്‍ കുളത്തിന്റെ ഏതാനം രചനകളുടെ സമഗ്രമായ പഠനം അവതരിപ്പിച്ചു. ഷീല ടീച്ചറുടെ ശാന്തി പര്‍വ്വം എന്ന ചെറുകഥാ സമാഹാരത്തെ വാസുദേവ്‌ പുളിക്കലും ഒഴുക്കിനെതിരെ എന്ന നോവലിനെ ബാബു പാറക്കലും നിരൂപണാത്മകമായി സമീപിച്ചു കൊണ്ട്‌സംസാരിച്ചു. സി. എം. സി., പി. റ്റി. പൗലോസ്‌, മനോഹര്‍ തോമസ്‌, എന്നിവര്‍ ഷീല ടീച്ചറുടെ കഥകളേയും ജോണ്‍ വേറ്റം, സി. എം. പാപ്പി, ജോസഫ്‌ പനക്കല്‍ എന്നിവര്‍ ലോകപ്പെരുവഴിയില്‍ കണ്ടു മുട്ടിയ യാത്രക്കാര്‍ എന്ന കൃതിയില്‍ അവതരിപ്പിച്ചുട്ടുള്ള ഓരോ സംഭവങ്ങളേയും വര്‍ക്ഷീസ്‌ ചുങ്കത്തില്‍ ദുഃഖം ശരശയ്യയൊ എന്ന ലേഖന സമാഹാരത്തെയും ഡോ. ഏ. കെ. ബി. പിള്ള, കൈരളി പത്രാധിപര്‍ ജോസ്‌ തയ്യില്‍ എന്നിവര്‍? ഡോ. ഷീലയുടെ രചനകളെ മൊത്തത്തില്‍ വിലയിരുത്തിയും സംസാരിച്ചു. ഷീല ടീച്ചറുടെ മകള്‍ ഷീബ ജോസഫ്‌ചര്‍ച്ചയില്‍ പങ്കെടുത്തത്‌ സന്തോഷകരമായി.ചര്‍ച്ചക്കിടയില്‍ സോയ നായരും മോന്‍സി കൊടുമണ്ണൂംഅവരുടെ കവിതകള്‍ ചൊല്ലി. ഡോ. എന്‍. പി. ഷീലയും അബ്ദുള്‍ പുന്നയൂര്‍ക്കുളവും തങ്ങളുടെ രചനകള്‍ ചര്‍ച്ച ചെയ്‌തതിലുള്ള സന്തോഷവും ചാരിതാര്‍ത്ഥ്യതയും മറുപടി പ്രസംഗത്തില്‍ പ്രകടമാക്കി.

തുടര്‍ന്ന്‌, വാസുദേവ്‌ പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തിലേക്ക്‌?സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്‌തു.ഡോ. എന്‍. പി. ഷീലയേയും അബ്ദു ള്‍?പുന്നയൂര്‍ക്കുളത്തിനേയും അവാര്‍ഡ്‌ നല്‍കി ആദരിച്ചു. ഡോ. ഷീല ബന്യാമിന്റെ കയ്യില്‍ നിന്ന്‌ പ്രശസ്‌തി ഫലകവും വാസുദേവ്‌ പുളിക്കലിന്റെ കയ്യില്‍ നിന്ന്‌ വിചാരവേദിയുടെ പ്രഥമ ക്യാഷ്‌ അവാര്‍ഡ്‌ അഞ്ഞൂറു ഡോളറും, അബ്ദുള്‍ പുന്നയൂര്‍ക്കുളം സതീഷ്‌ബാബു പയ്യന്നൂരില്‍ നിന്ന്‌ പ്രശസ്‌തി ഫലകവും ഏറ്റുവാങ്ങി. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വേരുകള്‍ പടര്‍ന്നു കിടക്കുന്നത്‌ ഇവിടെത്തന്നെയായതു കൊണ്ട്‌ ഇവിടത്തെ എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയുംചെയ്യേണ്ടത്‌ അനിവാര്യമാണെന്ന്‌ മനസ്സിലാക്കിയാണ്‌ വിചാരവേദി യിലെ എല്ലാവരുടേയും സഹകരണത്തോടെ ഈ അവാര്‍ഡ്‌ ഒരുക്കിയതെന്ന്‌ വാസുദേവ്‌ പുളിക്കള്‍ പറഞ്ഞു. ബെന്യാമിന്‍, സതീഷ്‌ബാബു, ഡോ. ഏ. കെ. ബി. പിള്ള എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ ചെയ്‌തു. ഡോ. എന്‍. പി. ഷീലയും അബ്ദുള്‍ പുന്നയൂര്‍ക്കുളവും മറുപടി പ്രസംഗത്തില്‍ വിചാരവേദിയോട്‌ നന്ദി പ്രകടിപ്പിച്ചു. ബാബൂ പാറക്കലിന്റെ കൃതജ്ഞത പ്രസംഗത്തോടെ സമ്മേളനം സമംഗളം പര്യവസാനിച്ചു.
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ്‌ സമര്‍പ്പണവും.വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ്‌ സമര്‍പ്പണവും.വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ്‌ സമര്‍പ്പണവും.വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ്‌ സമര്‍പ്പണവും.വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ്‌ സമര്‍പ്പണവും.
Join WhatsApp News
വിദ്യാധരൻ 2014-07-25 09:32:07
മലയാളഭാഷ ശുഷ്ക്ക്മായിക്കൊണ്ടിരിക്കുകയാണെന്നുള്ള ബനിയാമിന്റെ അഭിപ്രായവും, എഴുത്തുകാർ മറ്റുള്ളവർക്ക് നന്മ വരണമെന്ന് ചിന്തിച്ചുവേണം എഴുതണമെന്നുള്ള സതീഷു ബാബുവിന്റെ അഭിപ്രായവും, വായനക്കാരെ മനസ്സിലാക്കിവേണം രചനകൾ നിര്വ്വഹിക്കണമെന്നുള്ള ശ്രീ. പെരുംമ്പടവിന്റെ അഭിപ്രായവും ഒരൽപ്പമെങ്കിലും ചിന്തിക്കുന്ന അഹങ്കാരികൾ അല്ലാത്ത എഴുത്തുകാർക്ക് തള്ളിക്കളയാനാവില്ല. എഴുത്തുകാർ അഹങ്കാരികൾ ആകാതിരിക്കണമെങ്കിൽ സതീഷു ബാബു പറഞ്ഞതുപോലെ ധ്യാനിക്കുന്ന ഒരു മനസും മനുഷ്യ ജാതിക്കു നന്മവരണം എന്ന ഒരു സുമനസും ഉണ്ടാകണം. വർണ്ണവർഗ്ഗജാതി വ്യത്യാസങ്ങളെ മാറ്റി അടിമത്ത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചു ഭൂമിയിൽ സ്വർഗ്ഗം ശ്രിഷ്ട്ടിക്കാൻ ഈശ്വരനോടൊപ്പം കഠിന പ്രയത്നം ചെയ്യുന്നവരാണെല്ലോ സാഹിത്യകാരന്മാർ. അതുകൊണ്ടാണ് അവരെ ഋഷി എന്ന് വിളിക്കുന്നത്‌. പക്ഷേനിർഭാഗ്യകരം എന്ന്പറയട്ടെ പേരും പ്രശസ്തിയും നൽകുന്ന നൈമിഷിക സുഖത്തിനു പിന്നാലെ പായുന്ന അമേരിക്കയിലെ മലയാളി എഴുത്തുകാർക്ക് ധ്യാനിക്കാനും സമൂഹത്തിന്റെ നന്മയെക്കുറിച്ച് ചിന്തിക്കാനും എവിടെ സമയം? സൂകരപ്രസവസമം കയ്യിൽ വന്നു ചേരുന്ന അനർഹമായ അവാർഡുകളും പ്രശംസകളും, ഇതൊക്കെ കാശുകൊടുത്തു വാങ്ങാനുള്ള ധനവും സത്യത്തെയും ധര്മ്മത്തെയും കാണാനുള്ള കാഴച്ചയില്ലായ്മയും മലയാള സാഹിത്യത്തെ ശുഷ്ക്കമാക്കുന്ന ചിതല് സാഹിത്യകൃതികൾ സൃഷ്ട്ടിക്കാൻ പല അധർമികളെയും പ്രേരിപ്പിക്കുന്നു. ഇവർ ഋഷി തുല്യരായ നമ്മളുടെ പൂർവികർ ധ്യാനിച്ചും മനനം ചെയ്യുതും മനുഷ്യാരാശിയുടെ നന്മക്കായി രചിച്ചു സാഹിത്യകൃതികളിൽ തട്ടി ധൂളിയായിപോകുന്നത് നമ്മൾക്ക് കാണാൻ കഴിയും. സാഹിത്യത്തെ ശുഷ്കം ആക്കുന്ന മറ്റൊരു ഘടകമാണ് വാനക്കാരെ എഴുത്തുകാരിലേക്ക് ആകർഷിക്കാൻ കഴിയാതെപോകുന്നു എന്നുള്ളത്. പെരുമ്പടവ് കാലത്തെ വൈകിട്ടും വ്യയം ചെയതതുകൊണ്ടോ, വൈകിട്ട് മദ്യം കഴിച്ചതുകൊണ്ടോ അല്ല പ്രശസ്ത്നായത്. നേരെമരിച്ചു അദ്ദേഹത്തിൻറെ കൃതികൾക്ക് വായനാക്കരിലൂടെ സമൂഹത്തിൽ വേരൂന്നാൻ കഴിഞ്ഞത്കൊണ്ടാണ്. വളരെനാളുകൾക്കു മുൻപ് ലാനയുടെ ഒരു വക്താവ് പറയുകയുണ്ടായി വായനക്കാർ ശ്രദ്ധിച്ച് വായിക്കണം എന്ന്. മറ്റൊരാൾ മഹാകവി കുമാരനാശാന്റെ ആണ്‍ കഥാപാത്രങ്ങളെ കൊഞാണ്ടാന്മാരായും മണ്ണൂണിയായും ചിത്രീകരിച്ചു എഴുതി. സ്ത്രീയെ വെറും കളിപാട്ടമായി കാണുന്ന ചിലർ പെണ്ണെഴുത്ത് എന്ന പേരുകൊടുത്തു സ്ത്രീകളുടെ അശുദ്ധി കൽപ്പിച്ചു മാറ്റി നിറുത്താൻ ശ്രമിക്കുന്നു. ഇതെല്ലാം ചെയ്യുന്ന ഇക്കൂട്ടർ യാതൊരു ഇളിഭ്യതയും ഇല്ലാതെ, ചില പുത്തൻ പണക്കാർ നൽകുന്ന അവാർഡുകൾ വാങ്ങി സായുജ്യം അടയുന്നു. നിങ്ങളുടെ ഈ ജാഡകട്ടി വായനക്കാരുടെ കണ്ണിൽ പൊടിയിടാം എന്ന് കരുതുന്നുണ്ടങ്കിൽ സാഹിത്യ ചിതലുകളെ നിങ്ങൾക്ക് തെറ്റിപ്പോയി. നിങ്ങളെ കേട്ടുകെട്ടിക്കാനുള്ള ശക്തി വായനക്കര്ക്കുണ്ട് എന്ന്, അത് മനസിലാക്കിയിട്ടുള്ള നിങ്ങളുടെ ഗുരുക്കന്മാരിൽ നിന്ന് കേട്ട് പഠിക്കുക. അത് നിങ്ങൾകും മലയാള സാഹിത്യത്തിനും നല്ലത് "വന്ദിക്കേണ്ട ജനങ്ങളെയെല്ലാം (വായനക്കാർ) നിന്ദിക്കുന്നത്‌ കഷ്ടം തന്നെ" (സ്യമന്തകം), ജ്ഞാനം മനസ്സിലുദിക്കുന്ന നേരത്ത്, ഞാനെന്ന ഭാവം നശിക്കും കുമാരകാ" (ധ്രുവചരിതം)
vayankaran 2014-07-25 12:35:52
വിദ്യാധരൻ മാഷിനു നമസ്കാരം. ഒരു അപേക്ഷ സാർ എങ്കിലും ഇങ്ങനെ കാടടച്ച് വെടി വക്കരുത്. അമേരിക്കാൻ മലയാളി എഴുത്തുകാർ മുഴവനും പ്രസസ്തിയും നൈമിഷിക സുഖത്തിനും പിന്നാലെ പായുന്നവർ അല്ല. ഒരവകാസ വാദവും ഉന്നയിക്കാതെ എഴുത്ത് മാത്രമായി വെറുതെ ഇരിക്കുന്നുഅവരും ഇവിടെ ഉണ്ടെന്ന കേള്ക്കുന്നു.മാഷുടെ നിരൂപണങ്ങൾ, അഭിപ്രായങ്ങൾ എല്ലാവരും വില മതിക്കുന്നു. അത് കൊണ്ട് ഇനിമുത്തൽ അമേരിക്കാൻ മലയാളി എഴുത്തുകാർ എന്ന് ഉപയോഗിക്കാതെ ആളുകളുടെ പേർ പറയുക. എന്തിനു പേടിക്കണം. ഇപ്പോൾ സംഭവിക്കുന്നത് സരോജയുടെ ലേഖനത്തി പറയുന്ന പോലെ ഓരോരുത്തരും അത് ആ ആളെ പറ്റിയാണ് എന്നെയല്ല എന്ന് ചിന്തിക്കും.
വിദ്യാധരൻ 2014-07-25 13:41:43
ഒരവകാശവാദവും ഉന്നയിക്കാതെ, അവാർഡുകൾക്ക് വേണ്ടി പരക്കം പായാതെ, പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഓരം ചാരിനിന്നു പടം എടുക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാതെ സാഹിത്യ സപര്യയിൽ ഏർപ്പെട്ടിരിക്കുന്ന പലരും അമേരിക്കയിലും കേരളത്തിലും ഉണ്ട്. അമരിക്കയിൽ സാഹിത്യത്തിന്റെ മർമ്മങ്ങൾ അറിയാം എന്ന് അവകാശപ്പെടുന്നവരും , പേരിന്റെ അറ്റത്തു നീളം ഉള്ളതും ആൾക്കാരെ ഭീഷണിപ്പെടുത്താൻ പൊരുന്നതുമായ വാലുള്ള എഴുത്തുകാരെക്കാളും ഉൾക്കാഴ്ചയുള്ളവരുമായ എഴുത്തുകാരും വായനക്കാരും അമേരിക്കയിൽ ഉണ്ടെന്നു അറിയാം. അത്തരക്കാർക്ക് എന്റെ പ്രണാമം. അത്തരക്കാരെ സ്വതന്ത്രംമാക്കാൻ വേണ്ടിയാണ് ഞാൻ കാട് അടച്ചു വെടിവയ്യിക്കുന്നത്. ആ വെടിവയ്യിപ്പിൽ നിങ്ങൾ വീരചരമം അടഞ്ഞാൽ ഞാൻ തികച്ചും ദുഖിതനായിരിക്കും. എന്റെ കണക്കു കൂട്ടൽ വച്ച് തൊണ്ണൂറ്റി എട്ടു ശതമാനം കപട സാഹിത്യകാരന്മാർ രണ്ടുശതമാനം നല്ല എഴുത്തുകാരെ പോതിഞ്ഞിരിക്കുകയാണ് അതുകൊണ്ട് ന്യുനവര്ഗ്ഗമായ നല്ല എഴുത്തുകാരുടെ ദേഹത്ത് വെടികൊള്ളാനുള്ള സാധ്യത വളരെ വിരളം ആണ്. അഥവാ ഈ കപടവർഗ്ഗം നിങ്ങളെ തള്ളിയാൽ തന്നെ എവിടേക്ക് പോകാനാണ്? നിങ്ങൾ വീണ്ടും കപടവര്ഗ്ഗത്തിന്റെ തന്നെ തണലിൽ ആയിരിക്കും. അപ്പോൾ എങ്ങനെ ഗണിച്ചു നോക്കിയാലും കപടവര്ഗ്ഗത്തിനു വെടിയെല്ക്കും എന്നുള്ള നിഗമനത്തിലാണ് ഞാൻ വെടിവയ്യിപ്പു നടത്തുന്നത്. അഥവാ വെടിവയ്യിപ്പിൽ അർഹരല്ലാത്ത ആരെങ്കിലും മരിച്ചാൽ അവരെ മലയാള സാഹിത്യത്തിനു വേണ്ടി വീരമൃത്യു അട്ഞ്ഞവരായി കണക്കാക്കണം എന്ന് വിനീധമായി അഭ്യർത്ഥിക്കുന്നു. സത്യത്തെ വെളിപ്പെടുത്തി തരുന്നതും, ധർമ്മത്തെക്കുറിച്ച് ബോധവാന്മാരും ബോധാവതികളും ആക്കുന്ന ഗ്രന്ഥങ്ങൾ വായിച്ചറിഞ്ഞു ആന്തരിക സ്വാതന്ത്ര്യം അനുഭവിക്കുന്ന എഴുത്തുകാർക്കും വായനക്കാർക്കും മരണത്തെപ്പോലും ഭയപ്പെടണ്ട. അവരുടെ ദേഹത്ത് ഒരു വെടിയുണ്ടയും എൽക്കുകയില്ല. അതുകാരണം വായനക്കാരൻ കാട്ടിൽ ഈ കപട എഴുത്തുകാരുടെ പിടിയില ഇരിക്കുകയാണെങ്കിൽ ഭയപ്പെടണ്ട. ഈ കപടവര്ഗ്ഗത്തിന്റെ നടുവിൽ നിങ്ങൾ ജ്വലിക്കതന്നെ ചെയ്യും. പക്ഷെ ഇപ്പോൾ കാടച്ചു വെടിവച്ചേ പറ്റു. വായനക്കാരൻ എന്നോട് പൊറുക്കും എന്ന് കരുതുന്നു.
Krishnan Nair 2014-07-25 16:50:44
പ്രോബബിലിറ്റി തിയറി അനുസരിച്ച് വിദ്യാധരൻ സാറ് പറഞ്ഞതുപോലെ നല്ല എഴുത്തുകാർ കാടടച്ചു വെടി വയ്ക്കുമ്പോൾ മരിക്കാനുള്ള സാദ്യത വളരെ കുറവാണ്. പക്ഷെ കുറച്ചു ഏറെ കള്ളനാണയങ്ങൾക്ക് വെടി ഏൽക്കും എന്നതിന് സംശയം ഇല്ല. നല്ല കണക്കുകൂട്ടലുകളും രസകരമായ കമെന്റുകളും
Dr. Know 2014-07-25 18:26:01
"Probability theory is the branch of mathematics concerned with probability, the analysis of random phenomena. The central objects of probability theory are random variables, stochastic processes, and events: mathematical abstractions of non-deterministic events or measured quantities that may either be single occurrences or evolve over time in an apparently random fashion. If an individual coin toss or the roll of dice is considered to be a random event, then if repeated many times the sequence of random events will exhibit certain patterns, which can be studied and predicted. Two representative mathematical results describing such patterns are the law of large numbers and the central limit theorem. As a mathematical foundation for statistics, probability theory is essential to many human activities that involve quantitative analysis of large sets of data. Methods of probability theory also apply to descriptions of complex systems given only partial knowledge of their state, as in statistical mechanics. A great discovery of twentieth century physics was the probabilistic nature of physical phenomena at atomic scales, described in quantum mechanics." So what are the possibility of good writers getting shot in the shoot out for killing the bad writers? Many people in this forum with Doctorate degree will be able to help us out. Let us wait for their response.
Pappy 2014-07-26 07:11:41
നേരം വെളുത്തില്ലാ, ദാ തുടങ്ങി അവാർഡുകൊടുപ്പ്!  എടാ കുഞ്ഞൂട്ടിയെ... എണീര്... ആ തോക്കും കൂടെ എടുത്തോ... അവാർഡന്മാരാ...അവന്മാരെല്ലാം ഉണ്ട്... രണ്ടുണ്ട കൂടുതലിട്ടോ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക