Image

ശനിയാഴ്ച 78മത് സാഹിത്യ സല്ലാപത്തില്‍ 'ഭാഷാ പഠന'ത്തെക്കുറിച്ച് ചര്‍ച്ച

ജയിന്‍ മുണ്ടയ്ക്കല്‍ Published on 24 July, 2014
ശനിയാഴ്ച 78മത് സാഹിത്യ സല്ലാപത്തില്‍ 'ഭാഷാ പഠന'ത്തെക്കുറിച്ച് ചര്‍ച്ച
താമ്പാ: ജൂലൈ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള ഭാഷാ പഠനം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് ന്യൂയോര്‍ക്കിലെ ഗുരുകുലം മലയാളം സ്‌ക്കൂളിന്റെ സംഘാടകനായ ജെ. മാത്യൂസ് ആണ്. പ്രസ്തുത വിഷയത്തെക്കുറിച്ച് അറിവുള്ള ധാരാളം ആളുകള്‍  ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'അമേരിക്കയിലെ മലയാള ഭാഷാ പഠനം'  എന്നാ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ പത്തൊന്‍പതാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച എഴുപത്തിയേഴാമത് അമേരിക്കന്‍മലയാളി സാഹിത്യസല്ലാപത്തില്‍ എണ്പത്തിയൊന്നു വയസ്സുള്ള ഗാന്ധിയനായ എം. പി. പട്ടേല്‍ എന്ന ഗുജറാത്തി എഞ്ചിനീയറാണ് 'ആരോഗ്യം' അഥവാ Natural hygiene എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് പൂനയില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച കത്തോലിക്കാ വൈദികനായ റവ. ഡോ: ജെ. ഔസേപ്പറമ്പില്‍ തന്റെ അനുഭവത്തില്‍ നിന്നും അവതരിപ്പിച്ച ആരോഗ്യ ചിന്തകളും  വളരെ വിജ്ഞാനപ്രദമായിരുന്നു. നല്ല വ്യായാമ ഭക്ഷണ ശീലങ്ങള്‍ പഠിച്ച് അതിന്റെ പരിശീലനത്തിലൂടെ രോഗങ്ങള്‍ ഒഴിവാക്കി സന്തോഷകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചും വിവിധ ഒറ്റമൂലികളെക്കുറിച്ചും സാഹിത്യ സല്ലാപത്തില്‍ ചര്‍ച്ച നടത്തുകയുണ്ടായി. തിരക്കുള്ള ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്  'ഫാസ്റ്റ് ഫുഡു'കളാണ് ആശ്രയം അതിനാല്‍ മുറപ്രകാരമുള്ള ജീവിത ശൈലി അസാധ്യമാണ് എന്നും മറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

തൃശൂരില്‍ വച്ച് നടക്കുന്ന 'ലാനാ' സമ്മേളനത്തിന് എല്ലാവിധ മംഗളങ്ങളും സാഹിത്യ സല്ലാപത്തിന്റെ പേരില്‍ ആശംസിക്കുകയുണ്ടായി.

റവ. ഡോ: ജെ. ഔസേപ്പറമ്പില്‍, ചെറിയാന്‍ കെ. ചെറിയാന്‍, അലക്‌സ് കോശി വിളനിലം, എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, എ. സി. ജോര്‍ജ്ജ്, ഹരി നമ്പൂതിരി, ടോം എബ്രഹാം, ഡോ. എന്‍. പി. ഷീല, ഡോ. മര്‌സലിന്‍ ജെ, മോറിസ്, ഡോ. രാജന്‍ മര്‍ക്കോസ്, മൈക്ക് മത്തായി, ത്രേസ്യാമ്മ നാടാവള്ളില്‍, മേരി മാത്യു മുണ്ടയ്ക്കല്‍, ജയിസ് ജേക്കബ്, കെ. കെ. ജോണ്‍സന്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034 കോഡ് 365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com  എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395



Join us on Facebook
 https://www.facebook.com/groups/142270399269590/

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

ശനിയാഴ്ച 78മത് സാഹിത്യ സല്ലാപത്തില്‍ 'ഭാഷാ പഠന'ത്തെക്കുറിച്ച് ചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക