Image

ഗോപിയോ അന്താരാഷ്‌ട്ര കണ്‍വെന്‍ഷനില്‍ നിന്നും...

ജോസ്‌ പിന്റോ സ്റ്റീഫന്‍ Published on 28 November, 2011
ഗോപിയോ അന്താരാഷ്‌ട്ര കണ്‍വെന്‍ഷനില്‍ നിന്നും...
ന്യൂജേഴ്‌സി: നവംബര്‍ മാസം 18,19,20 തീയതികളിലായി ന്യൂജേഴ്‌സിയിലെ ഇസ്‌ലിന്‍ ടൗണിലെ റിനൈസന്‍സ്‌ ഹോട്ടലില്‍ ഒരു അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍കൂടി അരങ്ങേറി. ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) എന്ന സംഘടനയുടെ കണ്‍വെന്‍ഷനായിരുന്നു ഇത്‌. ആ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിച്ചത്‌ നല്ലൊരു അവസരമായി ഈ ലേഖകന്‍ കരുതുന്നു.

പേര്‌ സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ സംഘടനയുടെ പ്രവര്‍ത്തനമേഖലയും വളരെ വിശാലമാണ്‌. ഈ ഭൂലോകത്ത്‌ എവിടെ താമസിക്കുന്നവര്‍ക്കും ഈ സംഘടനയില്‍ അംഗമാകാം. പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവര്‍ ഇന്ത്യക്കാരോ, ഇന്ത്യന്‍ വംശജരോ ആയിരിക്കണമെന്നുമാത്രം.

ഒരു മലയാളി ഈ പ്രസ്ഥാനത്തിന്റെ അന്താരാഷ്‌ട്ര വൈസ്‌ പ്രസിഡന്റായി ഈവര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു എന്നതില്‍ നമുക്ക്‌ അഭിമാനിക്കാം. ബഹറിന്‍ കേന്ദ്രമായി പബ്ലിക്കേഷന്‍ രംഗത്ത്‌ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സണ്ണി കുലത്താക്കല്‍ ആണ്‌ ഈ വിഖ്യാത മലയാളി. ആഗോള മലയാളി പ്രവാസികളുടെ സംഘടിത ശബ്‌ദമായി ഗോപിയോയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.

ഈ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ചുള്ള സെമിനാറുകളും, അതിനുശേഷം നടന്ന ഡിന്നര്‍ റിസപ്‌ഷനിലും കുറെയേറെ മലയാളികള്‍ പങ്കെടുത്തു എന്നതും ശ്രദ്ധേയമായി. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി നിരുപമ റാവു ഈ ഡിന്നര്‍ റിസപ്‌ഷനില്‍ മുഖ്യാതിഥിയായിരുന്നു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍, കേരളാ സെന്റര്‍, കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി, ഐ.എന്‍.ഒ.സി എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ഈ ഡിന്നര്‍ റിസപ്‌ഷനില്‍ പങ്കെടുത്തു. കൈരളി ടിവിയും, ഏഷ്യാനെറ്റും ടെലിവിഷന്‍ കവറേജ്‌ നല്‍കാന്‍ എത്തിയിരുന്നു.
ഗോപിയോ അന്താരാഷ്‌ട്ര കണ്‍വെന്‍ഷനില്‍ നിന്നും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക