Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ ഗ്രാഡ്വേറ്റ്‌സിനെ ആദരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 July, 2014
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ ഗ്രാഡ്വേറ്റ്‌സിനെ ആദരിച്ചു
ഗാര്‍ഫീല്‍ഡ്‌: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തിലുള്ള സീറോ മലബാര്‍ മിഷന്‍ ഹൈസ്‌കൂള്‍, കോളജ്‌ ഗ്രാഡ്വേറ്റ്‌സിനെ അനുമോദിച്ചു. ജൂലൈ 13-ന്‌ വികാരി ഫാ. ജേക്കബ്‌ ക്രിസ്റ്റി അര്‍പ്പിച്ച ദിവ്യബലിയോടുകൂടി ആഘോഷങ്ങള്‍ ആരംഭിച്ചു. ദിവ്യബലിയുടെ തുടക്കത്തില്‍ കുട്ടികള്‍ ഗ്രാഡ്വേറ്റ്‌ ഗൗണുകള്‍ ധരിച്ചുകൊണ്ട്‌ നടത്തിയ പ്രദക്ഷിണം ശ്രദ്ധേയമായി.

ഗ്രാഡ്വേറ്റ്‌സിനെ ആദരിച്ചുകൊണ്ട്‌ ക്രിസ്റ്റി അച്ചന്‍ നടത്തിയ പ്രസംഗത്തില്‍ ജീവിതവിജയം ആയിരുന്നു പ്രധാന വിഷയം. ഓരോ വിജയവും ദൈവത്തിന്റെ ദാനമാണെന്നറിഞ്ഞ്‌ എളിമയോടുകൂടി ജീവിക്കാന്‍ അച്ചന്‍ ഗ്രാഡ്വേറ്റ്‌സിനെ ആഹ്വാനം ചെയ്‌തു. ഓരോരുത്തരുടേയും വിജയം അവര്‍ ജീവിക്കുന്ന സമൂഹത്തിന്‌ ഒരു മുതല്‍ക്കൂട്ടായാല്‍ മാത്രമേ അത്‌ യഥാര്‍ത്ഥത്തില്‍ വിജയം ആകുകയുള്ളു. അമേരിക്കയില്‍ ആദ്യത്തെ ഇന്ത്യന്‍ തലമുറ എന്ന നിലയില്‍ നമ്മുടെ നല്ല മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതും അത്‌ അമേരിക്കന്‍ ജനതയിലേക്ക്‌ പകരേണ്ടതും ഓരോ ഗ്രാഡ്വേറ്റ്‌സിന്റേയും കടമയാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

ഗ്രാഡ്വേറ്റ്‌സിന്റെ ഭാവി പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അനുഗ്രഹപ്രദമാകട്ടെ എന്ന്‌ ആശംസിച്ചുകൊണ്ട്‌ ഓരോരുത്തര്‍ക്കും പ്ലാക്ക്‌ നല്‍കി. വിമന്‍സ്‌ ഫോറം വൈസ്‌ ട്രഷറര്‍ സജി സെബാസ്റ്റ്യന്‍ കുട്ടികളെ അനുമോദിച്ച്‌ സംസാരിച്ചു.

പരിപാടികള്‍ക്കുശേഷം പാരീഷ്‌ ഹാളില്‍ വിഭവസമൃദ്ധമായ സദ്യ നടന്നു. സദ്യയ്‌ക്കിടയില്‍ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ മരിയ തോട്ടുകടവില്‍, വൈസ്‌ പ്രസിഡന്റ്‌ പ്രിയ ലൂയീസ്‌, ജോയി ചാക്കപ്പന്‍ എന്നിവര്‍ കുട്ടികളെ അനുമോദിച്ച്‌ സംസാരിച്ചു. ഇടവകയിലെ വിമന്‍സ്‌ ഫോറം ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ ഗ്രാഡ്വേറ്റ്‌സിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക