Image

ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍ പിക്‌നിക് നടത്തി

ജോസ് മാളേയ്ക്കല്‍ Published on 30 July, 2014
ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍ പിക്‌നിക് നടത്തി
ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ നടത്തിയ വാര്‍ഷിക പിക്‌നിക് വന്‍ വിജയമായി. ജൂലൈ 26 ശനിയാഴ്ച്ച സൗതാംടണിലുള്ള ടാമനെന്‍ഡ് പാര്‍ക്കില്‍ നടന്ന പിക്‌നിക്കില്‍ മിഷന്‍ കൂട്ടായ്മ ഒന്നടങ്കം പങ്കെടുത്തു. പ്രസിഡന്റ് ജോണ്‍സണ്‍ ചാരാത്ത് നേതൃത്വം നല്‍കുന്ന ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളാണു പിക്‌നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.
യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എല്‍) ഫിലാഡല്‍ഫിയ പ്രസിഡന്റ് തോമസ്‌കുട്ടി സൈമണ്‍, സെക്രട്ടറി ചിന്നു അലക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് വോളന്റിയേഴ്‌സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക മല്‍സരങ്ങള്‍ കോര്‍ഡിനേറ്റു ചെയ്തു. വടംവലി, വോളിബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്‌നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.
റവ. സന്തോഷ് മാത്യുവിന്റെ മേല്‍നോട്ടത്തില്‍ സമീപപവിലിയനില്‍ പിക്‌നിക് നടത്തിയിരുന്ന സി. എസ്. ഐ പള്ളി ടീമുമായി നടത്തിയ സൗഹൃദ വടംവലിയില്‍ സി. എസ്. ഐ ടീമും, വോളിബോള്‍ മല്‍സരത്തില്‍ ക്‌നാനായ ടീമും വിജയം കൈവരിച്ചു. സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട് പിക്‌നിക്കില്‍ പങ്കെടുത്തു സൗഹൃദം പങ്കുവച്ച് പിക്‌നിക് വിജയിപ്പിച്ച എല്ലാ മിഷന്‍ അംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍ പിക്‌നിക് നടത്തിഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍ പിക്‌നിക് നടത്തിഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍ പിക്‌നിക് നടത്തിഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍ പിക്‌നിക് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക