Image

ഓസ്‌ട്രേലിയയില്‍ അന്തരിച്ച ചലചിത്രതാരം ഡോ. ജോര്‍ജ്‌ ചെറിയാന്റെ സംസ്‌കാരം ഓഗസ്റ്റ്‌ നാലിന്‌

Published on 31 July, 2014
ഓസ്‌ട്രേലിയയില്‍ അന്തരിച്ച ചലചിത്രതാരം ഡോ. ജോര്‍ജ്‌ ചെറിയാന്റെ സംസ്‌കാരം ഓഗസ്റ്റ്‌ നാലിന്‌
ബ്രിസ്‌ബേന്‍, ഓസ്‌ട്രേലിയ: അന്തരിച്ച ചലചിത്രതാരവും പ്രവാസി മലയാളിയും പ്രമുഖ ആര്‍ക്കിടെക്‌ടുമായ ഡോ. ജോര്‍ജ്‌ ചെറിയാന്റെ (തങ്കച്ചന്‍ - 63) സംസ്‌കാരം ഓഗസ്റ്റ്‌ നാലിന്‌ എറണാകുളത്ത്‌.

ബ്രിസ്‌ബേ#ിനെ മോണ്‌ട്‌ ഗ്രവാറ്റ്‌ ചാപ്പലില്‍ പൊതു ദര്‍ശനനത്തിനുവച്ച ശേഷം മൃതദേഹം ഓഗസ്റ്റ്‌ മൂന്നിന്‌ (ഞായര്‍) രാവിലെ എറണാകുളം ഏരൂര്‍ ഷിപ്പ്‌ ഹൗസില്‍ എത്തിക്കും. തുടര്‍ന്ന്‌ വൈകുന്നേരം ചെങ്ങന്നൂരുള്ള വസതിയില്‍ എത്തിച്ച്‌ നാലിന്‌ (തിങ്കള്‍) ഉച്ചകഴിഞ്ഞ്‌ 2.30ന്‌ തോമസ്‌ മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇടനാട്‌ ശാലോം മാര്‍ത്തോമ പള്ളിയില്‍ സംസ്‌കരിക്കും.

ചെങ്ങന്നൂര്‍ ഇടനാട്‌ തെക്കെപ്പുറത്ത്‌ പാനൂര്‍ പരേതനായ കെ.ജി ജോര്‍ജിന്റെ പുത്രനാണ്‌. ഭാര്യ: വെണ്ണിക്കുളം വാളക്കുഴി പുതുക്കുടി കുടുംബാംഗമായ ബ്രിസ്‌ബന്‍ കെപ്പേറ മെഡിക്കല്‍സില്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന ഡോ. അന്നമ്മ ചെറിയാന്‍ (റോജ).

മക്കള്‍: റോഷന്‍ (ആര്‍ക്കിടെക്‌ട്‌ ദോഹ ഡിസൈന്‍ സെന്റര്‍, ഖത്തര്‍), റോണി (എന്‍ജിനിയര്‍, ബ്രിസ്‌ബന്‍). മരുമകള്‍: അനു റോഷന്‍ (വെണ്ണിക്കുളം കല്ലാകുന്നേല്‍ കുടുംബാംഗം).

തിരുവനന്തപുരം എന്‍ജിനിയറിംഗ്‌ കോളജില്‍നിന്നും റാങ്കോടെ എന്‍ജിനിയറിംഗ്‌ പാസായ ചെറിയാന്‍ജി അമേരിക്കയില്‍നിന്നും ആര്‍ക്കിടെക്‌ടില്‍ ഡോക്‌ടറേറ്റും നേടി. തുടര്‍ന്ന്‌ ഖത്തറില്‍ ദോഹ ഡിസൈന്‍ സെന്ററിന്‌ തുടക്കം കുറിച്ചു. ഇതിനിടെ മലയാളം, കന്നട, തമിഴ്‌ സിനിമകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ അഭിനയിച്ചു.
ഓസ്‌ട്രേലിയയില്‍ അന്തരിച്ച ചലചിത്രതാരം ഡോ. ജോര്‍ജ്‌ ചെറിയാന്റെ സംസ്‌കാരം ഓഗസ്റ്റ്‌ നാലിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക