Image

അജയ് ദേവ്ഗണ്‍- കജോള്‍ ജോഡി വീണ്ടും ഒന്നിക്കുന്നു

Published on 31 July, 2014
അജയ് ദേവ്ഗണ്‍- കജോള്‍ ജോഡി വീണ്ടും ഒന്നിക്കുന്നു
മുംബൈ: അജയ് ദേവ്ഗണ്‍- കജോള്‍ ജോഡി വീണ്ടും ഒന്നിക്കുന്നു. കജോള്‍ നായികയാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ റോളിലാണ് അജയ് എത്തുന്നത്. നായികാ പ്രധാന്യമുള്ളതായിരിക്കും ചിത്രം. മലയാളിക്ക് മഞ്ജു വാര്യരോടുള്ള ഇഷ്ടമാണ് ബോളിവുഡിന് കജോളിനോട്. വിവാഹം കഴിഞ്ഞ് കജോള്‍ മടങ്ങിയപ്പോള്‍ ബോളിവുഡ് വേദനിച്ചു. പിന്നീട് എണ്ണം പറഞ്ഞ ചില നല്ല സിനിമകളുടെ ഭാഗമായി കജോള്‍ മടങ്ങിയെത്തി. ഷാരൂഖ് ഖാന്‍ നായകനായ മൈ നെയിം ഇസ് ഖാന്‍ എന്ന ചിത്രത്തിലായിരുന്നു കജോളിനെ ഒടുവില്‍ കണ്ടത്. കജോള്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ കജോളാകും നായിക. പരസ്യചിത്രങ്ങളുടെ നിര്‍മാതാവായ രാം മദ്വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബറോടെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നും അജയ് ദേവ്ഗണ്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രമേയം ഇപ്പോള്‍ പറയാനാകില്ലെന്നറിയിച്ച അജയ് പുതിയ ചിത്രത്തില്‍ അഭിനയിക്കില്ലെന്നും പറഞ്ഞു. നായികാ കേന്ദ്രീകൃതമായ ചിത്രത്തിനു വേണ്ടി ഒരു നായകനെ കണ്ടെത്താനുള്ള തിരക്കിലാണ് അജയ് ദേവ്ഗണ്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക