മലയാളീ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ അര്‍ദ്ധ വാര്‍ഷീക പൊതുയോഗം സംഘടനയ്ക്ക് പുതിയ ഭരണഘടന അംഗീകരിച്ചു. സെക്രട്ടറി സുരേന്ദ്രന് കോരന്റെ നേതൃത്വത്തില്‍ മുന്‍പുണ്ടായ ഭരണഘടനാ കമ്മിറ്റികളുമായുള്ള കൂടിയാലോചനകളുടെയും, 1993 ലെയും 2012 ലെയും ഭരണഘടനകളുടെയും സൂക്ഷ്മ പരിശോധനയുടെയും വെളിച്ചത്തിലാണ് പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. പ്രസിഡന്റ് തോമസ് വര്‍ക്കിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അംഗങ്ങളുടെ ചില ഭേദഗതികളോടെ പുതിയ ഭരണഘടന പാസാക്കി.
അസോസിയേഷന്റെ ഇപ്പോഴുള്ള സ്ഥലത്ത് ഒരു മില്യണ്‍ ഡോളര്‍ ചെലവുള്ള സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കാന്‍ ശശിധരന് നായര്‍ (ചെയര്മാന്) ഏബ്രഹാം ഈപ്പന് (വൈസ് ചെയര്മാന്) ബേബി മണക്കുന്നേല്‍ (ഫിനാന്‍സ്കമ്മിറ്റി ചെയര്മാന്) ജോയ് എന്‍ സാമുവേല്‍(സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. അസോസിയേഷന്റെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ടും അക്കൌണ്ട്സും യോഗം ഏകകണ്ഠമായി പാസാക്കി.