Image

ഷാജന്‍ ആനിത്തോട്ടം, റജിസ് നെടുങ്ങാടപ്പള്ളി, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ക്ക് വിചാരവേദിയുടെ അംഗീകാരം

Published on 31 July, 2014
ഷാജന്‍ ആനിത്തോട്ടം, റജിസ് നെടുങ്ങാടപ്പള്ളി, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ക്ക് വിചാരവേദിയുടെ അംഗീകാരം
വിചാരവേദിയില്‍ എഴുത്തുകാര്‍ക്ക് ത്രൈമാസിക അംഗീകാരം

ന്യുയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിചാരവേദി കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍
ചര്‍ച്ച ചെയ്യുന്നുണ്ടെകിലും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കി നടത്തുന്ന സാഹിത്യ ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.

സാഹിത്യ ചര്‍ച്ചകളോടൊപ്പം തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു പോരുന്നു. ഓരോ മൂന്നു മാസം കൂടുമ്പോഴും ഇവിടത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്ന മികച്ച കഥ, കവിത, ലേഖനം എന്നിവ തെരഞ്ഞെടുത്ത് ഏഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന ആശയം ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിചാരവേദിയുടെ ഭാരവാഹികളുടെ മനസ്സില്‍ ഉദിച്ചിരുന്നു.

പല കാരണങ്ങള്‍ കൊണ്ടും അത് നടപ്പാക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം രണ്ടാം ത്രൈമാസികത്തില്‍ ഇവിടെ പ്രസിദ്ധീകരിച്ച, വിചാര വേദി തെരഞ്ഞെടുത്ത മികച്ച കഥ, കവിത, ലേഖനം എന്നിവയുടെ രചയിതാക്കളെ വിചാരവേദി ആദരിക്കുകയാണ്. വിചാരവേദി തെരഞ്ഞെടുത്ത എഴുത്തുകാര്‍
ഷാജന്‍ ആനിത്തോട്ടം - കഥ (ഹിച്ച് ഹൈക്കര്‍) റജിസ് നെടുങ്ങാടപ്പള്ളി - കവിത (മഥിതം), ജോര്‍ജ് തുമ്പയില്‍ - ലേഖനം (ഇതാണ് ഞങ്ങളുടെ കോട്ടയം)
എന്നിവരാണ്. ഈ എഴുത്തുകാര്‍ക്ക് വിചാരവേദിയുടെ അനുമോദനങ്ങള്‍. (അടുത്ത പ്രഖ്യാപനം ഒക്ടോബറില്‍)

ഓരോ മൂന്നു മാസം കൂടുമ്പോഴും രചനകള്‍ വിലയിരുത്തപ്പെടുകയും എഴുത്തുകാരെ അംഗീകരിക്കുകയും ചെയ്യും. അതുകൊണ്ട് എഴുത്തുകാര്‍ പ്രസിദ്ധികരണത്തിന് അയക്കുന്ന രചനകളുടെ കോപ്പി ഞങ്ങള്‍ക്ക്
samcykodumon@hotmail.com അല്ലെങ്കില്‍vasudev.pulickal@gmail.com എന്ന അഡ്രസ്സില്‍ അയച്ചു തരാന്‍ താല്പര്യപ്പെടുന്നു.

ഇങ്ങനെ തെരഞ്ഞെടുക്കുന്ന രചനകള്‍ വിചാരവേദിയുടെ മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യുന്നതാണ്. അത്തരം ചര്‍ച്ചകളില്‍ എഴുത്തുകാരുടെ സാന്നിദ്ധ്യം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
സംസി കൊടുമണ്‍
സെക്രട്ടറി
ഷാജന്‍ ആനിത്തോട്ടം, റജിസ് നെടുങ്ങാടപ്പള്ളി, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ക്ക് വിചാരവേദിയുടെ അംഗീകാരം
Join WhatsApp News
Sudhir Panikkaveetil 2014-07-31 15:59:45
Congratulations and best wishes to all - Sudhir Panikkaveetil
വിദ്യാധരൻ 2014-07-31 17:17:35
പ്രകൃതിയെ സൂക്ഷമമായി നീരീക്ഷിക്കുകയും, മനസ്സിലെ ചായക്കൂട്ടിൽ ഭാവനയുടെ വർണ്ണങ്ങളിൽ ചാലിച്ച് തൂലികയെന്ന ബ്രഷ് കൊണ്ട് കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ, ചിത്രങ്ങൾ വായനക്കാർക്കായി തീർക്കുന്ന ഒരു എഴുത്തുകാരനാണ്‌ ശ്രി. ജോര്ജ്ജ് തുമ്പയിൽ ."പച്ചയാം വിരിപ്പിട്ട്, സഹ്യനിൽ തല വച്ച്, സ്വഛാപ്തി മണൽ തിട്ട പാദോപദാനം പൂണ്ട" മലരണി കാടുകൾ തിങ്ങിവിങ്ങി, മരതക കാന്തിയിൽ മുങ്ങി മുങ്ങി' നില്ക്കുന്ന കൈരളിയെക്കുറിച്ചുള്ള ലേഖനങ്ങൾ ഗ്രഹാതുരത്വം എന്നെപ്പോലെ ചിലരിലെങ്കിലും ഉണർത്തും എന്നതിൽ സംശയം ഇല്ല. എല്ലാ ആശംസകളും
George Thumpayil 2014-08-01 06:57:08
At the outset I would like to thank Vichara Vedi and it's office bearers, especially Samci and Vasudev for this recognition. I wholeheartedly appreciate the approach. I also would like to thank Vidhyadharan for his appreciative comments. Thanks to Sudheer as well. It's good to know that there is wide readership on postings in emalayalee. Thank you, George Thumpayil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക