Image

മഠത്തിലേട്ട്‌ ടോം തോമസ്‌ താമ്പായില്‍ നിര്യാതനായി

ജോസ്‌മോന്‍ തത്തംകുളം Published on 29 November, 2011
മഠത്തിലേട്ട്‌ ടോം തോമസ്‌ താമ്പായില്‍ നിര്യാതനായി
താമ്പാ: മഠത്തിലേട്ട്‌ ടോം തോമസ്‌ (തോമാച്ചന്‍ -72) താമ്പായില്‍ നിര്യാതനായി. പരേതന്‍ തുരുത്തിക്കാട്ട്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകാംഗമാണ്‌. ഭാര്യ: ശാന്ത (സാറാ) തുരുത്തിക്കാട്ട്‌ കിഴക്കേതില്‍ കുടുംബാംഗമാണ്‌.

മക്കള്‍: വിനി വാട്ടേഴ്‌സ്‌, ലിനി തോമസ്‌. മരുമക്കള്‍: ആന്‍ഡ്രൂ വാട്ടേഴ്‌സ്‌, റെജി തോമസ്‌. കൊച്ചുമക്കള്‍: ജെയ്‌ഡ്‌, റെയ്‌ഡന്‍ മാക്‌സ്‌, ചെറിയാന്‍.

സഹോദരങ്ങള്‍: മാത്തുക്കുട്ടി മഠത്തിലേട്ട്‌ (യു.എസ്‌.എ), പരേതരായ ചാക്കോ മഠത്തിലേട്ട്‌ (തുരുത്തിക്കാട്‌), ജോസഫ്‌ മഠത്തിലേട്ട്‌ (എസ്‌.എച്ച്‌ മൗണ്ട്‌), ഫിലിപ്പ്‌ മഠത്തിലേട്ട്‌ (യു.എസ്‌.എ), കുര്യാക്കോസ്‌ മഠത്തിലേട്ട്‌ (തുരുത്തിക്കാട്‌), അമ്മിണി പുത്തന്‍കളം (കുമരകം).

വേക്ക്‌ സര്‍വീസ്‌: ഡിസംബര്‍ രണ്ടാം തീയതി (02-12-2011) വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ (2620 W Washington Rd, Valrico, FL ) വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 3-ന്‌ (03-12-2011) ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ (3920 S Kings Ave, Brandon, FL) വെച്ച്‌ നടത്തപ്പെടും. തുടര്‍ന്ന്‌ മൃതദേഹസംസ്‌കാരം ഹില്‍സ്‌ബര്‍ഗ്‌ മെമ്മോറിയല്‍ സെമിത്തേരിയില്‍ നടത്തപ്പെടും.
മഠത്തിലേട്ട്‌ ടോം തോമസ്‌ താമ്പായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക