‘വിക്രമാദിത്യനി’ല്‍ ദുല്‍ഖര്‍ സല്‍മാന്‍െറ അമ്മയായി അഭിനയിച്ച ലെന ഇനി പൃഥ്വിരാജിന്‍െറ അമ്മയാകുന്നു. മെയായ്തീന്‍ -കാഞ്ചനമാല പ്രണയകഥ പറയുന്ന ‘എന്ന് സ്വന്തം മൊയ്തീന്‍’ എന്ന ചിത്രത്തിലാണ് ഈ കഥാപാത്രം.
അമ്മ വേഷത്തില്‍ തുടര്‍ച്ചയായി വരുന്നതില്‍ വിരോധമൊന്നുമില്ളെന്ന് ലെന പറയുന്നു. ‘എന്ന് സ്വന്യം മൊയ്തീനി’ല്‍ വ്യക്തിത്വമുള്ള ഒരു കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും അതിനാല്‍ പ്രായം പ്രശ്നമല്ളെന്നും അവര്‍ പറയുന്നു. ഈ കഥാപാത്രത്തിന്‍െറ 25മുതല്‍ 60 വയസുവരെയുള്ള ഭാവപകര്‍ച്ചകള്‍ ചിത്രത്തിലുണ്ട്.
ഇതിനുമുമ്പ് യുവനടന്‍മാരായ ജയസൂര്യയുടെ മാതാവായി ‘ഹാപ്പി ജേര്‍ണി’യിലും ആസിഫലിയുടെ മാതാവായി ‘അസുരവിത്തി’ലും ലെന അഭിനയിച്ചിട്ടുണ്ട്.
ഓണത്തിന് ‘രാജാധിരാജ’ എന്ന മമ്മൂട്ടി ചിത്രമാണ് ഇനി അടുത്തു റിലീസാകാനിരിക്കുന്ന ലെനയുടെ ചിത്രം.