Image

ഒമ്പതു വര്‍ഷത്തിന്‍െറ ഇടവേളക്ക് ശേഷം സിബി മലയിലും ജയറാമും ഒന്നിക്കുന്നു

Published on 04 August, 2014
ഒമ്പതു വര്‍ഷത്തിന്‍െറ ഇടവേളക്ക് ശേഷം സിബി മലയിലും ജയറാമും ഒന്നിക്കുന്നു
ഒമ്പതു വര്‍ഷത്തിന്‍െറ ഇടവേളക്ക് ശേഷം സിബി മലയിലും ജയറാമും ഒന്നിക്കുന്ന ചിത്രത്തിന്‍െറ ചിത്രീകരണം ആരംഭിച്ചു. ‘ഞങ്ങളുടെ വീട്ടിലെ അതിഥികള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രിയാമണിയാണ് ജയറാമിന്‍െറ നായിക. ആദ്യമായാണ് ജയറാം-പ്രിയാമണി കൂട്ടുക്കെട്ടില്‍ ഒരു ചിത്രം വരുന്നത്. നരേനും മുഖ്യവേഷത്തിലത്തെുന്നു. ഫഹദ് ഫാസില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കലും നറുക്ക് വീണത് നരേനായിരുന്നു. ഗ്യാലക്സി ഫിലിംസിന്‍്റെ ബാനറില്‍ മിലന്‍ ജലീലാണ് നിര്‍മാണം. കലാഭവന്‍ ഷാജോണ്‍, ലെന എന്നിവരും ചിത്രത്തിലുണ്ട്.
നിരവധി ഹിറ്റുകളൊരുക്കിയ സിബിമലയിലിന്‍െറ അവസാനമായി പ്രേക്ഷക ശ്രദ്ധ നേടിയ ജയറാം ചിത്രം 2003ല്‍ പുറത്തിറങ്ങിയ എന്‍െറ വീട് അപ്പൂന്‍േറയുമായിരുന്നു. ശേഷം ജയറാം നായകനായ അമൃതം (2004), ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ് (2005) എന്നീ ചിത്രങ്ങളും ഇരുവരുടേതുമായി പുറത്തിറങ്ങിയെങ്കിലും കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് അഞ്ച് സിനിമ മാത്രമാണ് സിബിമലയിലിന്‍േറതായി പുറത്തിറങ്ങിയിരുന്നു. ജയറാമിനും ഈ അടുത്ത കാലത്തൊന്നും നല്ലകാലമായിരുന്നില്ല. 2010 നു ശേഷം പ്രതീക്ഷിച്ച വിജയമൊന്നും ജയറാം ചിത്രങ്ങളും നേടിയിട്ടില്ല. സ്വപാനവും നടനും ജയറാമിന്‍െറ പ്രതിഭക്ക് തെളിവായെങ്കിലും തീയറ്റര്‍ വിജയം ഈ ചിത്രങ്ങളും നേടിയില്ല. അതുകൊണ്ട് തന്നെ സംവിധായകനേയും നായകനേയും സംബന്ധിച്ച് നിര്‍ണായകം തന്നെയാണ്. ജേക്കബ് സക്കറിയ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.
കെ. ഗിരീഷ്കുമാറിന്‍േറതാണ് ഈ കുടുംബചിത്രത്തിന്‍െറ തിരക്കഥ. റഫീക് അഹമ്മദ്, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ ഈണം പകരുന്നു. ചിത്രത്തിന്‍െറ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക