Image

പ്രധാനമന്ത്രിക്കും, അമൃതാനന്ദമയിക്കുമെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കൊല്ലത്ത് യുവാവ് അറസ്റ്റില്‍

Published on 05 August, 2014
പ്രധാനമന്ത്രിക്കും, അമൃതാനന്ദമയിക്കുമെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കൊല്ലത്ത് യുവാവ് അറസ്റ്റില്‍
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാതാ അമൃതാനന്ദമയിക്കുമെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് കടവറം രജീഷ് ഭവനില്‍ മോഹനന്‍റെ മകന്‍ രജീഷ് കുമാറാണ് അറസ്റ്റിലായത്.

ആത്മീയ വ്യാപാരിക്കൊപ്പം മരണത്തിന്റെ വ്യാപരിയും എന്ന കുറിപ്പോടെ അമൃതാനന്ദമയിയുടേയും മോദിയുടെയും ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലും രജീഷ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടതായി പരാതിയില്‍ പറയുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
Curious 2014-08-05 12:53:07
Is this violate the freedom of Speach in India?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക