Image

ഫുട്‌ബോള്‍ മതേതരമാവുമ്പോള്‍- ജോസ്‌ കാടാപുറം

ജോസ്‌ കാടാപുറം Published on 04 August, 2014
ഫുട്‌ബോള്‍ മതേതരമാവുമ്പോള്‍- ജോസ്‌ കാടാപുറം
ലോകകപ്പ് പടിയിറങ്ങി. ചരിത്രം ഒന്ന് കണ്ണടച്ചപ്പോള്‍ എക്‌സട്രാ ടൈമിലിലെ 13-#ാ#ം മിനുറ്റില്‍ കൊത്തിവച്ച് മനോഹര മുഹൂര്‍ത്തം കാല്‍പന്തിന്റെ ഈറ്റില്ലമായ മാറകാനയില്‍ 90 മിനുട്ടില്‍ തീരാതെ അധിക സമയം തീരുന്നതിനുമുമ്പ് മാരിയോ ഗ്വറ്റ്‌സേക്ക് ആന്‍ഡ്രൂ ഷൂര്‍ലെ നല്‍കിയ പന്ത് നെഞ്ചിടക്കി താഴെ വീഴും മുമ്പേ വോളിയായി അര്‍ജന്റീനയുടെ പ്രശസ്തനായ ഗോളി സെര്‍ജിയോ റോമേറോയെ കീഴടക്കി വലയില്‍ വീഴ്ത്തിയപ്പോള്‍ ജര്‍മ്മനി നാലാംവട്ടം ലോക ചാമ്പ്യന്‍മാരായി.

നമ്മുക്ക് സര്‍ഗ്ഗശേഷിയെ അത്രമേല്‍ പ്രചോദിപ്പിക്കുന്ന എന്തോ ഒന്ന് കാല്‍പന്തുകളിയില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. ഫുട്‌ബോളില്‍ നിറയുന്ന ആക്രമണോത്സുകത, ഗോള്‍മുഖത്തേയ്ക്ക് ഇരമ്പുന്ന കൂട്ടായ്മ, വീഴ്ചയിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന വിധ്വസംകശക്തി, ഗ്യാലറികളുടെ ശ്വാസം നിലയ്ക്കുന്ന പെനാല്‍റ്റികള്‍, ഇതെല്ലാം ഫുട്‌ബോള്‍ നല്‍കുന്ന അപാരമായ സൗന്ദര്യമാണ്. മനുഷ്യമനസ്സിന്റെ ഏതോ കോണില്‍ വീഴുന്ന ഗോള്‍മഴകള്‍ ഹൃദയത്തിന്റെ ക്രോസ് ബാറില്‍ തട്ടിതെറിക്കുന്ന കോര്‍ണര്‍കിക്കുകള്‍. ഏത വൈകാരിക കാല്‍പന്തുകളികളെന്നുള്ളത് സത്യമാണ്. ഇതൊക്കെയാകാം, ജോലിസ്ഥലത്തുള്ള തന്റെ പ്രിയ സുഹൃത്ത് ഇറ്റലിക്കാരന്‍ ടോണി മലയ്യ
നിശബദനായി ദിവസങ്ങളോളം നടന്നത് തന്റെ ഇഷ്ട ടീമായ നെതര്‍ലാന്റ് തോറ്റു പുറത്തായപ്പോഴാണ്.
ഈ വൈകാരികതയാണ് മനുഷ്യരെ മതത്തിന്റെയോ വംശത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ ഫുട്‌ബോള്‍ ഒന്നിപ്പിക്കുന്നത്. ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ സൈറ്റുള്‍ ഫുട്‌ബോള്‍ ഹാസ്യത്തിന്റെയും, ആസ്വാദനത്തിന്റെയും പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞത് മതേതരത്വത്തിന്റെ ഉത്സവപറമ്പുകളായി ലോകമെങ്ങും മാറിയത് ഈ വൈകാരികതയാണ്. കടുത്ത മതജാതി വര്‍ണ്ണ പരിഗണനകളുടെ കാലത്ത് നമ്മുക്ക് വന്ന അപൂര്‍വ്വമായ മതേതരയിടമാണ് ഫുട്‌ബോള്‍. കൂട്ടായ്മയുടെ കരുത്താണ് ഫുട്‌ബോള്‍ എന്നാല്‍ മനുഷ്യജീവിതത്തിന്റെ നിസംഗതയും അതോര്‍മ്മിപ്പിക്കുന്നു. പെനാല്‍റ്റികിക്കു നടപ്പാക്കുമ്പോള്‍ ഗോളി അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ ഏകാന്തത ഒരു വിധിയാണ്. ഗോളിയുടെ ഏകാന്തതയും വിധിയെകുറിച്ചുമാണ് എന്‍.എസ്. മാധവന്‍ ഹിഗ്വിറ്റയെന്ന കഥയെഴുതിയത്. കഥയിലെ ഗീവര്‍ഗീസ്ച്ചന് എന്ന കഥാപാത്രം ദൈവവിളി ലഭിത്തു ലോഹയണിഞ്ഞെങ്കിലും ഏതോ കനല്‍ ഗീവര്‍ഗീസച്ചനില്‍ അണയാതെ കിടന്നിരുന്നു. ഇങ്ങനെയാണ് കഥയില്‍  എന്‍.എസ്.മാധവന്‍ ഹിഗ്വിറ്റയെന്ന കൊളംബിയന്‍ ഗോള്‍കീപ്പറിലേക്ക് ഗീവര്‍ഗീസച്ചനെ സന്നിവേശിപ്പിച്ചത്.
 പുറത്ത് സൗമന്യനായ അച്ചനാകുമ്പോഴും അനീതികളോട് സമരസപ്പെടാത്ത ഒരു പോരാളി മുന്നേറി. ലൂസി മരണ്ടി എന്ന നിസ്സഹായായ ഒരു കൊച്ചു ആദിവാസി പെണ്‍കുട്ടിയെ തെരുവിലേക്ക് പിച്ചികീറാന്‍ കൊടുക്കാന്‍ കരുക്കള്‍ നീക്കുന്ന ജബ്ബാര്‍ എന്ന ഇടനിലക്കാരനെ അച്ചന്‍ ഇടിച്ചു നിലംപരിശാക്കിയത്.
താണ്ഡവത്തിന് മുമ്പ് ജടയഴിച്ചിട്ട് ശിവനെപ്പോലെ ഹിഗ്വിറ്റയെന്ന ഗോളിക്കും അപവാദമായിരുന്നു. മൈതാനത്തിന്റെ മധ്യത്തിലേക്ക് ഗോള്‍പോസ്റ്റ് വിട്ട്, അയാള്‍ നീങ്ങും എന്നിട്ട് പന്ത് ഇടം വലം പായിച്ചിട്ട് ഗോള്‍ പോസ്റ്റിലേക്ക് ശാന്തനായി നടന്നു നീങ്ങും.
ഹിഗ്വിറ്റയെന്ന കഥയില്‍ ജബ്ബാറിനെ നേരിടാനുള്ള ഗീവര്‍ഗീസച്ചന്റെ മുന്നേറ്റവും സമാനമായിരുന്നു. ജബ്ബാര്‍ അച്ചനെ നേരിടാന്‍ തുടങ്ങുന്നതിനു മുമ്പേ ഗീവര്‍ഗീസച്ചന്‍ തന്റെ കാലും കൊണ്ടും തലകൊണ്ടും തല്ലുമ്പോള്‍ തലശ്ശേരികാര്‍ക്ക് സെവന്‍സ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ കാണികള്‍ ഗീവറുഗീതേ, ഗീവറുഗീതേ എന്ന അലറുന്നത് ഓര്‍ത്തപ്പോള്‍  അച്ചന്‍ ജബ്ബാറിനെ കാല്‍ ഉയര്‍ത്തി അടിച്ചു വീശി, നെഞ്ചിലെടുത്ത്, തലകൊണ്ടിടിച്ച് പിന്നെയും കാലിനും തലയ്ക്കുമിടിച്ച് അവസാനം ജബ്ബാറെന്ന് ഇടനിലക്കാരന്‍ ചോരവാര്‍ന്ന് നിലത്ത് വീണ് ഉരുളുന്നു. ജബ്ബാറിനെ തല്ലിയൊതുക്കി ലൂസിയെ അവളുടെ വീടിനു മുമ്പില്‍ ഇറക്കിവിട്ടിട്ട് അച്ചന്‍ തന്റെ മുറിയിലേക്ക് മടങ്ങി ശാന്തനായി …. ഹിഗ്വിറ്റയെന്ന എന്‍.എസ്. മാധവന്റെ കഥ വായിക്കുമ്പോള്‍  സോക്കറിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ലോകകപ്പ് കണ്ട ആനന്ദമാണ്…
അങ്ങനെ ദുരന്തവും സൗഭാഗ്യവും സമ്മാനിച്ച് ഒരു ലോകകപ്പിനെ കൂടി മാരക്കാനയില്‍ കൊടിയറങ്ങി. ആരവവും, ആളും ഒഴിഞ്ഞ ഒരു പൂരപറമ്പിന്റെ ശൂന്യത ലോകത്തിന് സമ്മാനിച്ച് ബ്രസൂക്ക വിടപറയുകയാണ്.
പെട്ടെന്ന് ലോകത്തിന്റെ ചുണ്ടില്‍ നിന്ന് പ്രിയപ്പെട്ടതെന്തോ തട്ടിയെടുത്തതുപോലെ…  അതവസാനിച്ചു, എന്നാലും ലോകത്തെ മനുഷ്യനെ മതത്തിനും ജാതിക്കുമപ്പുറം പിരിയാനനുവദിക്കാതെ വീണ്ടും വീണ്ടും ഒന്നിപ്പിക്കുന്ന എന്തോ ഒന്നാണ് സോക്കര്‍. നമ്മുടെ മനസ്സിന്റെ വിശാലതയിലേക്ക് മൈതാനത്തിന്റെ പച്ചവിരിപ്പ് അതില്‍ ഒരു വശത്ത് കുറെ മനുഷ്യര്‍!!
ഫുട്‌ബോള്‍ മതേതരമാവുമ്പോള്‍- ജോസ്‌ കാടാപുറം
Join WhatsApp News
EMS 2014-08-07 10:01:43
Dear Jose Very good, let others think about nature of our human life, and try to accept
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക