Image

കേരളാ മുഖ്യമന്ത്രിയും, ഒരു സൂപ്പര്‍സ്റ്റാറും (ലേഖനം: ജോണ്‍ ഇളമത)

Published on 05 August, 2014
കേരളാ മുഖ്യമന്ത്രിയും, ഒരു സൂപ്പര്‍സ്റ്റാറും (ലേഖനം: ജോണ്‍ ഇളമത)
എല്ലാവരും പ്രജകളിണ്. എന്നാല്‍ വഗ്ഗീയതയുടെ ചെളിവാരി എറിയുന്നവര്‍ പ്രജകളുടെ സമാധാനംകെടുത്തുന്നു! ഇവിടെ ചിലഎഴുത്തുകാര്‍ "നാക്കുകൊണ്ട്‌പോക്കറ്റടി'ക്കാന്‍ ശ്രിക്കുന്നത് ശോചനീയമാണ്. "വര്‍ഗ്ഗീയത' വിഷമാണ്. അത് പ്രചരിപ്പിക്കുന്നവര്‍. മനുഷരാശിയൂടെ സമാധാത്തിനു തുരങ്കംവെക്കുന്നു.

മനുഷ്യനായി സാമാധാനാധമായി ജീവിക്കൂന്ന ഈ ഭൂമിയെ സ്വര്‍ഗ്ഗമാക്കൂന്ന "കാറ്റു വിതച്ച് കൊടുങ്കാറ്റ് സൃഷ്ടിക്കാനുള്ള ശ്രമം ഒരു "സുനാമി'യെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമായിരിക്കും "അഹം' ഉപേക്ഷിച്ച് സമാധാനത്തോടും, സന്തോഷത്തോടും "അമേരിക്ക'എന്ന മനോഹരരമായകുടിയേറ്റ രാജ്യത്ത് ജീവിക്കാന്‍ ശ്രമിക്കൂന്ന ഇവിടെ ആരും രാഷട്രീയം പറഞ്ഞ് കഴുത്തറക്കാറില്ല, അത്ര മൂഢരല്ലെന്ന് സാരം.

കേരള രാഷ്ടീയത്തെ പറ്റി "ജ്വല്‍പ്പനങ്ങളെഴുതി പ്രജകളെ വര്‍ഗീയവാദികളാക്കരുത്! വര്‍ഗ്ഗീയതയുടെ "കാളകൂടവിഷം' നിറക്കരുത്. കഥ ഇങ്ങനെ: സ്വരാജ്യസ്‌നേഹിയും, നീതിമാനുമായ ഒരുമുഖ്യമന്ത്രി (പണം കയ്യിട്ടുവാരുകയോ, സ്ത്രീലംബടനായ ചരിത്രമോ അദ്ദേഹത്തിനില്ല), എന്നാല്‍ ജന്മം കൊണ്ടദ്ദേഹം തെറ്റുകരനാകുകയോ!

എന്താണദ്ദേഹം ചെയ്യാന്‍ ശ്രമിച്ചത്, രാജ്യ പുരോതഗതിക്കൊരു "വിമാനത്താവളം'. ഉടന്‍ സുനാമി ആഞ്ഞുവീശി. അഷടമുടിക്കായലിന്‍െറ തീരത്തുനിന്ന് "പരിസ്തിതി' വാല്‍മീകിയെപോലെ ചിതല്‍പ്പുറ്റില്‍നിന്ന് "ജ്ഞാനം' പൊട്ടിപുറപ്പെട്ടു. കേരളത്തിലെ ശുദ്ധജല നദികള്‍, ഭാരതപുഴ, പമ്പ, മണിമലയാറ്, അചന്‍കോവിലാറ്.. എവിടെ ആ സുന്ദരികളായ നദികള്‍? മാലിന്യം കുമിഞ്ഞുകൂടി വിാര്‍ജ്ജ്യവസ്തുക്കളും, വിഴിപ്പുകളും കുമിഞ്ഞുകൂടി ഒഴുകുന്നു അതേപ്പറ്റി കണ്ണീരൊഴുക്കാന്‍ ആരുണ്ട്? എവിടെ പ്രജകള്‍? കാടുകള്‍ വെട്ടിതളിച്ച് നാടുനീളെ കോണ്‍ക്രീറ്റ് രമ്മ്യഹര്‍മ്മ്യങ്ങള്‍ വഴിയില്‍, തുപ്പുകയും, മുള്ളുകയും, തൂറുകയും ചെയ്യന്നു. കേരളത്തിലെ ബുദ്ധിജീവകളായ "നൂറുശതമാനം സാക്ഷരത്വമുള്ള "പ്രജകളെ', നിങ്ങള്‍ക്ക് മാലിന്യ സംസ്ക്കരണത്തിന്, ഇന്നുവരെ ഒരുപദ്ധതി തയാറാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? എന്നിട്ട് നിങ്ങള്‍ "പരിസ്തിതിയെപ്പറ്റി വിലപിക്കുന്നു, വാചാലരാകുന്നു , രോമാഞ്ചംകൊള്ളുന്നു.!

ആര്‍ക്കും ആരെപ്പറ്റിയും അഭിപ്രായംപറയാം. എന്നല്‍ മാന്യമായ ഭാഷയില്‍,വര്‍ഗ്ഗ-വംശ വിദ്വേഷം ധ്വനിക്കാത്തമട്ടില്‍ തീര്‍ച്ചയായും ഇന്ത്യ, "ഹിന്ദു' രാജ്യമാണ്, പ്രജകളെല്ലാം ഹിന്ദുക്കും. എല്ലാ പ്രജകളും അതില്‍ ഊറ്റംകാള്ളുന്നു. ക്രിസ്ത്യാനിയും, മുസല്‍മാന്‍മാരും, എല്ലാഹിന്ദുക്കളും. ഒരു ആര്യദ്രാവിഡ, മറ്റു സെമിട്രിക് സംസ്ക്കാരങ്ങളുടെ, ആചാരങ്ങളുടെ സമിശ്രമായസംസ്ക്കാരം തന്നെ നമ്മുടേത്. അതുകൊണ്ടുതന്നെയല്ലേ നാം ഇന്ത്യയെ ഒരു "മതേതരരാഷ്ട്ര'മായി കാണാനാഗ്രഹിക്കുന്നത്. കാലകാലങ്ങളില്‍ ലയിച്ചു ചേര്‍ന്ന് ഒന്നായി ഒഴുകുന്ന ഗംയാണുനാം, സിന്ധുവാണു നാം, ബ്രമ്ഹപുത്രയാണ് നാം, ഭാരതപ്പുഴാണ് നാം, പമ്പയാണു നാം!

ഇവിടെ അതിര്‍വരമ്പുകെട്ടി മനുഷ്യരെ തരംതിരിക്കുന്നത് മൂഢത്വം, എന്നേ പറയേണ്ടൂ.ഇവിടത്തെ ക്യസ്ത്യാനികളും, മുസല്‍മാന്‍മാരും ,ഹിന്ദുക്കളും ഒരേ പൂര്‍വ.ികരില്‍നിന്നു ജനിച്ചവരാണ്. ദേശാടനപക്ഷകളെപ്പോലെ, മദ്ധ്യ ഏഷ്യയില്‍ നിന്നോ, മെഡിറ്ററേനിയന്‍ തീരത്തു നിന്നോ, ബാബലോണിയയില്‍ നിന്നോ, അസ്സീറിയയില്‍ നിന്നോ, ആഫ്രിക്കയില്‍ നന്നോ എത്തിയ സങ്കരപക്ഷികള്‍ എന്തിനു കൊത്തുകൂടുന്നു.

ജാതിമത ചിന്തകള്‍ക്കതീതമായി ഒരു ജന്മനാടിനെ വാര്‍ത്തടുക്കാനുള്ള അവബോധം, ഈ കുടിയറ്റപ്പാച്ചിലില്‍പോലും മലയാളിക്ക് നഷടപ്പെടുന്നത് ശാപം തന്നെ. ഈഭൂമി ആരുടേതാണ്? ഇതു പങ്കുവെച്ച് മനുഷ്യരരാശി സമാധാനായികഴിയാനാണ്, പ്രകൃതി നമ്മേ പഠിപ്പിക്കുത്. എന്നാല്‍ ശിഥിലചിന്തകളിലൂടെ നാം സഞ്ചരിക്കുന്നു. ശിഥിലമാക്കുന്ന തത്വജ്ഞാനം എഴുതുന്നുപ്രസംഗിക്കുന്നു.  ഇതുവിനാശത്തിലേക്കുള്ള പുറപ്പാടുതന്നെ.

പ്രകൃതിയെസ്‌നേഹിക്കുക, തദ്വാരാമനുഷ്യരേയും. ഒരു കുരുക്ഷേത്രം യുദ്ധം നാംആഗ്രഹിക്കുന്നില്ല, ലോകമഹായുദ്ധങ്ങള്‍ ഒന്നും തന്നെനാം ആഗ്രഹക്കുന്നില്ലയ അതാണ് യഥാര്‍ത്ഥ പരിസ്തിതി സംരക്ഷണം. അല്ലാതെ ചെളിവാരി എറിയലല്ല യഥാര്‍ത്ഥ പരിസ്തിതി സംരക്ഷണം.
കേരളാ മുഖ്യമന്ത്രിയും, ഒരു സൂപ്പര്‍സ്റ്റാറും (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
RAJAN MATHEW DALLAS 2014-08-07 14:21:55
 സൂപ്പർ സ്റ്റാർ (?) എന്തോ പ്രതീക്ഷിച്ചു, ബീ ജെ പീ യെ സുകിപ്പിക്കാൻ കഷ്ടപ്പെടുന്നതും, പ്രവാസിയുമായി എന്ത് ബന്തം ! Am I missing something ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക