കൊല്ലം: മുല്ലപ്പെരിയാറില്‍ ഏത് വിധേനയും പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന അതേ അളവില്‍ വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടും തമിഴ്നാട് പുതിയ ഡാമിനെ എതിര്‍ക്കുന്നതില്‍ ദു:ഖമുണ്ടെന്നും ഇനി എന്താണ് വേണ്ടതെന്ന് അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്‍്റെ ആശങ്ക തികച്ചും ന്യായമാണ്. എന്നാല്‍ നാം സംയമനം
പാലിക്കേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍്റെ നിലപാട്
കേന്ദ്രത്തെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്നും അതിനാലാണ് ഡല്‍ഹിയില്‍
പോകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.