Image

ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്­കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍­- 3: തൊടുപുഴ കെ. ശങ്കര്‍)

Published on 05 August, 2014
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്­കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍­- 3: തൊടുപുഴ കെ. ശങ്കര്‍)
പദ്യം

9. തന്ത്രീപ്രകര്‍ഷമധുരസ്വപ്നയാവനിപഞ്ച്യാ
ഗായത്യനന്ത ചരിതം തവനാരേദോ/പി
ഭാഷാസമഗ്ര സകൃത് കരചാരു രമ്യം
ശേഷാദ്രി ശേഖരവിഭോ, തവസുപ്രഭാതം!

അര്‍ത്ഥം

വീണാധാരിയായ നാരദമഹര്‍ഷി അങ്ങയെ ദര്‍ശിക്കുവാന്‍ ആഗതനായിരിക്കുന്നു. അദ്ദേഹത്തിന്റെ മണിവീണയില്‍ അങ്ങയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുവാനായി ഒരുക്കിവെച്ചിരിക്കുന്നു. ഒരു കൈകൊണ്ടു വീണമീട്ടുമ്പോള്‍ മറുകൈ സുഭഗമായി ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ മധുരഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഭഗവാനേ ഉണരുക, അങ്ങേയ്ക്ക് സുപ്രഭാതം!

പദ്യം

10. ഭ്രുംഗാവലീചമകരന്ദരസാനുവിദ്ധ
ന്ധകാരഗീതനിനദൈസ്സഹസേവനായ
നിര്യാത്യപാന്തസരസീ കമലോഭരേഭ്യ
ശേഷാദ്രശേഖര വിഭോ തവസുപ്രഭാതം!

അര്‍ത്ഥം

സമീപത്തുള്ള ജലാശയങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന താമരപ്പൂക്കളിലെ തേന്‍ നുകര്‍ന്നുകൊണ്ട് തേനീച്ചകള്‍ ആ പത്മദളങ്ങളില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ശേഷാദ്രപതേ, അങ്ങേയ്ക്ക് സുപ്രഭാതം!

പദ്യം

11. യോഷാഗണേന വരദധ്‌നീ വിമഥ്യമാനേ,
ഘോഷാലയേഷു ദദിമചൗ തീവ്രഘോഷാ,
രോഷാത്കലീം വിധതതേ, കുകുഭശ്ച്യകുംഭാ,
ശേഷാദ്രിശേഖരവിഭോ തവസുപ്രഭാതം!

അര്‍ത്ഥം

ഗോകുലത്തിലെ ഗോപസ്ത്രീകളെല്ലാവരും തൈരുകടയുന്നവേളിയില്‍, അങ്ങയെക്കുറിച്ചുള്ള മധുരഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കുന്നു. മണ്‍പാനകളില്‍ നിന്നുണ്ടാകുന്ന ആരവം കേട്ടാല്‍, ആ മണ്‍പാത്രങ്ങളെല്ലാം എട്ടു ദിശകളിലും ആ ശബ്ദം പ്രതിധ്വനിച്ച് അവയുമായി ശണ്ഠകൂടുന്നതായി തോന്നും. ശേഷപതേ അങ്ങേയ്ക്ക് സുപ്രഭാതം!

പദ്യം

12. പത്മേശമിത്ര ശതപത്രഗതാലിവര്‍ഗ്ഗാ
ചാര്‍ത്തും ശ്രിയം കവലയസ്യനിജാംലലക്ഷ്യാ-
ഭേരീ നിനാദമിവ വിഭൂതി തീവ്രനാദം
ശേഷാദ്രിശേഖര വിഭോ തവസുപ്രഭാതം!

അര്‍ത്ഥം

താമരപ്പൂക്കള്‍ക്കുചുറ്റും പറ്റമായി പറന്നുകൊണ്ടിരിക്കുന്ന തേനീച്ചകള്‍ വളരെ ഉച്ചത്തില്‍ മൂളിക്കൊണ്ടിരിക്കുന്നു. മനോഹരമായ നീലത്താമരപ്പൂക്കളുടെ മനോഹാരിതയെ വെല്ലുന്നവിധത്തില്‍ അവരുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നു. അല്ലയോ ശേഷാചലപതേ, അങ്ങേയ്ക്ക് സുപ്രഭാതം!

പദ്യം

13. ശ്രീമന്നഭീഷ്ട വരദാഖില ലോകബന്ധോ
ശ്രീ ശ്രീനിവാസ ജഗദകേ ദയൈകസിന്ധോ!
ശ്രീദേവതാഗുഹ ഭുജാന്തര ദിവ്യമൂര്‍ത്തേ.
ശ്രീ വെങ്കിടാചലപതേ, തവസുപ്രഭാതം!

അര്‍ത്ഥം

ഭഗവാനേ, ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കണമെന്ന പരമോന്നതമായ ഉദ്ദേശത്തോടെ അങ്ങ് സ്വന്തം ഭവനമായ സ്വര്‍ഗ്ഗലോകത്തില്‍ നിന്നും, ശ്രീവെങ്കടത്തിലേക്ക് വാസം മാറ്റിയിരിക്കുകയാണല്ലോ. അതുകൊണ്ട് അവരെ ഭക്തജനങ്ങളെ അനുഗ്രഹിക്കുക. വെങ്കിടാചലപതേ, അങ്ങേയ്ക്ക് സുപ്രഭാതം!

(തുടരും....)

ഒന്നും രണ്ടും ഭാഗങ്ങള്‍ വായിക്കുക...

ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്­കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍­- 3: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക