Image

2 ജി: ഷാഹിദ് ബല്‍വയ്ക്ക് ജാമ്യം

Published on 29 November, 2011
2 ജി: ഷാഹിദ് ബല്‍വയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: 2 ജി അഴിമതിക്കേസിലെ പ്രതി സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വയ്ക്ക് പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. ബല്‍വയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തില്ല. കേസില്‍ അഞ്ച് കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

2 ജി അഴിമതിക്കേസില്‍ ഫിബ്രവരി എട്ടിന് അറസ്റ്റിലായ ബല്‍വ തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. കൂട്ടുപ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ബല്‍വയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നവംബര്‍ 23 നാണ് സുപ്രീം കോടതി 2 ജി കേസില്‍ പ്രതികളായ അഞ്ച് കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും അനുമതിയില്ലാതെ രാജ്യംവിട്ട് പോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക