Image

ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്­കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍­- 4: തൊടുപുഴ കെ. ശങ്കര്‍)

Published on 07 August, 2014
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്­കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍­- 4: തൊടുപുഴ കെ. ശങ്കര്‍)
പദ്യം

14. ശ്രീസ്വാമി പുഷ്‌കരണികാ /പ്ലവനിര്‍മ്മലാംഗ
ശ്രീയാത്ഥനോഹര വിരിഞ്ച സനന്ദനാദ്യാ
ദ്വാരേ വസന്തിവരവേത്രഹതോന്നൂമാംഗാ
ശ്രീ വെങ്കിടാചലപതേ, തവസുപ്രഭാതം!

അര്‍ത്ഥം

ബ്രഹ്‌മാവ്‌, ശിവന്‍, സനന്ദന്‍ മുതലായവരെല്ലാം ശുദ്ധജലത്തില്‍ സ്‌നാനം കഴിഞ്ഞ്‌, അങ്ങയെ ദര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്നു. വെങ്കിടാചലപതേ അങ്ങേയ്‌ക്ക്‌ സുപ്രഭാതം.

പദ്യം

15. ശ്രീശേഷശൈല ഗരുഢാചലവെങ്കിടാദ്രി
നാരായണാ ദ്രിവൃഷഭാദ്രിവൃഷാദ്രി മുഖ്യാ:
ആഖ്യാം ത്വദീയ വസതേരനിശം വദന്തി
ശ്രീ വെങ്കിടാചലപതേ, തവസുപ്രഭാതം!

അര്‍ത്ഥം

അല്ലയോ വെങ്കിടാചലപതേ, അങ്ങയുടെ വാസസ്ഥലമായ ആ പ്രദേശത്തെ ശ്രീശൈലം, ഗരുഢാചലം, വെങ്കടാദ്രി, നാരായണാദ്രി, വൃഷഭാദ്രി, വൃഷാദ്രി ഇങ്ങനെ പല പേരുകളില്‍ വിളിക്കപ്പെടുന്നു. ശ്രീ വെങ്കിടേശ്വരാ, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

16. സേവപരാശ്ശിവ സുരേശ കൃശാനുധര്‍മ്മ-
രുക്ഷംബുനാഥപവമാന ധനാദിനാഥാ:
ബദ്ധാജ്ഞലി പ്രവിലസന്നിജ ശീര്‍ഷദേശാ:
ശ്രീ വെങ്കിടാചലപതേ, തവസുപ്രഭാതം!

അര്‍ത്ഥം

ശിവന്‍, ഇന്ദ്രന്‍, അഗ്‌നി, യമന്‍, ഹൈരുചി, വരുണന്‍, വായൂ, കുബേരന്‍ എല്ലാവരും തലയില്‍ തൊഴുകൈകൂപ്പി, അങ്ങേയ്‌ക്ക്‌ സേവനം ചെയ്യാന്‍ തയാറായി കാത്തു നില്‍ക്കുകയാണ്‌. അതുകൊണ്ട്‌ വെങ്കിടാചലപതേ, ഉണരുക, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

17. ധാടീഷ്‌ഠതേ, വിഹഗരാജ മൃഗാധിരാജാ
നാഗാധിരാജ ഗജരാജ ഹയാധിരാജ
സ്വസ്വാധികാര മഹിമാധികമര്‍ത്ഥയന്തേ-
ശ്രീ വെങ്കിടാചലപതേ, തവസുപ്രഭാതം!

അര്‍ത്ഥം

ഭഗവാനേ, അങ്ങയുടെ വാഹനങ്ങളായ ഗരുഢന്‍, സിംഹം, ആന, നാഗാധിരാജനായ ആദിശേഷന്‍, ഐരാവതം, അശ്വങ്ങളുടെ രാജാവായ ഉച്ഛൈശ്രവാ എല്ലാവരും അവരവരുടെ സേവന രീതികളില്‍ മേന്മവരുത്തുവാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്‌ കാത്തുനില്‍ക്കുന്നു. അതുകൊണ്ട്‌ വെങ്കിടാചലപതേ, ഉണരുക, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

http://www.emalayalee.com/varthaFull.php?newsId=82297
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്­കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍­- 4: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക