Image

ഇനി സാജിദ്‌ ഖാന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ നടി ബിപാഷ

Published on 09 August, 2014
ഇനി സാജിദ്‌ ഖാന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ നടി ബിപാഷ
ഇനി താന്‍ സാജിദ്‌ ഖാന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ ബോളിവുഡ്‌ നടി ബിപാഷ ബസു. താന്‍ വളരെ കാലമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പലരുടെ കൂടെ ജോലി ചെയ്‌തിട്ടുണ്ടെങ്കിലും ഇന്നേ വരെ ആരും തനിക്കെതിരെ സംസാരിച്ചിട്ടില്ലെന്ന്‌ ബിപാഷ പറഞ്ഞു. അത്തരമൊരു സംഭവം ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. ആകെ ആറ്‌ മിനിറ്റാണ്‌ അഭിനയിച്ചെങ്കിലും ചിത്രം കണ്ടപ്പോള്‍ എന്താണ്‌ താന്‍ ചെയ്യുന്നതെന്ന്‌ തനിക്ക്‌ പോലും മനസ്സിലാകുന്നില്ലായിരുന്നു. ചിത്രം കാണുന്ന ആര്‍ക്കും എന്തു കൊണ്ടാണ്‌ താനിതില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന്‌ മനസ്സിലാകുമെന്നും താരം വ്യക്തമാക്കി.

സാജിദിന്റെ ഹംഷക്കല്‍സ്‌ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന്‌ ബിപാഷ നേരത്തെ വിട്ടുനിന്നിരുന്നു. ഈ സിനിമയെ എങ്ങനെയാണ്‌ പ്രോത്സാഹിപ്പിക്കേണ്ടതെന്ന്‌ തനിക്ക്‌ അറിയില്ല. ഈ സിനിമയില്‍ അഭിനയിച്ചത്‌ വിശ്വാസത്തിന്രെ പുറത്താണ്‌. പക്ഷേ അതിന്രെ അവസാനഫലം കണ്ട്‌ തനിക്ക്‌ നിരാശ തോന്നിയെന്ന്‌ ബിപാഷ പറഞ്ഞു.

ചിത്രത്തിന്രെ സഹനിര്‍മാതാക്കളായ വാസു ഭഗ്‌നാനിയ്‌ക്കും ഫോക്‌സ്‌ സ്റ്റാര്‍ സ്റ്റുഡിയോയ്‌ക്കും താന്‍ എതിരല്ല. ഈ ചിത്രത്തിനു വേണ്ടി അവര്‍ ധാരാളം പണം ചെലവാക്കിയിട്ടുണ്ട്‌. താനവരെ ബഹുമാനിക്കുന്നുണ്ട്‌. അതിനാല്‍ തന്നെ ഒരു വേദിയില്‍ കയറി ഒരു വിഡ്‌ഢിയെപ്പോലെ തനിക്ക്‌ ചിത്രത്തെപ്പറ്റി നുണ പറയാനാകില്ലെന്നും ബിപാഷ വ്യക്തമാക്കി.
ഇനി സാജിദ്‌ ഖാന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ നടി ബിപാഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക