Image

'വൈറ്റ് ബോയ്‌സി'ല്‍ കൗശിക് ബാബു നായകന്‍

Published on 09 August, 2014
'വൈറ്റ് ബോയ്‌സി'ല്‍ കൗശിക് ബാബു നായകന്‍
'സ്വാമി അയ്യപ്പന്‍' പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കൗശിക് ബാബു നായകനാകുന്ന 'വൈറ്റ് ബോയ്‌സ്' മേലില രാജശേഖര്‍ സംവിധാനം ചെയ്യുന്നു.
നിസ്സാരമായ ആവശ്യവുമായത്തെു അതിഥി, ക്രമേണ ആതിഥേയനെ അടിമയാക്കുന്ന അധിനിവേശത്തിന്റെമനശ്ശാസ്ത്രമാണ് 'വൈറ്റ്‌ബോയ്‌സ്' എന്ന ചിത്രം പ്രതിപാദിക്കുന്നത്. നാടായാലും വീടായാലും രാജ്യമായാലും അധിനിവേശ ശക്തികള്‍ കടന്നുവരുന്നത് നിസ്സാരാവശ്യവുമായിട്ടായിരിക്കും. ഒരു രാവും പകലും നീളുന്ന ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് 'വൈറ്റ്‌ബോയ്‌സ്' മുന്നോട്ടു പോകുന്നത്. കുടുംബസദസ്സുകള്‍ക്കൊന്നടങ്കം ആസ്വാദ്യകരമാകുന്ന രീതിയിലാണ് സംവിധായകന്‍ മേലില രാജശേഖര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
അഞ്ജലിയാണ് നായിക. തമിഴില്‍ 'നെല്ല്', 'ഉന്നൈ കാതലിത്തേന്‍', തുടങ്ങിയ ചിത്രങ്ങളില്‍ നായികയായ അഞ്ജലി, മലയാളത്തില്‍ സീനിയേഴ്‌സ്, വെനീസിലെ വ്യാപാരി, അഞ്ചു സുന്ദരികള്‍, സെക്കന്‍സ്, കൂതറ, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'സി.പി' എന്ന നായകതുല്യവേഷവുമായി വിജയരാഘവനുമുണ്ട്.
ഓംശക്തി ഫിലിംസിന്റെയും ശ്രീവല്ലഭ ക്രിയേഷന്‍സിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറും, ശ്രീലകം സുരേഷും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഏലിയാസ് കത്തവനും നന്ദനും ചേര്‍ന്നാണ്. കഥ സംവിധായകന്റെതാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് രമേഷ് വിക്രമനാണ് നിര്‍വഹിക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയ രമേഷ് തിരുവനന്തപുരം സിഡിറ്റിലെ സീനിയര്‍ എഡിറ്ററും പ്രോഗ്രാം ഹെഡുമാണ്. ഏലിയാസ് കത്തവനും ഈ ചിത്രത്തില്‍ ശക്തമായൊരു വേഷം അവതരിപ്പിക്കുന്നു. 'സുനില്‍ വയസ്20' എന്ന റഹ്മാന്‍ ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷം ചെയ്തിരുന്നു. മേലില രാജശേഖറിന്റെ അടുത്ത പ്രോജക്ടായ 'കുറിയേടത്ത് താത്രി' എന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മറ്റൊരു തിരക്കഥാകൃത്തുകൂടിയായ നന്ദനാണ്.
വൈറ്റ് ബോയ്‌സ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് നാരായണനാണ്. ഗാനരചന, എസ്.രമേശന്‍ നായരും റഫീഖ് അഹമ്മദും സംഗീതം രമേഷ് നാരായണനും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, നജീം അര്‍ഷാദ്, മധുശ്രീ നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ്. ചമയംബൈജു ബാലരാമപുരം, വസ്ത്രാലങ്കാരംഅരുണ്‍ മനോഹര്‍, കലബിജു ചിത്തില്‍, ശബ്ദമിശ്രണംഎന്‍.ഹരികുമാര്‍, പ്രൊ: കണ്‍ട്രോളര്‍സേതു അടൂര്‍, പി.ആര്‍.ഒ അജയ് തുണ്ടത്തില്‍, പ്രൊ:എക്‌സിക്യൂട്ടീവ്‌സ് വി.വി.അശോക് കുമാര്‍, എന്‍.വിജയകുമാര്‍, ഹര്‍ഷന്‍ പട്ടാഴി, ചീഫ് അസ്സോ:ഡയറക്ടര്‍ ടൈറ്റസ് അലക്‌സാണ്ടര്‍, സഹസംവിധായകന്‍സുനിത് സോമശേഖരന്‍, അസി: ഡയറക്ടേഴ്‌സ്അനൂപ്, അമല്‍ രാമചന്ദ്രന്‍, കൃഷ്ണവിശ്വകര്‍മ, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്ജിസന്‍ പോള്‍, കോറിയോഗ്രാഫര്‍മനോജ്, ത്രില്‍സ്മാഫിയാ ശശി.
കൊട്ടാരക്കര, കലഞ്ഞൂര്‍, വാഗമണ്‍, പീരുമേട്, കുട്ടിക്കാനം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ 'വൈറ്റ്‌ബോയ്‌സ്' ഉടന്‍ തിയറ്ററുകളിലത്തെും.
ലിജുകൃഷ്ണ, ഗൗരവ് മേനോന്‍ (മങ്കിപെന്‍ ഫെയിം), ജോയ് മാത്യു, ശോഭാമോഹന്‍, കോഴിക്കോട് ശാന്തകുമാരി, ഏലിയാസ് കത്തവന്‍, എസ്.ശശികുമാര്‍, എസ്.സുരേഷ് കുമാര്‍, കവിത, മഹേശ്വരി, മാളവിക, ദുര്‍ഗാദത്തന്‍, അജയന്‍ അടൂര്‍, മെഹജാബ്, സന്ദീപ് മാഫിയാ ശശി, ഷഫി ഹൈദ്രാബാദ് എന്നിവര്‍ക്കു പുറമേ 'റിംഗ് മാസ്റ്ററി'ലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ 'ഡയാന' എന്ന നായയും ചിത്രത്തിലഭിനയിക്കുന്നു.


'വൈറ്റ് ബോയ്‌സി'ല്‍ കൗശിക് ബാബു നായകന്‍
'വൈറ്റ് ബോയ്‌സി'ല്‍ കൗശിക് ബാബു നായകന്‍
'വൈറ്റ് ബോയ്‌സി'ല്‍ കൗശിക് ബാബു നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക