Image

മുല്ലപ്പെരിയാറില്‍ നിന്നും മനുഷ്യ മതില്‍ തീര്‍ക്കും: വൈക്കം വിശ്വന്‍

Published on 29 November, 2011
മുല്ലപ്പെരിയാറില്‍ നിന്നും മനുഷ്യ മതില്‍ തീര്‍ക്കും: വൈക്കം വിശ്വന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ഇടതു മുന്നണി മുല്ലപ്പെരിയാറില്‍നിന്നും അറബിക്കടല്‍ തീരത്തേക്ക്‌ ഡിസംബര്‍ എട്ടിന്‌ വൈകിട്ട്‌ നാല്‌ മണിക്ക്‌ മനുഷ്യമതില്‍ തീര്‍ക്കുമെന്ന്‌ ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നം കോടതിക്ക്‌ പുറത്ത്‌ രമ്യമായി പരിഹരിക്കണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ഇടതു മുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

ഇടതു മുന്നണി തീര്‍ക്കുന്ന മനുഷ്യ മതിലില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ അണിചേരുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ബുധനാഴ്‌ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്‌ നേതാക്കള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും.

പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അലംഭാവമാണ്‌ കാണിക്കുന്നത്‌. ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ താല്‍പര്യം ആഘോഷങ്ങളോടാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക