Image

മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശം പിന്‍വലിക്കുന്നു: സുരേഷ്‌ ഗോപി

Published on 10 August, 2014
മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശം പിന്‍വലിക്കുന്നു: സുരേഷ്‌ ഗോപി
തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന്‌ നടന്‍ സുരേഷ്‌ ഗോപി പറഞ്ഞു. താന്‍ പ്രയോഗിച്ച വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി ഇപ്പോള്‍ അമേരിക്കയിലുള്ള അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാതെ പദ്ധതി നടപ്പാക്കുന്നതിനെയാണ്‌ വിമര്‍ശിച്ചതെന്നും സുരേഷ്‌ ഗോപി പറഞ്ഞു. താന്‍ ഖേദപ്രകടനം നടത്തണെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതായി അറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌, സാംസ്‌?കാരിക വകുപ്പ്‌ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു സുരേഷ്‌ ഗോപി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്‌.
മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശം പിന്‍വലിക്കുന്നു: സുരേഷ്‌ ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക