Image

ജാതിചിന്തകള്‍ (ലേഖനം: ജോണ്‍ ഇളമത)

Published on 10 August, 2014
ജാതിചിന്തകള്‍ (ലേഖനം: ജോണ്‍ ഇളമത)
ജാതിചിന്തകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍െറ ശാപമാണ്‌. പണ്ടു ഇതൊക്ക നിലനിന്നിരുന്നത്‌, അക്കാലത്തെ അറിവല്ലായ്‌മയോ,ചൂഷണമനോഭാവമോ ഒക്കെ കൊണ്ടാണ്‌. പഴയ തെറ്റുകള്‍ തിരുത്താന്‍ പുതിയതല മുറബാദ്ധ്യസ്‌തരാണ്‌. മദ്ധ്യകാല യൂറോപ്പില്‍, കറുത്തവര്‍ഗ്ഗക്കാരന്‌, അല്ലെങ്കില്‍ `അടിമ'കള്‍ക്ക്‌ ആത്‌മാവില്ല എന്ന മിഥ്യാധാരണ നിലവല്‍നിന്നിരുന്നത്‌,നമ്മേ അത്‌ഭുതപ്പെടുത്തിയേക്കാം.

അറിവല്ലായ്‌മ, തന്നെ ഇന്നത്തെ ജാതിവ്യവസ്‌തകളുടെ നിമിത്തവും. ചരിത്രംപഠിക്കുക, അപ്പോള്‍ മനുഷ്യരാശിയുടെ, വര്‍ഗ്ഗ വിചാരണചിന്തയുടെ പൊരുളില്‍ നാം എത്തും. ഇന്ന്‌ ഏറിവരുന്ന കുടുംബചരിത്രങ്ങളും, സമ്മേളനങ്ങളുടേയും വേരുതേടി പോകുന്ന ചരിത്രകൗതൂഹികളുടേതാകുന്നത്‌, നന്ന്‌ ! അതിന്‌, ബ്രാമ്‌ണപരിവേഷമോ, ക്ഷത്രീയ വൈശ്യ പരിവേഷമോ കൊടുക്കുന്നത്‌ ജാതിസ്‌പര്‍ദ്ധക്ക്‌, വഴിതെളിക്കുമെങ്കില്‍ അത്‌ ്‌ഉചിതം തന്നെയല്ല. കേരളത്തിലെ മനുഷ്യര്‍ ആരാണ്‌? പല സങ്കരവര്‍ഗ്ഗങ്ങളുടെ സമ്മിശ്രമല്ലേ? അങ്ങനെയല്ലെന്ന്‌ ഏതെങ്കിലും കേരളീയന്‌ സംശയമുണ്ടോ? ആര്യ-ദ്രാവിഡ-സെമിട്രിക്‌-നീഗ്രോ വര്‍ഗ്ഗങ്ങളുടെ സമ്മിശ്രം!,എന്നു തന്നെ ഉത്തരം. ഇത്‌ കലര്‍പ്പുരക്‌തം തന്നെ, രണ്ടുപക്ഷവുമില്ല. ഈവസ്‌തുത മനസിലാക്കുമ്പോള്‍ എവിടെ ജാതീയചിന്തകള്‍ക്കു സ്‌ഥാനം!

ജാതിയുടെ മഹത്വം, വ്യക്‌തികളുടെ വ്യക്‌തിത്വത്തിലാണ്‌ കുടികൊള്ളേണ്ടത്‌. അങ്ങനെയല്ലെങ്കില്‍, എന്തുജാതി മഹത്വം. മദ്ധ്യകാലയൂറോപ്യര്‍, ലോകമാട്ടാകെ കോളനികള്‍ ഉയര്‍ത്തിയപ്പോള്‍, സങ്കരസന്തതികള്‍ക്കും, ജാതികള്‍ക്കൂം, ബീജാപാപംചെയ്‌തു. ചക്രവര്‍ത്തിമാര്‍ ധാരാളമായി വെപ്പാട്ടികളെ അന്ത:പുരങ്ങളില്‍ നിറച്ചപ്പോള്‍, സങ്കരസന്താനങ്ങളും,ജാതികളുമുണ്ടായി. വേദങ്ങള്‍ നിലവില്‍ നിന്നകാലത്ത്‌ ,സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ക്കുമേല്‍ കെട്ടി വെച്ച നിയമങ്ങളില്‍നിന്നും, സങ്കരസന്താനങ്ങളും ജാതികളുമുണ്ടായി. ഒടുവില്‍ ഇന്നിപ്പോഴും അബലയായ സ്‌ത്രീപീഢനത്തിലൂടെയും, ജാരസന്താനങ്ങളും ജാതികളുമുണ്ടാകുന്നില്ലേ?

എവിടെ ജാതികളുടെ ജന്മഭൂമി. ആരണവരെ സൃഷ്‌ടിചൗത്‌?, ഈഭൂമിതന്നെ, ഇവിടത്തെ വിവേകബുദ്ധികളെന്ന്‌ ഭാവിക്കുന്ന മനുഷ്യര്‍തന്നെ. ഇതെല്ലാം ഒരുജാതി, അതു മനുഷ്യ ജാതി മാത്രം. നമ്മുടെ ഇഛപ്രകാരമാണോ നാം ജനിക്കുന്നത്‌? കടിഞ്ഞാണില്ലാത്ത ഒരു കതിരപോലെ പായുന്ന മനുഷ്യജന്മം, പലവഴി പലദിശകളിലേക്ക്‌, ഓട്ടപ്രദിക്ഷണം നടത്തിാെണ്ടിരിക്കുന്നു .അപ്രകാരംതന്നെ ജന്മങ്ങളുടെ, ദിശകളും, സ്‌ഥാനങ്ങളും!

സ്വാര്‍തത്ഥയാണ്‌, ജാതിചിന്തയുടെ ഊര്‍ജ്ജം. ആ ഊര്‍ജ്ജത്തിന്‍െറ ഉറവിടം അഞ്‌തയും, `അഹ'വുമാണ്‌. വായിച്ചറിയുക, ചിന്തിചൗറിയുക, `അഹ'മുപേക്ഷിക്കുക. അപ്പോഴേ അജ്‌ഞാനമാകൂ. `സ്വാര്‍ത്ഥത'യുടെ മൂഖാവരണം അഴിഞ്ഞു വീഴൂ! അജ്‌ഞാനം അന്ധകാരം തന്നെ. അഞ്ചുകണ്ണുപൊട്ടന്മാര്‍ ആനയെ കണ്ടവിധം തന്നെ അജ്‌ഞാനം. ഒരോരുത്തരും അവരുടെ ശരികള്‍ക്കുവേണ്ടി വാദിക്കന്നു. അന്ധകാരത്തില്‍ അവര്‍ തപ്പുന്നത്‌, അവര്‍ക്ക്‌ ശരിതന്നെ! എന്നാല്‍ സത്യത്തിലേക്കോ, വെളിച്ചത്തിലേക്കോ വരാന്‍ അവര്‍ക്കു സന്മനസുമില്ല, `ഞാന്‍ പിടിച്ച മുയലിന്‌,മൂന്നുകൊമ്പ്‌,' അതുതന്നെ അവരുടെ ആപ്‌തവാക്യം!

വര്‍ശറശത്തിനും, ജാതിക്കും വേണ്ടി വഴക്കിടിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍െറ, ഇരകളായി നാം അസമാധാനം വിലക്കുവാങ്ങുകയല്ലേ? ജാതിയും,മതവും ഒരുവന്‍െറ ഉള്ളില്‍ സൂക്ഷിക്കുവാനുള്ളതാണ്‌. നല്ല വിത്തുവിതക്കുന്നവര്‍ നൂറുമേനികൊയ്യുന്നു. അവര്‍ സംതൃപ്‌തരും സാമാധാനമുള്ളവരുമായി ജീവിതമാസ്വദിക്കുന്നു. ആ സൗഭാഗ്യം ഏവര്‍ക്കു ലഭ്യമല്ലേ,പിന്നെ എന്തിനീ ജാതിമത വൈര്യം വിളമ്പി അസമാധാനം വിലക്കുവാങ്ങുന്നു.
ജാതിചിന്തകള്‍ (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
വിക്രമൻ 2014-08-11 11:08:54
ഈ കൂടിയ ചാതികളാണ് ഇന്നത്തെ വലിയ പ്രശ്നം
തൊരപ്പൻ 2014-08-11 19:57:22
അമ്പെട വിക്രമാ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക