Image

ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)

Published on 10 August, 2014
ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)
ലൂര്‍ദിലെ മറ്റൊരു കാഴ്‌ച അവിടുത്തെ AD 778 നൂറ്റാണ്ടില്‍ പണിത ഒരു കാസില്‍ ആയിരുന്നു അത്‌ രാവിലെ അകലെ നിന്നാണ്‌ കണ്ടത്‌ .കാസില്‍ പിന്നിട്‌ ജയില്‍ ആയി ഉപയോഗിച്ചിരുന്നു. അത്‌ ഇന്നു ഒരു ചരിത്ര സ്‌മാരകം ആയി ആളുകള്‍ക്ക്‌ കാണാന്‍ തുറന്നു കൊടുത്തിട്ടുണ്ട്‌ .

ബുധനാഴ്‌ച പന്ത്രണ്ടു മണിക്ക്‌ ലൂര്‍ദില്‍ നിന്നും തിരിച്ചു. 943 കിലോമീറ്റര്‍ താണ്ടി രാത്രി ഒന്‍പതു മണിക്ക്‌ ഞങ്ങള്‍ പാരീസില്‍ എത്തി പോകുന്ന വഴിയില്‍ വളരെ മനോഹരമായ കൃഷിയിടങ്ങളും ഒറ്റപ്പെട്ട വീടുകളും കാണാം പ്രധാനമായും കണ്ട കൃഷികള്‍ ഗോതമ്പ്‌, ചോളം ,മുന്തിരി , സൂര്യകാന്തി എന്നിവയൊക്കെയാണ്‌ ഇംഗ്ലണ്ടില്‍ നിന്നും വിതൃസ്‌തമായി റോഡു നീളെ ടോള്‍ പിരിവു നടത്തുന്ന സ്ഥലങ്ങള്‍ കാണാം. പോയവഴിയില്‍ സാധനം വാങ്ങാന്‍ പോലും പലപ്പോഴും ആംഗ്യം കാണിക്കേണ്ടി വരുന്നു. കാരണം ഇംഗ്ലീഷ്‌ വളരെ കുറച്ചേ ആളുകള്‍ മാത്രമേ സംസരിക്കുന്നോള്ളൂ . യൂറോ ആണ്‌ അവിടുത്തെ പണം.

യാത്രയില്‍ ഒരു മുഷിപ്പും തോന്നിയില്ല കാരണം കുട്ടികള്‍ അവരുടെ സുഹൃത്തുക്കളുമായി അവരുടെ ലോകത്ത്‌ ആയിരുന്നു. മുതിര്‍ന്നവര്‍ എല്ലാവരും കൂടി അന്താക്ഷരി കളിച്ച്‌ ഒരുപാടു സമയം അസ്വദിച്ചു. പാട്ടിനെ പറ്റി നന്നായി അറിയാവുന്ന നോര്‍ത്ത്‌ അലെര്‍ട്ടനില്‍ നിന്നുള്ള എബി ജോണ്‍, സന്ദര്‍ലാന്‍ഡില്‍ നിന്നുള്ള സേവ്യര്‍ ചേട്ടനും രണ്ടു ചേരിയില്‍ ചേര്‍ന്നതുകൊണ്ട്‌ കളി ഒരുപാടു സമയം നീണ്ടു പോയി. അതോടൊപ്പം ചിട്ടുകളിയും തമാശകളും ഒക്കെ ആയി യാത്ര അറിഞ്ഞില്ല എന്ന്‌ തന്നെ പറയാം.

രാത്രി ഒന്‍പതു മണിക്ക്‌ പാരീസില്‍ എത്തിയപ്പോള്‍ തന്നെ വളരെ അകലെ ഈഫെല്‍ ടവര്‍ കാണാമായിരുന്നു. അതു കണ്ടപ്പോള്‍ തന്നെ കുട്ടികള്‍ ഈഫെല്‍ ടവര്‍ എന്ന്‌ പറഞ്ഞു ഒച്ചവയ്‌ക്കാന്‍ തുടങ്ങി. രാത്രി ആയതുകൊണ്ട്‌ മറ്റൊന്നും കാണാന്‍ നിന്നില്ല പാരീസിലെ ഒരു ബംഗ്ലാദേശി കടയില്‍ നിന്നും ഭക്ഷണം കഴിച്ചു. ഭക്ഷണം നന്നയിരുന്നു എങ്കിലും ഹോട്ടല്‍ വളരെ ചെറുതായിരുന്നത്‌ കൊണ്ട്‌ ചില അസ്വകര്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും എല്ലാവരും ഭക്ഷണം നന്നായി അസ്വദിച്ചു അതിനു ശേഷം രാത്രിയിലെ ഈഫെല്‍ ടവറിന്റെ ഭംഗി അസ്വദിച്ച ശേഷം താമസിക്കുന്ന ഹോട്ടലിലേക്ക്‌ പോയി ഹോട്ടല്‍ വളരെ നല്ല സൗകര്യങ്ങള്‍ ഉള്ളതായിരുന്നു .

വൃഴാഴ്‌ച രാവിലെ എട്ടുമണിക്ക്‌ തന്നെ എല്ലാവരും എഴുനേറ്റു പ്രഭാത ഭക്ഷണം കഴിച്ചു. അതിനു ശേഷം ഞങ്ങള്‍ക്ക്‌ രണ്ടു ചോയിസ്‌ ആണ്‌ ഉണ്ടായിരുന്നത്‌ ഒരു വണ്ടി ഡിസ്‌നി ലാന്‍ഡിനു പോകുന്നു. അടുത്ത വണ്ടി ലിസ്യൂവിലെ കൊച്ചുത്രേസ്യ പുണ്ണിവതിയുടെ വീട്‌ കാണാന്‍ പോകുന്നു. ഞാന്‍ ഭാര്യയേയും കുട്ടികളെയും ഡിസ്‌നി ലാന്‍ഡ്‌ കാണാന്‍ അയച്ചിട്ട്‌ ഒറ്റയ്‌ക്ക്‌ ട്രെയിനില്‍ കയറി ചരിത്രം ഉറങ്ങുന്ന വേഴ്‌സേലി പാലസ്‌ കാണാന്‍ പോയി .

പതിനെഴാം നുറ്റണ്ടിന്റെ ആദ്യഘട്ടത്തില്‍ ലൂയി പതിമൂന്നാം ചക്രവര്‍ത്തി ആയിരുന്നു വേഴ്‌സലി പാലസ്‌ പണിക്കു തുടക്കം ഇട്ടത്‌ എങ്കിലും പണി പൂര്‍ത്തി ആക്കിയത്‌ ലൂയി പതിനാലമന്‍ ആയിരുന്നു പണിതിരുമ്പോള്‍ ആ കാലഘട്ടത്തിലെ ലോകത്തെ തന്നെ ഏറ്റവും പ്രൗഢഗംഭിരമായ കൊട്ടാരം ആയിരുന്നു അത്‌. പിന്നിട്‌ അധികാരത്തില്‍ വന്ന ലൂയി പതിനഞ്ചാമന്‍ ചക്രവര്‍ത്തിയും കൊട്ടാരം വളരെ നന്നായി മോടിയാക്കിയിരുന്നു .

അതിനെ തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന ലൂയി പതിനാറാമന്‍ ചക്രവര്‍തിയിലൂടെയാണ്‌ വേഴ്‌സലി പാലസ്‌ കൂടുതല്‍ പ്രസിദ്ധമായത്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉണ്ടായ കടുത്ത ദാരിദ്രൃം ഫ്രാന്‍സിനെ പിടിച്ചു കുലുക്കി അന്ന്‌ ലൂയി പതിനാറാമന്റെ ഭാര്യ മരിയ ആന്റോനിറ്റയുടെ അമിത ആഡംബരവും ദുര്‍ചിലവുകളും ജനങ്ങളെ വലിയ നിരാശയില്‍ ആഴ്‌ത്തി. അതോടൊപ്പം രാജാവും കാതോലിക്കാ സഭയും ചേര്‍ന്ന്‌ നടത്തിയ അനീതികളും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. നീതി നിര്‍വഹണത്തിലെ അസ്വന്തലിതാവാസ്ഥയും ജന്മി സാമൂഹിക ബന്ത്‌ങ്ങളും ജനങ്ങള്‍ക്ക്‌ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഫ്രാന്‍സില്‍ ആ കാലത്ത്‌ മുന്നു തരം സോഷ്യല്‍ എസ്‌റ്റേറ്റുകളാണ്‌ ഉണ്ടായിരുന്നത്‌ ,പുരോഹിതവര്‍ഗം , ആഡൃന്‍ മാര്‍ സാധരണക്കാര്‍ പുരോഹിതര്‍ക്കും മേല്‍ത്തട്ടുകാര്‍ക്കും കരം ഒഴിവു നല്‍കിയിരുന്നു ഈ മേല്‍ത്തട്ടുകാര്‍ക്കും അവരെ സംരക്ഷിക്കുന്ന രാജാവിനും എതിരായിരുന്നു വിപ്ലവം.

രാജാവ്‌ വിളിച്ചു ചേര്‍ത്ത നാഷണല്‍ അസംബ്ലിയില്‍ സാധരണക്കാരുടെ വിഭാഗത്തിന്‌ പ്രവേശനം നിഷേധിച്ചു. ഇതിനെതിരെ അവര്‍ അടുത്തുള്ള ടെന്നീസ്‌ കോര്‍ട്ടില്‍ കൂടി രാജാവിന്റെ പ്രവര്‍ത്തിക്കെതിരെ പ്രതിക്ഷേധിക്കാന്‍ തിരുമാനിച്ചു. അത്‌ പിന്നിട്‌ നീതിക്കും സമത്വത്തിനും വേണ്ടി ഉള്ള സമരം ആയി കത്തി പടര്‍ന്നു. അവര്‍ ജനകീയ നാഷണല്‍ അസ്സംബിളി സ്ഥാപിച്ചു. പള്ളികളില്‍ പൂഴ്‌ത്തി വച്ചിരുന്ന ടണ്‍ കണക്കിനു ഭക്ഷ്യധാനൃങ്ങള്‍ ജനങ്ങള്‍ പിടിച്ചെടുത്തു. സമത്വം , സ്വാതന്ത്ര്യം,സഹോദര്യം എന്നത്‌ ആയിരുന്നു ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രവാക്യം തന്നെ

എന്നാല്‍ ചരിത്രത്തിലെ വലിയ ക്രൂരതകള്‍ക്കും ഈ വിപ്ലവം കാരണം ആയി. മനുഷൃനെ കൊല്ലുന്നതിനു ഗില്ലേറ്റിന്‍ ഉപയോഗിച്ചത്‌ ഈ വിപ്ലവത്തില്‍ ആയിരുന്നു. വിപ്ലവത്തിന്‌ എതിര്‌ നിന്നവരെ എല്ലാം ഗില്ലെറ്റിന്‍ ഉപയോഗിച്ചു കൊന്നു. അവരുടെ രക്തം പരിസിനെ പാപപങ്കിലമാക്കി. വിപ്ലവകാരികള്‍ എന്തിനെതിരെ പ്രവര്‍തിച്ചോ അവര്‍ അധികാരികള്‍ ആയപ്പോള്‍ അവരെല്ലാം അതുതന്നെ ആയിതിര്‍ന്നു എന്നതാണ്‌ ഈ വിപ്ലവത്തില്‍ പ്രത്യേകത.

വലിയ മാറ്റങ്ങള്‍ ഫ്രഞ്ച്‌ വിപ്ലവത്തില്‍ കൂടി ലോകത്ത്‌ ഉണ്ടായത്‌ എന്നാല്‍ ഈ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇത്രയും രക്തം ഒഴുകണമായിരുന്നോ എന്നൊരു ചോദ്യം ആരുടെയും മനസില്‍ ഉയരും വിപ്ലവത്തിന്‌ നേതൃത്വം കൊടുത്ത റോബസ്‌പിയേഴ്‌സിനെ തന്നെ ഗീല്ലെറ്റിന്‍ ഉപയോഗിച്ച്‌ ജനങ്ങള്‍ക്ക്‌ കൊല്ലേണ്ടി വന്നു ഫ്രാന്‍സ്‌നെ വിപ്ലവം അരാജകത്വതിലേക്കു തള്ളി വിട്ടു എന്ന്‌ പറയുക കൂടി പറയേണ്ടിവരും

`ബ്രഡ്‌ ഇല്ലെങ്കില്‍ കേക്ക്‌ കഴിച്ചു കൂടെ'. (let them eat cake ) ഈ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ലൂയി പതിനാറാമന്‍ രാജാവിന്റെ ഭാര്യയും ആഡംബര ജീവിയും ആയിരുന്ന മേരി ആന്റോനിറ്റയുടേതാണ്‌ എന്ന്‌ പറയപ്പെടുന്നു. ഇവര്‍ ഓസ്‌ട്രിയന്‍ രഞ്‌ജി മരിയ തെരേസയുടെ മകള്‍ ആയിരുന്നു. പട്ടിണി കൊണ്ട്‌ പോറുതി മുട്ടിയ ഫ്രാന്‍സിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക്‌ കഴിക്കാന്‍ ബ്രഡ്‌ പോലും ഇല്ല എന്ന്‌ പറഞ്ഞപ്പോള്‍ രാജ്‌ഞി ചിരിച്ചു കൊണ്ട്‌ അവര്‍ക്ക്‌ കേക്ക്‌ കഴിച്ചു കൂടെ എന്നാണ്‌ ചോദിച്ചത്‌ . . പിന്നിട്‌ നാട്ടില്‍ നടക്കുന്നത്‌ ഒന്നും അറിയാതെ ദന്തഗോപുരത്തില്‍ വഴുന്നവരെ ഈ വാക്കുകൊണ്ട്‌ അറിയപ്പെടാന്‍ തുടങ്ങി .(പ്രത്യേകിച്ചും രാഷ്ട്രിയത്തില്‍. എന്താണെങ്കിലും ഫ്രഞ്ച്‌ വിപ്ലവത്തെ തുടര്‍ന്ന്‌ രാജാവും രഞ്‌ജിയും വധിക്കപ്പെട്ടു. ജനങ്ങള്‍ കൊട്ടാരം വളഞ്ഞപ്പോള്‍ രഞ്‌ജി അവരുടെ മുറിയില്‍ നിന്നും ഇറങ്ങി ഓടിയ വാതിലുകളും ഒക്കെ കൊട്ടാരത്തില്‍ കാണാം.

മറ്റൊരു ചരിത്ര പ്രധാനമായ സംഭവത്തിനു കൂടി ഈ കൊട്ടാരം പാത്രമയിട്ടുണ്ട്‌ ഒന്നാം ലോകയുദ്ധം അവസാനിപ്പിച്ച്‌ കൊണ്ട്‌ വെച്ച ഉടമ്പടി ഈ കൊട്ടാരത്തില്‍ വച്ചയിരുന്നു. വെര്‍സായ്‌ കരാര്‍ എന്നറിയപ്പെടുന്ന ഈ കരാറിലൂടെ ആണ്‌ രണ്ടാം ലോകയുദ്ധത്തിലേക്ക്‌ നയിക്കപ്പെട്ടത്‌ എന്നാണ്‌ പറയുന്നത്‌. ഈ കരാര്‍ ജര്‍മനിയെ അപമാനിക്കുന്നതയിരുന്നു എന്നാണ്‌ ഹിറ്റ്‌ലര്‍ കുറ്റപ്പെടുത്തിയത്‌ .

ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്യണം വെര്‍സായ്‌ പാലസില്‍ ചെല്ലാന്‍. പോയ വഴിയില്‍ ട്രെയിന്‍ വഴിതിരിച്ചു വിട്ടത്‌ കൊണ്ട്‌ മെട്രോ പിടിച്ചു പോകേണ്ടി വന്നു ആരോട്‌ എങ്കിലും വഴി ചോദിച്ചു മനസിലക്കാന്‍ ഉള്ള ശ്രമം വലിയ പരാജയം ആയിരുന്നു കാരണം ഇംഗ്ലീഷ്‌ അറിയാവുന്നവര്‍ നന്നേ കുറവ്‌. അവസാനം എന്നെപ്പോലെ റെയില്‍വേ മാപ്പ്‌ നോക്കി നിന്ന ആളിനോട്‌ ചോദിച്ചു നിങ്ങള്‍ എങ്ങോട്ട്‌ ആണ്‌ എന്ന്‌ അപ്പോള്‍ അവന്‍ പറഞ്ഞു വെര്‍സായ്‌ലിക്ക്‌ ആണ്‌ എന്ന്‌. ഒരു പതനഞ്ച്‌ വയസുള്ള ഒരു ഇസ്രായേലി പയ്യനും അവന്റെ അമ്മയും കൂടി വെര്‍സായ്‌ പാലസ്‌ കാണാന്‍ വന്നതായിരുന്നു. യുവാന്‍ എന്ന ആ പയ്യന്‍ മാപ്പ്‌ നോക്കി പോകേണ്ട ട്രെയിനും ഇറങ്ങേണ്ട സ്ഥലങ്ങളും കണ്ടു പിടിച്ചു. ഞാന്‍ അവരെ പിന്തുടര്‍ന്ന്‌ യാത്ര തുടങ്ങി. ട്രെയിന്‍ കാത്തുനിന്ന സമയത്ത്‌ അല്‍പ്പം ഇസ്രയേല്‍ രാഷ്ട്രിയവും സംസാരിച്ചു. അവന്‍ പറഞ്ഞു ഇസ്രയേലില്‍ ഇപ്പോള്‍ ജനങ്ങള്‍ മതത്തിനു വലിയ പ്രധാനൃം കൊടുക്കുന്നില്ല. പക്ഷെ ഇസ്രയേല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ലോകം മനസിലാക്കുന്നില്ല. അതാണ്‌ ഏറ്റവും വലിയ വിഷയം എന്ന്‌ . ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക്‌ പട്ടാള സേവനം നിര്‍ബന്ധം ആണെല്ലോ അതുകൊണ്ട്‌ പട്ടാളത്തില്‍ ചേരുമോ? അവന്‍ പറഞ്ഞു തിര്‍ച്ചയായും പട്ടാളത്തില്‍ ചേരും . ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയേക്കാള്‍ ഇരുത്തവും അറിവും നിറഞ്ഞതായിരുന്നു ആ പയ്യന്റെ സംസാരം അവന്റെ അമ്മ ഹൈസ്‌കൂള്‍ ടീച്ചര്‍ ആണ്‌ അവര്‍ മകനെയും കൊണ്ട്‌ ഈ ചരിത്ര സ്‌മാരകം കാണാന്‍ വന്നതയിരുന്നു.

വെഴ്‌സായ്‌ പാലസും പൂന്തോട്ടവും കാണാന്‍ വേണ്ടി 15 യുറോ കൊടുത്ത്‌ ടിക്കറ്റ്‌ എടുത്തു. ടിക്കറ്റ്‌ എടുക്കാന്‍ വലിയ കൂ ആയിരുന്നു. പൂന്തോട്ടം കണ്ടപ്പോള്‍ തന്നെ വളരെ അത്ഭുതം തോന്നി. 800 ഏക്കര്‍ സ്ഥാലം ആണ്‌ പൂന്തോട്ടത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്‌. അതില്‍ തന്നെ വളരെ മനോഹരമായി റോമന്‍ ഗ്രീക്ക്‌ ദൈവങ്ങളുടെ പ്രധിമ കൊത്തിവച്ചിരിക്കുന്നു. പൂന്തോട്ടത്തിലേക്ക്‌ കയറി ചെല്ലുന്നിടത്‌ ഗ്രാന്‍ഡ്‌ ട്രയാനോന്‍ എന്ന ഒരു ചെറിയ കൊട്ടാരം ഉണ്ട്‌. അത്‌ രഞ്‌ജിമാര്‍ക്ക്‌ വേണ്ടി രാജാവ്‌ നല്‌കിയിരുന്നതയിരുന്നു. എന്നാല്‍ ഫ്രഞ്ച്‌ റെവലൂഷനുശേഷം അധികാരത്തില്‍ വന്ന നെപ്പോളിയന്‍ ചക്രവര്‍ത്തി ഭാര്യ ജോസഫൈനോട്‌ പിണങ്ങി ഈ കൊട്ടാരത്തില്‍ ആണ്‌ താമസിച്ചിരുന്നത്‌. അന്ന്‌ അദ്ദേഹം ഉപയോഗിച്ചിരുന്ന ബെഡ്‌ റൂം കസേരകളും ഒക്കെ നമുക്ക്‌ അവിടെ കാണാം .

അവിടെ നിന്നപ്പോള്‍ പണ്ട്‌ യു.പി സ്‌കൂളില്‍ പഠിച്ച നാപ്പ്‌ എന്ന്‌ പറയുന്ന ഒരുവലിയ കഴിവുകള്‍ ഒന്നും ഇല്ലായിരുന്ന പയ്യന്റെ കഥയാണ്‌ മനസില്‍ വന്നത്‌. ഒരു കണക്ക്‌ കണ്ടു പിടിക്കാന്‍ കൊടുത്തിട്ട്‌ പ്രധാന ആധ്യാപകന്‍ പറഞ്ഞു ഈ കണക്കു ചെയ്‌തിട്ടേ എല്ലാവരും വീട്ടില്‍ പോകാന്‍ പാടുള്ളൂ എന്ന്‌ ,നാപ്പ്‌ ഒഴിച്ച്‌ മറ്റു കുട്ടികള്‍ ഉത്തരം കണ്ടുപിടിച്ചു. എന്നാല്‍ നാപ്പിനു മാത്രം ഉത്തരം കിട്ടിയില്ല ഉത്തരം കണ്ടുപിടിക്കാന്‍ ഉള്ള ശ്രമം നാപ്പ്‌ തുടര്‍ന്നുകൊണ്ടിരുന്നു ഈ സമയം സ്‌കൂള്‍ അടക്കാന്‍ വന്ന അധ്യാപകന്‍ നാപ്പ്‌ ഇരുന്നത്‌ അറിയാതെ സ്‌കൂള്‍ പൂട്ടിയിട്ടു പോയി. രാത്രി ഏറെ ആയിട്ടും നാപ്പിനെ കാണാതെ അമ്മ ലെറ്റിഷിയ നാപ്പിനെ അന്വഷിച്ച്‌ പ്രധാന ആധ്യാപകനെയും കൂട്ടി വന്ന്‌ സ്‌കൂളിന്റെ വാതില്‍ തുറന്നപ്പോള്‍ അധ്യാപകനെ കണ്ടു നാപ്പ്‌ ഉറക്കത്തില്‍ നിന്ന്‌ ചാടി എണിറ്റു പറഞ്ഞു സര്‍ ഞാന്‍ ആ കണക്കു കണ്ടു പിടിച്ചു എന്ന്‌. അധ്യാപകന്‍ നോക്കിയപ്പോള്‍ നാപ്പ്‌ കണ്ടു പിടിച്ച ഉത്തരം ശരി ആയിരുന്നു ആ കുട്ടിയുടെ ലക്ഷൃം കാണാന്‍ ഉള്ള ഇച്ചശക്തി (bulldog tenactiy ) തിരിച്ചറിഞ്ഞ അധ്യാപകന്‍ പ്രവചിച്ചു ഇവന്‍ ഭാവിയില്‍ ഒരു മഹാന്‍ ആയിത്തിരും എന്ന്‌ .

അദ്ദേഹം ആണ്‌ പിന്നിട്‌ ലോകം വിറപ്പിച്ച നെപ്പോളിയന്‍ ആയിതിര്‍ന്നത്‌ ആ നെപ്പോളിയന്‍ താമസിച്ചിരുന്ന വേഴ്‌സായി പാലസിന്റെ അടുത്തുള്ള ഗ്രാന്‍ഡ്‌ ട്രയാനോന്‍ കൊട്ടാരത്തില്‍ ചെന്നപ്പോള്‍ ഞാനും എന്റെ വാഴത്തോാപ്പിലെ യി.പി സ്‌കൂളിനെ പറ്റി ഒരു നിമിഷം ചിന്തിച്ചു പോയി .അവിടെ നിന്നും പൂന്തോട്ടത്തിലൂടെ നീണ്ട ദുരം നടന്നാണ്‌ വെര്‍സായ്‌ പാലസില്‍ എത്തുന്നത്‌ ഇതിനു ഇടയില്‍ മനോഹരം അയ ചെറിയ കുളങ്ങളും വെള്ള ചാട്ടങ്ങളും അതില്‍ പ്രധിഷ്ട്‌ട്‌ചിരിക്കുന്ന പ്രതിമകളും കാണാം

കൊട്ടാരം കാണാന്‍ തന്നെ നല്ല ഒരു സമയം ആവശൃമയിട്ടുണ്ട്‌ ലൂയി പതിനാറാമന്‍ വരെയുള്ള രാജക്കന്മാര്‍ ഉപയോഗിച്ച ബെഡ്‌ റൂമുകളും മനോഹരമായ പെയിന്റിംഗുകളും ,ആഡംബരമാര്‍ന്ന മുറികളും ഫ്രെഞ്ച്‌ വിപ്ലവകാരികളില്‍ നിന്നും രക്ഷപെട്ടു രഞ്‌ജി മേരി അനിറ്റോ രേക്ഷപെട്ട വാതിലുകളും എല്ലാം കണ്ടു. 1682 ല്‍ പണിത ആ കൊട്ടാരത്തിന്റെ ഭംഗി പറഞ്ഞു അറിയിക്കാന്‍ കഴിയത്തതായിരുന്നു കൊട്ടാരം കണ്ടതിനു ശേഷം തിരിച്ചു പരിസിലേക്ക്‌ ഉള്ള യാത്രയില്‍ ട്രെയിന്‍ മാറി കയറാന്‍ ഒക്കെ രണ്ടു ഫ്രെഞ്ച്‌ കുട്ടികള്‍ സഹായിച്ചു. അങ്ങനെ പാരിസ്‌ സിറ്റിയില്‍ എത്തി അവിടെ നിന്നും പാരിസിന്റെ പ്രഭാവകേന്ദ്രം (epic center) എന്നറിയപ്പയൂന്ന പതിനൊന്നാം നൂറ്റാണ്ടില്‍ പണിത നോട്ട്‌ഡാം കത്തിഡ്രല്‍ കാണാന്‍ പോയി സേയിനെ നദി തിരത്ത്‌ ഇരിക്കുന്ന കത്തീഡ്രല്‍ വളരെ മനോഹരം ആയി തോന്നി. ഫ്രഞ്ച്‌ ചരിത്രവും ആയി ഇഴ പിരിഞ്ഞു കിടക്കുന്ന ചരിത്രം ആണ്‌ ഈ കത്തിഡ്രലിനുള്ളത്‌ നെപ്പോളിയന്‍ ഈ കത്തീഡ്രലില്‍ വച്ചാണ്‌ സിംഹാസനസ്ഥനായത്‌ . അതിനു അടുത്തു തെരുവില്‍ കണ്ട സര്‍ക്കസ്‌ വളരെ ആസ്വദൃജനകമായിരുന്നു. പാരിസ്‌ വളരെ ചെലവേറിയ പട്ടണം കൂടിയാണ. പട്ടണം സ്ഥിതിചെയ്യുന്നത്‌ സേഇനെ നദിയുടെ രണ്ടു കരയിലും ആയിട്ടാണ്‌. അതിനു കുറുകെയുള്ള പാലത്തില്‍ കയറി നിന്ന്‌ നദിയിലൂടെ ഉള്ള ബോട്ടിംഗ്‌ ഒക്കെ ആസ്വദിച്ചു.അപ്പോഴേക്കും ഡിസ്‌നി ലാന്റിനു പോയവര്‍ തിരിച്ചുവന്നു. ഞാന്‍ അവരുടെ കൂടെ ഭക്ഷണം കഴിച്ചു. അതിനു ശേഷം രാത്രിയിലെ ദീപലങ്കാരത്തോടെ ഇഫെല്‍ ടവര്‍ അകലെ നിന്ന്‌ കണ്ടു അതിനു ശേഷം ഹോട്ടലിലേക്ക്‌ പോയി .

അടുത്ത ലക്കം പാരിസ്‌ സിറ്റിയില്‍ കണ്ട കാഴ്‌ചകള്‍
ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)ഫ്രഞ്ച്‌ വിപ്ലവം നടന്ന വഴിയില്‍ ഇടുക്കി വഴത്തോപ്പിലെ സ്‌കൂളും, നെപ്പോളിയന്റെ കൊട്ടാരവും (ടോം ജോസ്‌ തടിയംപാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക