Image

ഏഴാംദിവസവും ഇരുസഭകളും സ്തംഭിച്ചു

Published on 30 November, 2011
ഏഴാംദിവസവും ഇരുസഭകളും സ്തംഭിച്ചു
ന്യൂഡല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിന്റെ തുടര്‍ച്ചയായ ഏഴാംദിവസവും സഭ സ്തംഭിപ്പിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ചേര്‍ന്ന സഭ ഒരുതവണ നിര്‍ത്തിവെച്ച് പിന്നീട് ചേര്‍ന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിയുന്നതായി ഇരുസഭകളിലേയും അധ്യക്ഷന്‍മാര്‍ അറിയിക്കുകയായിരുന്നു.

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന മുന്‍ദിവസങ്ങളിലെ ആവശ്യം പ്രതിപക്ഷം ഇന്നും ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി വിശദീകരിച്ചെങ്കിലും പ്രതിപക്ഷം ഇതില്‍ തൃപ്തരായില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി. തുടര്‍ച്ചയായ മൂന്നാംദിവസവും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 21 ദിവസമാണ് ശീതകാല സമ്മേളനത്തിന്റെ കാലാവധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക