Image

ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.9% ത്തിലെത്തി

Published on 30 November, 2011
ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.9% ത്തിലെത്തി
ന്യൂഡല്‍ഹി : നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച(ജിഡിപി) 6.9% ത്തിലെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.4% ആയിരുന്നു ആഭ്യന്തര ഉത്പാദന വളര്‍ച്ച. ഈ വര്‍ഷം ഏപ്രില്‍ - ജൂണ്‍ ആദ്യ പാദത്തില്‍ 7.7 ശതമാനമായിരുന്നു ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച.

കാര്‍ഷിക മേഖലയിലെ വളര്‍ച്ച ഈ പാദത്തില്‍ 3.2% ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.4% ആയിരുന്നു. നിര്‍മാണ മേഖലയില്‍ 2.7 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഇത് 7.8 ശതമാനമായിരുന്നു. 13 തവണ പലിശനിരക്കു കൂട്ടിയിട്ടും നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത് ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക