Image

മാധ്യമങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നത്‌ കണ്‍ഫ്യൂഷന്‍ മൂലം: നയന്‍താര

Published on 14 August, 2014
മാധ്യമങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നത്‌ കണ്‍ഫ്യൂഷന്‍ മൂലം: നയന്‍താര
താന്‍ മാധ്യമങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നത്‌ കണ്‍ഫ്യൂഷന്‍ മൂലമാണെന്ന്‌ നടി നയന്‍താര വ്യക്തമാക്കി. തനിക്ക്‌ മാധ്യമങ്ങള്‍ക്കു മുന്നിലും മൈക്കിനു മുന്നിലും എത്തുമ്പോള്‍ എന്തു പറയണം, എന്തു പറയാന്‍ പാടില്ല എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്ക്‌ ഉണ്ടാകാറുണ്ട്‌. അതിനാലാണ്‌ മാധ്യമങ്ങളില്‍ നിന്നും പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി.

എന്തു പറഞ്ഞാലും അത്‌ വിവാദമാകാന്‍ തുടങ്ങിയതിനാലാണ്‌ മാധ്യമങ്ങളില്‍ നിന്ന്‌ അകലം പാലിക്കാന്‍ താരത്തെ നിര്‍ബന്ധിതയാക്കിയത്‌. തന്നെ എന്തോ സ്‌പെഷല്‍ വസ്‌തുവായി ആളുകള്‍ കാണുന്നുവെന്നാണ്‌ മാധ്യമങ്ങളുടെ നിലപാട്‌. അതിനാല്‍ ദിവസവും തന്നെക്കുറിച്ച്‌ എന്തെങ്കിലുമൊക്കെ വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കും ഇത്‌ അംഗീക രിക്കാന്‍ പ്രയാസ മാണെന്നും നടി വ്യക്‌തമാക്കുന്നു.

നയന്‍താര മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയോ, താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. അതിനാലാണു നയന്‍സിന്‌ തലക്കനം കൂടുതലാണെന്ന്‌ പരക്കെ ആക്ഷേപമുണ്ടായിരുന്നു.
മാധ്യമങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നത്‌ കണ്‍ഫ്യൂഷന്‍ മൂലം: നയന്‍താര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക