ഗീതാഞ്ജലി, റിംഗ്മാസ്റ്റര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ കീര്‍ത്തി സുരേഷ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്ത വന്നിട്ട് അധിക നാളായില്ല. ഇപ്പോഴിതാ തമിഴില്‍ നിന്നും കീര്‍ത്തിയെ തേടി വിളി വന്നിരിക്കുന്നു. യുവനടന്‍ വിക്രം പ്രഭുവിനെ നായകനാക്കി വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് കീര്‍ത്തിയെ വിളിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കീര്‍ത്തിയുമായുള്ള ചര്‍ച്ചയിലാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തുമെന്നും അവര്‍ പറഞ്ഞു.
പതിവു പോലെ തന്നെ ഒരു പ്രണയകഥയാണ് ഈ സിനിമയെന്നും സെപ്തംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അണിയറക്കാര്‍ പറഞ്ഞു.
രണ്ടു ജെല്ല സീത എന്നാണ് തെലുങ്കിലെ കീര്‍ത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പേര്.