Image

അറ്റ്‌ലാന്റാ മ്യൂസിക്‌ ഫെസ്റ്റ്‌ 2011: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോണ്‍സ്‌ പി. മാത്യൂസ്‌, ടെന്നസി Published on 30 November, 2011
അറ്റ്‌ലാന്റാ മ്യൂസിക്‌ ഫെസ്റ്റ്‌ 2011: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
അറ്റ്‌ലാന്റാ (ജോര്‍ജിയ): ജോര്‍ജിയ-ടെന്നസി പെന്തക്കോസ്‌തല്‍ റൈറ്റേഴ്‌സ്‌ ഫോറം സംയുക്തമായി ഒരുക്കുന്ന `ഗോസ്‌പല്‍ മ്യൂസിക്‌ ഫെസ്റ്റ്‌ 2011' ഡിസംബര്‍ 25-ന്‌ വൈകുന്നേരം 6 മണി മുതല്‍ 9 വരെ ജോര്‍ജിയയിലെ അറ്റ്‌ലാന്റാ പട്ടണത്തില്‍ നടക്കും. ഓക്‌ബ്രൂക്ക്‌ റോഡിലുള്ള ജോര്‍ജിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി ചര്‍ച്ചില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. റവ. ഫിജോയ്‌ ജോണ്‍സണ്‍ (ഡീന്‍-ലീ യൂണിവേഴ്‌സിറ്റി) അധ്യക്ഷതവഹിക്കും. ജോര്‍ജിയയിലേയും ടെന്നസിയിലേയും തദ്ദേശീയരായ ഗായകരേയും ക്വയര്‍ ഗ്രൂപ്പുകളേയും ഉള്‍പ്പെടുത്തിയാണ്‌ മ്യൂസിക്‌ ഫെസ്റ്റ്‌ അരങ്ങേറുന്നത്‌. കൂടാതെ കേരളത്തിലെ പ്രശസ്‌തരായ ഗായകരും പങ്കെടുക്കുന്ന ഈ മ്യൂസിക്‌ ഫെസ്റ്റിന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌.

സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ഇന്ത്യയിലെ ക്രൈസ്‌തവ എഴുത്തുകാരുടേയും പത്രപ്രവര്‍ത്തകരുടേയും കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ സഹായം നല്‍കുന്ന പദ്ധതിക്ക്‌ ഫണ്ട്‌ സമാഹരിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. ഗാനങ്ങള്‍ ആലപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും ക്വയര്‍ ഗ്രൂപ്പുകളും ഡിസംബര്‍ 15-ന്‌ മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടുക. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന മ്യൂസിക്‌ ഫെസ്റ്റില്‍ ഗാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌ത്‌ ഈ ഉദ്യമത്തില്‍ പങ്കാളികളാകാനും അവസരമുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: രാജന്‍ ആര്യപ്പള്ളില്‍ (678 571 6398), ജോയിസ്‌ പി മാത്യൂസ്‌ (423 316 0582), ബിജു ഏബ്രഹാം (770 990 2692), റവ. എ.സി. ഉമ്മന്‍ (423 227 3754).
അറ്റ്‌ലാന്റാ മ്യൂസിക്‌ ഫെസ്റ്റ്‌ 2011: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക