Image

`ഭാവിയില്‍ കേരള-തമിഴ്‌നാട്‌ സ്‌നേഹ സൗഹൃദങ്ങള്‍ക്ക്‌ മുല്ലപെരിയാര്‍ വിലങ്ങാകരുത്‌'

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2011
`ഭാവിയില്‍ കേരള-തമിഴ്‌നാട്‌ സ്‌നേഹ സൗഹൃദങ്ങള്‍ക്ക്‌ മുല്ലപെരിയാര്‍ വിലങ്ങാകരുത്‌'
ഡാളസ്‌: പൊതു താത്‌പര്യങ്ങള്‍ സംരക്ഷിക്കാനും, പുതിയ നിയമനിര്‍മ്മാണം നടത്താനും അവകാശമുണ്ടെന്നിരിക്കെ സംസ്ഥാന നിയമസഭ വിളിച്ചുകൂട്ടി പുതിയ അണക്കെട്ട്‌ നിര്‍മിക്കുന്നതിന്‌ ഐകകണേ്‌ഠ്യന പ്രമേയം പാസ്സാക്കണമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ എബി തോമസ്‌ കേരള സര്‍ക്കാരിനോട്‌ ആവശ്യപെട്ടു.

ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നി ജില്ലകളിലെ 35 ലക്ഷം മനുഷ്യജീവന്‌ ഭീഷണിയായ മുല്ലപെരിയാര്‍ ഡാമിന്റെ പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ ഇനിയും അമാന്തിച്ചു നില്‌കരുതെന്നും, എത്രയും പെട്ടെന്നുള്ള തീരുമാനം വരാനിരിക്കുന്ന ദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷ പെടുത്തനാകുമെന്നും തോമസ്‌ അഭിപ്രായപെട്ടു.

മുല്ലപെരിയാര്‌ ഡാമിലെ വെള്ളം ആശ്രയിച്ചു കഴിയുന്ന തെക്കന്‍ തമിഴ്‌ നാട്ടിലുള്ള 5 ജില്ലകളിലെ 60 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹാരം മുമ്പില്‍ കണ്ടുകൊണ്ടുവേണം പുതിയ നിയമം കൊണ്ടു നടപ്പിലാക്കെണ്ടതെന്നും, ഭാവിയില്‍കേരള തമിഴ്‌നാട്‌ സ്‌നേഹ സൗഹൃദങ്ങള്‍ക്ക്‌്‌ മുല്ലപെരിയാര്‌ വിലങ്ങാകരുത്‌ എന്നും എബി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക