Image

യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം ഉണ്ടാക്കണം: ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2011
യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം ഉണ്ടാക്കണം: ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യാ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ലോംഗ്‌ഐലന്റ്‌ ഫൈവ്‌ സ്റ്റാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കൂടിയ അടിയന്തിര യോഗത്തില്‍, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം ഉണ്ടാക്കണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. ജോ. ട്രഷറര്‍ രാജു സഖറിയ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി.

തമിഴ്‌നാടിന്‌ അര്‍ഹിക്കുന്ന ജലം നല്‍കിക്കൊണ്ട്‌, കേരളത്തിന്റെ താത്‌പര്യവും, നാലു ജില്ലകളിലെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്‍ വെച്ച്‌ പന്താടാതെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ റോയി എണ്ണച്ചേരില്‍, സെക്രട്ടറി ജിന്‍സ്‌മോന്‍ സക്കറിയ, ട്രഷറര്‍ പോള്‍ കറുകപ്പള്ളി, വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാം, ജോ. സെക്രട്ടറി ഡോ. ജോസ്‌ കാനാട്ട്‌, ജോസ്‌ തെക്കേടം, ഉമ്മന്‍ കോശി എന്നിവര്‍ പ്രസംഗിച്ചു.
യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം ഉണ്ടാക്കണം: ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക