Image

മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്‌ട്രീയവത്‌കരിക്കരുത്‌: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2011
മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്‌ട്രീയവത്‌കരിക്കരുത്‌: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ
ഷിക്കാഗോ: നാല്‍പ്പതു ലക്ഷത്തില്‍പ്പരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതിപരത്തുകയും അവരുടെ ഉറക്കംകെടുത്തുകയും ചെയ്യുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കക്ഷിരാഷ്‌ട്രീയം മറന്ന്‌ ഉടനടി പരിഹാരം കാണണമെന്ന്‌ ഓവര്‍ഗീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ പ്രസിഡന്റ്‌ സതീശന്‍ നായരും, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യുവും ഒരു സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു. അതോടൊപ്പം തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ, കേരളത്തെ നിയന്ത്രിക്കണമെന്നും ഡാമിന്‌ ഭീഷണിയില്ലെന്നും കാണിച്ച്‌ പ്രധാനമന്ത്രിക്കയച്ച കത്തിനെ ശക്തിയായി അപലപിച്ചു.

അണക്കെട്ടിന്റെ കാര്യത്തില്‍ രണ്ടു സംസ്ഥാനങ്ങളുടേയും വൈകാരികത തുടങ്ങിയിട്ട്‌ കുറെക്കാലങ്ങളായി. തുടരെയുണ്ടാകുന്ന ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ ഭാവി അപകടത്തിലാക്കുമെന്ന്‌ ഭൗമശാസ്‌ത്ര കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. 116 വര്‍ഷം പഴക്കമുള്ള ഡാം അപകടാവസ്ഥയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. തമിഴ്‌നാടിന്റെ രാഷ്‌ട്രീയ പിടിവാശി ഉപേക്ഷിച്ച്‌ കാലാകാലങ്ങളായി പരസ്‌പരം ആശ്രയിച്ച്‌ കഴിയുന്ന കേരള ജനതയും തമിഴ്‌ ജനതയുടേയും സൗഹൃദങ്ങള്‍ക്ക്‌ കോട്ടംതട്ടാതെ ഇരു സംസ്ഥാനങ്ങളും പ്രശ്‌ന പരിഹാരത്തിന്‌ എത്രയും വേഗം ശാശ്വാത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.
മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്‌ട്രീയവത്‌കരിക്കരുത്‌: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക