Image

“പെരുച്ചാഴി”യുമായി ഒരു “സിനിമാ പ്രാന്തന്‍”

അനില്‍ പെണ്ണുക്കര Published on 16 August, 2014
“പെരുച്ചാഴി”യുമായി ഒരു “സിനിമാ പ്രാന്തന്‍”
സിനിമയെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഒരു ചെറുപ്പക്കാരന്‍ സിനിമയെ സോഷ്യന്‍ മീഡിയയില്‍ സജീവമാക്കാന്‍ ഒരു പ്രൊഫൈല്‍ നിര്‍മ്മിച്ചു. “സിനിമാപ്രാന്തന്‍” എന്നു പേരിമിട്ടു. ഇപ്പോളിതാ സിനിമയുടെ എല്ലാ പ്രൊമോഷനും ഏറ്റെടുത്ത് മലയാളസിനിമയില്‍ സജീവമായിക്കഴിഞ്ഞു.

മോഹന്‍ലാലിന്റെ “പെരുച്ചാഴി”യാണ് ഇപ്പോള്‍ “സിനിമാപ്രാന്തന്‍” ഏറ്റെടുത്ത പ്രോജക്ട്. അര്‍ജ്ജുനന്റെ അമ്പുപോലെയാണ് സോഷ്യന്‍ മീഡിയ. തൊടുക്കും തോറും ഏറിയേറിവരുന്ന ലൈക്കുകള്‍, ഷെയറുകള്‍. റിലീസാവുന്നതിനു മുമ്പേ സിനിമയെക്കുറിച്ച് സത്യസന്ധമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാനാണ് “സിനിമാപ്രാന്തന്‍” ശ്രമിക്കുന്നത്. 
ഒരു സിനിമ അത് ചെറുതായിക്കോട്ടെ, വലുതായിക്കോട്ടെ, പൂജ മുതല്‍ റിലീസ് വരെയും പിന്നേയും നീളുന്ന പബ്ലിസിറ്റിയിലുമാണ് ഇന്ന് സിനിമയുടെ നിലനില്‍പു തന്നെ. ഇത് ലളിതമാക്കി അവതരിപ്പിക്കുകയാണ് “സിനിമാപ്രാന്തന്‍”.

ചലച്ചിത്രനടനും, സിനിമയോട് അഭിനിവേശവുമിള്ള സാജിദ് യാഹിയയാണ് യഥാര്‍ത്ഥത്തില്‍ “സിനിമാപ്രാന്തന്‍”. സാജിദിന്റെ സ്വപ്നം കൂടിയാണ് സിനിമാപ്രാന്തന്റെ വളര്‍ച്ച. ലോകത്തുള്ള ഏതു മലയാളിക്കും ഒരു സിനിമയെടുക്കാന്‍ തോന്നിയാല്‍ സാജിദിനെ വിളിക്കാം.

സിനിമയുടെ പ്രൊമോഷന്‍ എന്നുവേണ്ട എല്ലാ വിവരങ്ങളും സത്യസന്ധമായി ലഭിക്കുന്നു. സിനിമാപ്രാന്ത് എന്ന് അഭിനിവേശം തന്നെയാണ് ഈ സത്യസന്ധതയുടെ ഘടകം. സിനിമ നിലനിന്നെങ്കില്‍ മാത്രമെ സിനിനാ പ്രാന്തുമുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും സാജിദിനെ സഹായിക്കാന്‍ ഒപ്പമുണ്ട്. കണ്ണന്‍, അനസ് , ജിതന്‍, വൈശാഖ് കോഴിക്കോട് എന്നിവരും ഒരു തരത്തില്‍ സിനിമാപ്രാന്തന്‍മാര്‍തന്നെ.

കിളിപോയ്, ആമേന്‍, അന്നയും റസൂലും, ബാംഗ്‌ളൂര്‍ ഡേയ്‌സ്, ഫിലിപ്‌സ് ആന്റ് മങ്കിപെന്‍, 1983 എന്നീ ചിത്രങ്ങളുടെ ഒഫീഷ്യല്‍ പ്രൊമോഷന്‍ പാര്‍ട്‌നറായി തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ഓണചിത്രം പെരുച്ചാഴിയിലെത്തി നില്‍ക്കുന്നതും സിനിമാപ്രാന്തുതന്നെ !

ഒരു ഓണം സൂപ്പര്‍ഹിറ്റ് എന്ന് റിലീസിനുമുമ്പേ അടിവരയിടുന്ന ചിത്രമാണ് പെരുച്ചാഴി. ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബുവും , സാന്ദ്രാ തോമസും നിര്‍മ്മിച്ച് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയുടെ ട്രെയിലറുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഈ വിജയത്തിനു പിന്നിലും ഈ സിനിമാപ്രാന്തന്‍ തന്നെ. ഉടന്‍ തന്നെ വിപുലമായ ഒരു വൈബ്‌സൈറ്റും, ഒരു ചലച്ചിച്ര പ്രസിദ്ധീകരണവും പുറത്തിറക്കാനാണ് സാജിദിന്റേയും കൂട്ടുകാരുടെയും പരിശ്രമം. സിനിമാപ്രാന്തനെക്കുറിച്ചറിയാന്‍ ഈ ഫെയ്‌സ് ബുക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. നിങ്ങള്‍ക്കും ഒരു സിനിമാ പ്രാന്തനാകാം.
“പെരുച്ചാഴി”യുമായി ഒരു “സിനിമാ പ്രാന്തന്‍”“പെരുച്ചാഴി”യുമായി ഒരു “സിനിമാ പ്രാന്തന്‍”“പെരുച്ചാഴി”യുമായി ഒരു “സിനിമാ പ്രാന്തന്‍”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക