Image

കുസൃതികള്‍ (കവിത: ഗീതാ രാജന്‍)

Published on 19 August, 2014
കുസൃതികള്‍ (കവിത: ഗീതാ രാജന്‍)
ഒഴുക്കിന്റെ കുസൃതിയെ
വിരല്‍ തുമ്പില്‍ ആവാഹിച്ചു
ക്യാന്‍വാസിന്റെ നാല്‍വരമ്പില്‍
ചലിച്ചു ചേര്‍ക്കുന്ന കണ്ണ്‌!

കാലത്തിന്റെ കുസൃതിയില്‍
ചുഴിയില്‍ പെട്ടുഴലുമ്പോള്‍
മനസ്സ്‌ കട്ടെടുത്ത തുരുത്തിലേക്ക്‌
വഴുതി പോകുന്ന പെണ്ണ്‌!

പാടത്തില്‍ വിതയുടെ കുസൃതിയെ
കൊത്തിയെടുത്തു പറന്ന മാനങ്ങള്‍
ഉയര്‍ന്നു പൊങ്ങിയ സൗധങ്ങളില്‍
ഞെരിഞ്ഞു വിങ്ങുന്ന മണ്ണ്‌!

കണക്കെടുപ്പിന്‍ കുസൃതിയില്‍
മേല്‌പോട്ട്‌ പെയ്‌തൊഴിഞ്ഞ
ലാഭ പെരുമഴ, ബാക്കി വച്ച്‌ പോയ
വിള്ളലുകള്‍, നികത്താനാവാത്ത
നിസഹായതയില്‍ വിതുമ്പുന്ന വിണ്ണ്‌!

കുസൃതികളുടെ പടിക്കുമപ്പുറം
പിടക്കുന്ന സ്‌പന്ദനം പോലെ
നിഴല്‍ വിരിക്കുമീ ജീവിതം!
കുസൃതികള്‍ (കവിത: ഗീതാ രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക