Image

ഹൂസ്റ്റണില്‍ 'മല്ലപ്പള്ളി സംഗമം' നടത്തി

ജീമോന്‍ റാന്നി Published on 19 August, 2014
ഹൂസ്റ്റണില്‍ 'മല്ലപ്പള്ളി സംഗമം' നടത്തി
ഹൂസ്റ്റണ്‍ : പിറന്ന മണ്ണിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിന് ഹൂസ്റ്റണില്‍ താമസിയ്ക്കുന്ന മല്ലപ്പള്ളി സ്വദേശികളുടെ ഒരു ആലോചനയോഗം ആഗസ്റ്റ് 16ന് ചാക്കോ നൈനാന്റെ ഭവനത്തില്‍ വച്ച് നടത്തപ്പെട്ടു.

റവ.ഫാ.ഏബ്രഹാം തോട്ടത്തിലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ സംഘാടകള്‍ ചാക്കോ നൈനാന്‍ യോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി വിശദീകരിച്ചു.

പ്രസ്തുത യോഗത്തില്‍ വച്ച് “മല്ലപ്പള്ളി സംഗമം” എന്നപേരില്‍ ഒരു സൗഹൃദ കൂട്ടായ്മ രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു. ഒക്‌ടോബറില്‍ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹൂസ്റ്റണ്‍ നിവാസികളുടെ ഒരു വിപുലമായ യോഗം സംഘടിപ്പിയ്ക്കുന്നതിനും തീരുമാനിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി ചാക്കോ നൈനാന്‍(പ്രസിഡന്റ്) സിജോ ജോയി( സെക്രട്ടറി) ബെന്നി ഉമ്മന്‍(ട്രഷറര്‍), സജി മാത്യൂ(വൈസ് പ്രസിഡന്റ്), ഷൈനി ബെന്നി(ജോയിന്റ് സെക്രട്ടറി) ഫാ. ഏബ്രഹാം തോട്ടത്തില്‍(അഡൈ്വസര്‍) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ യല്‍ദോ പീറ്റര്‍ സ്വാഗതവും സജി മാത്യൂ നന്ദിയും പറഞ്ഞു. ജസി ചാക്കോ ഭക്തിഗാനമാലപിച്ചു. മല്ലപ്പള്ളിയെപ്പറ്റി തോമസ് ജോര്‍ജ്ജ് എഴുതിയ കവിത അദ്ദേഹം തന്നെ പാടിയത് ഗൃഹാതുരത്വം ഉണര്‍ത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ചാക്കോ നൈനാന്‍-(832-661-7555)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ഹൂസ്റ്റണില്‍ 'മല്ലപ്പള്ളി സംഗമം' നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക