Image

"ഗ്രീന്‍കാര്‍ഡ്" പരമ്പര അനുവാദം തേടിയിട്ടില്ലെന്ന് നോവലിസ്റ്റ്

പി.പി.ചെറിയാന്‍ Published on 01 December, 2011
"ഗ്രീന്‍കാര്‍ഡ്" പരമ്പര അനുവാദം തേടിയിട്ടില്ലെന്ന് നോവലിസ്റ്റ്

ഡാളസ് : മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്കുവേണ്ടി "ഗ്രീന്‍കാര്‍ഡ്" എന്ന പരമ്പരയുടെ ചിത്രീകരണം മുന്നേറുമ്പോള്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ അമേരിക്കന്‍ മലയാളി എഴുതിയ ആദ്യനോവലാണെന്ന് ഖ്യാതി നേടിയ " ഗ്രീന്‍കാര്‍ഡി"ന്റെ എഴുത്തുകാരന്‍ നിശബ്ദതപാലിക്കുന്നു. 1998-ല്‍ കോഴിക്കോട് മള്‍ബറി പബ്‌ളികേഷന്‍സാണ് ഏബ്രഹാം തെക്കേമുറിയുടെ "ഗ്രീന്‍ കാര്‍ഡ്" എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്.

1993-ല്‍ കോട്ടയം എന്‍.ബി.എസ് പ്രസിദ്ധീകരിച്ച "തെക്കേമുറിയുടെ" പറുദീസയിലെ യാത്രക്കാര്‍ എന്ന നോവലിന്റെ വായക്കാരിലേക്ക്, അമേരിക്കയിലെ അന്നത്തെ
പ്രസിദ്ധീകരണങ്ങളിലൂടെ ആഴത്തിലേക്ക് ഇറങ്ങിയ ഹാസ്യപരിഹാസ ശരങ്ങളായിരുന്നു ഇതിലെ കഥ. ഓടിപ്പോകത്തവരുടെ ദുരന്തവും, ഓടിപ്പോയവരുടെ അരാജകത്വവുമാണ് ഈ നോവലിന്റെ കാതല്‍ ‍.

1999-ല്‍ ഓള്‍ കേരള ബാലജനസഖ്യം എക്‌സ് ലീഡേഴ്‌സ് ഫോറം നോര്‍ത്തമേരിക്കയുടെ അവാര്‍ഡ് ലഭിച്ച കൃതിയാണിത്.

"എന്താണ് കഥയുടെ ഗതിയെന്നെനിക്കറിയില്ല. പേര് കടമെക്കുന്നതില്‍ പരിഭവമില്ല, എന്നാല്‍ കഥയോ, കഥയിലെ സന്ദര്‍ഭങ്ങളോ, അനുഭവങ്ങളോ, പ്രത്യക്ഷമായോ, പരോക്ഷമായോ ഉപയോഗിച്ചാല്‍ അനുവാദമില്ലാത്തതിനാല്‍ അത് മോഷണമാണ്". ഒരു ചോദ്യത്തിനുത്തരമായി തെക്കേമുറി പ്രതികരിച്ചു.
"ഗ്രീന്‍കാര്‍ഡ്" പരമ്പര അനുവാദം തേടിയിട്ടില്ലെന്ന് നോവലിസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക