Image

ഡാളസ് അക്ഷരോത്സവം-2011

പി.പി.ചെറിയാന്‍ Published on 01 December, 2011
ഡാളസ് അക്ഷരോത്സവം-2011
ഡാലസ് : അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ അക്ഷരം സംഘടന ഡാലസ് മെട്രോ സിറ്റിയിലെ കലാ - സാംസ്‌കാരിക- വാര്‍ത്താ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതല്‍ കേരളാ അസോസിയേഷന്‍ ഓഫിസില്‍ കൂടുന്ന സമ്മേളനത്തില്‍ ഫലകങ്ങള്‍ നല്‍കി ആദരിക്കുന്നു.

സാഹിത്യരംഗത്തെ പ്രതിഭകളായ ഏബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, പത്രപ്രവര്‍ത്തനരംഗത്തെ ഏബ്രഹാം തോമസ്, ചാരിറ്റി പ്രവര്‍ത്തനത്തിന് വര്‍ഗീസ് ചാമത്തില്‍, ബിസിനസ് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാ ട്രാവല്‍സ്, ലോയല്‍ ട്രാവല്‍സ്, രാജു വര്‍ഗീസ്, തുടങ്ങി വിവിധ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഭാവനകള്‍ മാനിച്ചാണ് ആദരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക