Image

കുളം കലക്കി മീന്‍ പിടിക്കുന്ന വിരുതര്‍ (കൈരളി ന്യൂയോര്‍ക്ക്‌)

Published on 20 August, 2014
കുളം കലക്കി മീന്‍ പിടിക്കുന്ന വിരുതര്‍ (കൈരളി ന്യൂയോര്‍ക്ക്‌)
ജോര്‍ജ്ജ്‌ ബുഷിന്റെ രണ്‌ടാംവേള അവസാനിക്കുന്ന സമയത്ത്‌ എന്‍.ബി.സിയുടെ ഒരു ലേഖകന്‍ ചോദിച്ചു- കഴിഞ്ഞ എട്ടു വര്‍ഷത്തെ സേവനത്തിനിടയില്‍ എന്തെങ്കിലും ദുഖകരമായ തീരുമാന ങ്ങള്‍ എടുത്തിട്ടുണ്‌ടോ?

അമേരിക്കയുടെ ഗള്‍ഫ്‌ രാജ്യ ങ്ങളിലെ താല്‌പര്യം നിലര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്‌തു. അതില്‍ യാതൊരു ഇച്ഛാഭംഗവുമില്ല . ഗള്‍ഫ്‌ രാജ്യങ്ങളില്‌ ഡമോക്രസിയും സ്ഥാപിച്ചു.

ഇന്ന്‌ ആ ചോദ്യം ഏതെങ്കിലും ഒരു ലേഖകന്‍ അദ്ദേഹത്തോടു ചോദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഉത്തരം എന്തായിരിക്കും ?

അഫ്‌ഗാനിസ്ഥാന്റെ പ്രസിഡന്റും ഇറാക്കിന്റെ പ്രസിഡന്റും തങ്ങള്‍ പറഞ്ഞതു പോലെ ചെയ്‌തില്ല, അതിനാല്‍ സമാധാനം അവിടെ വിദൂരമാണ്‌. ഞങ്ങള്‍ യാതൊരു കുറ്റവും ചെയ്‌തിട്ടില്ല - അതാ യിരിക്കും അദ്ദേഹത്തിന്റെ ഉത്തരം.

അമേരിക്കയെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്‌ടോ ? ഗള്‍ഫിലെ ഇസ്ലാം സമൂഹത്തില്‍ യോജിപ്പുണ്‌ടായിരുന്നെങ്കില്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക്‌ കുളംകലക്കാനുള്ള അവസരം ലഭിക്കില്ലാ യിരുന്നു.

ഇന്‍ഡ്യ ഉള്‍പ്പെട്ട വികസ്വര രാജ്യങ്ങള്‍ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ്‌ , അമേരിക്ക ഏതു രാജ്യത്തു പോയാലും അവരുടെ താല്‍പര്യങ്ങള്‍ ഉറപ്പു വരുത്തുക മാത്രമാണ്‌ അവരുടെ ലക്ഷ്യം. അതെങ്ങനെയും അവര്‍ സാധിച്ചെടുക്കും. പണം നല്‌കിയാല്‍ വളക്കാവുന്ന ധാരാളം നേതാക്കന്മാര്‍ വികസ്വര രാജ്യങ്ങളില്‍ അള്ളിപ്പിടിച്ചിരുപ്പുണ്ട്‌. അവരിലൂടെയാണ്‌ ഇവര്‍ നുഴഞ്ഞു കയറുന്നത്‌ .

ഇന്‍ഡ്യ- സ്വാതന്ത്ര്യ പ്രാപ്‌തിക്കു ശേഷം 1950-കളില്‍ പ്രസിഡന്റ്‌ ഹാരി ട്രൂമനും, അതിനു ശേഷം പ്രസി. ജോണ്‍ എഫ്‌ കെന്നഡിയും ബ്രിട്ടന്‍ ഇന്‍ഡ്യയോട്‌ വിടപറഞ്ഞ മുറക്ക്‌ ഉണ്‌ടാകാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച മുതലെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്‌ഡിറ്റ്‌ ജവഹര്‍ലാന്‍ നെഹ്‌റുവുമായി ആവുന്നത്ര ചര്‍ച്ചകള്‍ക്കു തുനിഞ്ഞു. അദ്ദേഹം പറഞ്ഞു - ഞങ്ങള്‍ തല്‌ക്കാലം ഞങ്ങളുടെ പഞ്ചവത്സര പദ്ധതികളിലൂടെയും ചേരി ചേരാനയത്തിലൂന്നിയും രാജ്യത്തെ സാവധാനം മുന്നോട്ട്‌ നയിച്ചുകൊള്ളാം . ഇന്നതുകൊണ്ട്‌ ഇന്‍ഡ്യ സ്വന്തം കാലില്‍ നില്‍ക്കാന്‌ പഠിച്ചു . അതേ സമയം മറ്റു രാജ്യങ്ങളായ അമേരിക്ക, റഷ്യ, യൂറോപ്‌ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ നല്ല ബന്ധങ്ങള്‌ വളര്‍ത്താനും സാധിച്ചു . അങ്ങനെ ചേരിചേരാ നയത്തിലൂന്നിയ വിദേശ നയം കരുപിടിപ്പിക്കാന്‍ നഹ്‌റു ഉള്‍പ്പെട്ട പ്രഗല്‍ഭര്‍ക്കു സാധിച്ചു.

അതേസമയം സൗത്ത്‌ ഏഷ്യയില്‍ ഒരു ഇരുപ്പിടം കരഗതമാക്കാനുള്ള അമേരിക്കയുടെ തീവ്ര പരിശ്രമം, തുടര്‍ന്നുകൊണ്ടേ ഇരുന്നു . അവസാനം രണ്‌ടു കമ്യൂണിസ്റ്റ്‌ രാജ്യങ്ങളുടെ ഇടയ്‌ക്കുള്ള പാക്കിസ്ഥാനില്‍ നങ്കൂരമിടാന്‍ അവര്‌ക്ക്‌ അവസരം ലഭിച്ചു. പരിണത ഫലം പാക്കിസ്ഥാന്‍ ഇന്നും അമേരിക്കയുടെ ഒരു വാലായി കഴിയുന്നു.

സ്വയം പര്യാപ്‌തതയിലൂന്നി മുന്നോട്ടു നീങ്ങിയ ഇന്‍ഡ്യയുമായി വികസ്വര രാജ്യങ്ങളെ പ്രത്യേകിച്ച്‌ പാക്കി സ്ഥാനെ തുലനം ചയ്യുമ്പോള്‍ എല്ലാ മേഖലകളിലും പാക്കിസ്ഥാനെക്കാളും വളരെ മുന്നിലാണ്‌ ഇന്‍ഡ്യ എന്നുമനസ്സിലാക്കാന്‍ സാധിക്കുന്നു. പാക്കിസ്ഥാന്റെ ധനകാര്യംപോലും ഇന്ന്‌ വേള്‍ഡ്‌ ബാങ്കാണ്‌ കൈകാര്യം ചെയ്യുന്നത്‌!!

പാക്കിസ്ഥാന്‍ മാത്രമല്ല, അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്‌, ലിബിയ, ഈജിപ്‌റ്റ്‌, തുടങ്ങിയ രാജ്യങ്ങളെല്ലാം അമേരിക്കയുടെ വാഗ്‌ദാനങ്ങള്‍ക്ക്‌ കാതോര്‍ത്തു . അതി്‌ന്റേതായ ഭവിഷ്യത്തുകള്‍ ഇന്നവര്‍ അനുഭവിച്ചുകൊണ്ടേഇരിക്കുന്നു.

1980 കളില്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള മുസ്ലീം ശല്യം ഒഴിവാക്കാന്‍ ക്രൂഷ്‌ചേവ്‌ അഫാഗാനിസ്ഥാനിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. അഫ്‌ഗാനിസ്ഥാനു നൂറ്റാണ്ടുകളായുള്ള വിഅധിനിവേശ
ചരിത്രമുണ്ടെന്നുള്ളത്‌ മറ്റൊരു വസ്‌തുത. എന്നാല്‍ റഷ്യയുടെ നീക്കങ്ങള്‍ക്ക്‌ തടയിടാന്‍ എന്ന വ്യാജേന അമേരിക്ക ആയുധങ്ങള്‌ നല്‌കി താലിബാനെ വാര്‍ത്തെടുത്തു. ഈ ഭസ്‌മാസുരന്‍, വരം ഫലിക്കുമോ എന്നറിയാന്‍ ചൂണ്ടു വിരല്‍ അമേരിക്കയുടെ ശിരസ്സില്‍ പരീക്ഷിച്ചു . ഫലം അമേരിക്കയുടെ തിലകക്കുറികളായിരുന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററും പെന്റഗന്റെ മേല്‍ക്കൂരയും നിലംപൊത്തി. അങ്ങനെ, സാധാരണ മനുഷ്യന്‍ സഞ്ചരിക്കുന്ന പ്ലെയ്‌ന്‍കൊണ്ട്‌ വേറെ പല പ്രയോഗങ്ങളും ഉണ്‌ടെന്ന്‌ മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം ലഭിച്ചു.

ഇറാനില്‍ വളരെക്കാലമായി ഷായുടെ നേത്രുത്വത്തില്‌ നടന്ന ഭരണം ഒടുവില്‍ അമേരിക്കയുടെ ഇടപെടല്‍കൊണ്‌ട്‌ കുളമായി . അയത്തുള്ള ഖൊമേനി ഫ്രാന്‍സില്‍ ഇരുന്നുകൊണ്‌ട്‌ ഇറാന്‌ പിടിച്ചെടുത്തു. അങ്ങനെ അമേരിക്ക ഇറാനില്‌ നിന്നും പുറത്തായി.

എങ്കില്‍ നിന്നെ കാണിച്ചുതരാം എന്ന മട്ടില്‍- ഇറാക്കുമായി അമേരിക്ക ചങ്ങാത്തത്തിലായി കുറെ ആയുധങ്ങളും വിറ്റു . ഒടുവില്‍ സദ്ദാം, അമേരിക്കയെ വകവെയ്‌ക്കാതെ ആയപ്പോള്‍ പട്ടിയെ തല്ലിക്കൊ ല്ലും വിധം അയാളെ തല്ലിക്കൊന്നു .

അടുത്ത ഇര ലിബിയ . അവന്റെ പേരിലും കേസ്സുകള്‍ ഉണ്‌ടാക്കി ഖദ്ദാഫിയെയും വഴിയിലിട്ടു വെടിവെച്ചു കൊന്നു.

ഇതിനിടയില്‍ വെനിസ്വലയുടെ പ്രസിഡന്റായിരുന്ന നൊറിയാഗോ ഒരിക്കല്‍ അമേരിക്കന്‍ സി.എയുടെ സൗത്ത്‌ അമേരിക്കന്‍ ചാര വലയത്തിന്റെ റിംഗ്‌ ലീഡറായിരുന്ന നുറിയാഗോയെ ഒരു ദിവസം പിടിച്ചു ജയിലിലിട്ടു. കാരണം അവനും അമേരിക്ക ന്‍ വരുതിയില്‌ നിന്നും തെന്നി മാറാന്‍ ശ്രമിച്ചു .

അവസാനം ഇപ്പോള്‍ സിറിയയിലാണ്‌ . ആസ്സാദിനെ തുരത്താന്‍ സിറിയയിലെ വിമതരായ ഐഎസ്‌ ഐഎസിനു ആയുധങ്ങള്‍ നല്‌കി അമേരിക്കയും ഇസ്രായലും പ്രോത്സാഹിപ്പിച്ചു . അവര്‍ കിട്ടിയ ആയുധവുമായി ഇറാക്കിലേയ്‌ക്ക്‌ നേരെ വെച്ചുപിടിച്ചു . ഇപ്പോള്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു എന്നു കരുതിയിരുന്ന ഇറാക്കില്‍ ഐഎസ്‌.ഐയുടെ വരവ്‌ കടുവയെ കിടുവ പിടിച്ച തുപോലായി . വീണ്‌ടും യുദ്ധത്തിനിറങ്ങാതിരിക്കാന്‍ അമേരിക്കക്കു സാധിക്കുമോ ? ടാക്‌സ്‌ പെയേഴ്‌സിന്റെ കഷ്‌ട കാലം !!

അതേ സമയം ചൈനയുമായി അമേരിക്ക ബിസ്‌നസ്‌ ചയ്യുന്നു. യാതൊരു കുഴപ്പവുമില്ല. കാരണം അമേ രിക്ക കാണുന്നതിനു ഒരു മുഴം മുമ്പേ ചൈന എറിഞ്ഞിരിക്കും .

ഇതു തന്നെയായിരിക്കണം ഇന്‍ഡ്യയുടെയും നയം. നൂറു ശതമാനവും നല്‍പ്പത്തൊമ്പതു ശതമാനവും മൂലധനം ഇറക്കാന്‍ അനുവദിക്കുന്നത്‌ നല്ലതു തന്നെ. പക്ഷെ, ഇന്‍ഡ്യയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഇന്‍ഡ്യയുടെ താല്‍പര്യം സംരിക്കപ്പെടാന്‍ ജാഗരൂകരാകണം.. ഉദാഹരണത്തിന്‌ വേള്‍ഡ്‌ ട്രെയ്‌ഡ്‌ ഓര്‍ഗനേഷന്റെ തീരുമാനങ്ങളെ ഇന്‍ഡ്യവീറ്റോ ചെയ്‌തു. കാരണം മോദി സര്‌ക്കാരിനു മനസ്സിലായി , ഈ ബില്ല്‌ ഇന്‍ഡ്യയിലെ കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സരക്ഷിക്കുകയില്ലന്ന്‌. ഉടന്‍ തന്നെ കരാറില്‍ നിന്നു പിന്മാറിയതായി അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. ഇതു തന്നെ യുപിഎ സര്‍ക്കാരും ചെയ്‌തിരുന്നു. അമേരിക്ക ഉള്‍പ്പെട്ട രാജ്യങ്ങള്‍ പ്രതിഷേധിച്ചു. ഇനിയും ചര്‍ച്ച ചയ്യാമെന്ന്‌ ഇന്‍ഡ്യ ഉറപ്പും നല്‍കി. ആര്‍ക്കും പ്രശ്‌നമില്ലല്ലൊ.

ഇനി മറ്റൊരു വശം നിരീക്ഷിക്കുമ്പോള്‍ അമേരിക്കന്‍ വാര്‍ ഷിപ്പുകള്‍ മെഡിറ്ററേനിയന്‍ തീരങ്ങളിലി ല്ലെങ്കില്‍ ഗഫിലെ എണ്ണപ്പാടങ്ങള്‍ മുഴുവന്‌ റഷ്യയൊ ചൈനയോ കൈക്കലാക്കും. ആ നിലക്ക്‌ യൂറോപ്യന്‍സിന്റെയും അമേരിക്കയുടെയും ബാക്കി രാജ്യങ്ങളുടെയും ഊര്‍ജസ്രോതസ്‌ നിലനിര്‍ത്താന്‍ ഇവരുടെ സേവനം ആവശ്യമാണ്‌ . അങ്ങനെയരിക്കെ ഇലക്കും മുള്ളിനും കേടു കൂടാതെയുള്ള ഒരു നയം വാര്‍ത്തെടുക്കാന്‍ ഇന്‍ഡ്യഉപ്പെട്ട വികസ്വര രാജ്യങ്ങള്‍ക്കു കഴിയണം.. ഒരിക്കല്‍ ജ്യോതി ബസു അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ എയ്‌ഡിനെപ്പറ്റി സംസാരിച്ചു. സായിപ്പിനു മനസ്സിലായത്‌ ഫൈനാന്‍ഷ്യല്‍ എയ്‌ഡെന്നാണ്‌. അദ്ദേഹം അവരെ കറക്‌ട്‌ ചെയ്‌തു , ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌ ടെക്‌നോളജി ക്കല്‍ എയ്‌ഡാണ്‌ . അതിനു വേണ്‌ട റോയല്‌റ്റിയും കാര്യങ്ങളും ചര്‍ച്ച ചെയ്‌തു തീരുമാനിക്കാം. ഇതു പോലെ കാര്യങ്ങള്‍ തുറന്നു പറയാനുള്ള തന്റേടം നേതാക്കള്‍ക്കുണ്‌ടാകണം. അവിടെയെ- ആരോഗ്യകരമായ ബന്ധങ്ങള്‍ നീണാള്‍ വാഴുകയുള്ളു. പകരം സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന നയം ആര്‍ക്കും ഭൂഷണമല്ല.

ജയ്‌ ഹിന്ദ്‌.
കുളം കലക്കി മീന്‍ പിടിക്കുന്ന വിരുതര്‍ (കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
asian 2014-08-20 09:28:45
correction:-United States weaponize (Free Syrian army). not ISIS
Aniyankunju 2014-08-20 09:33:39
Russia [then USSR] sent troops to Afghanistan in 1977. Brezhnev was the Soviet leader at that time. [Kruzhchev had long been gone, after the Cuban Missile debacle]. USA armed the Afghan Taliban fighters. After 10 years of fighting the Pathans, and 15000 troops killed, Soviets withdrew, and Taliban took over Afghanistan.
Ninan Mathullah 2014-08-20 11:32:20
Prophets (writers and Media) Kings (Administrators and Politicians) and Priests are integral parts of society. They have to work together. One need not be afraid of the other. Apostle Paul reminds us of this through his writings. International Politics You must have heard the story of two Monkeys fighting for a piece of bread, and a Cat trying to settle the issue. The same is happening in international politics. Two Monkeys were friends. Once they found a piece of delicious bread, and decided to divide it. When divided, one piece became big and the other small. Both wanted the big piece. They couldn’t settle the issue. They saw a cat passing by, and decided to involve the cat to settle the issue. Cat listened to their stories and agreed to settle it for them. He took a bite of the big piece, and a big chunk came off. Now the big piece became small, and both the Monkeys wanted that. No problem. Cat solved the problem. Another big chunk came off. Fight continued. Now all the bread ended up in cat’s belly. Are we going to learn lessons from it? Nehru loved India, and had the foresight to see the trap. We must remember who helped us in our difficult situations. We shouldn’t trust those who didn’t help us in our hour of need.
വിദ്യാധരൻ 2014-08-20 19:38:09
പല തരത്തിലുള്ള വൈരു ദ്ധ്യങ്ങൾ കൊണ്ട് നിറഞ്ഞു തുളുമ്പുന്നതാണ് ഈ ലേഖനം. ഇതെഴുതിയാൾ അമേരിക്കയിലെ സുഖസൗകര്യങ്ങൾ ആസ്വദിച്ചു പഴകി ദ്രവിച്ച ചില ആദർശങ്ങളെക്കുറിച്ച് എണ്‍പതും തൊണ്ണൂറും കഴിഞ്ഞവരെപ്പോലെ പിച്ചും പേയും പറയുകയാണ്‌. എന്തായാലും കമ്മ്യൂണിസം ഇനി തിരിച്ചു വരില്ല. പൂട്ടിനെപ്പോലെ ഒരു സോവ്യറ്റ് യൂണ്യൻ കെട്ടിപ്പെടുക്കാം എന്ന് ദിവാസ്വപ്നം കാണുകയാണ് മുതലാളിത്വ വ്യവസ്ഥിയുടെ വടവൃക്ഷ കൊമ്പിൽ വാല്കൊണ്ട് മുറുക്കി തൂങ്ങി ഇന്ത്യയിലേക്ക്‌ കണ്ണും നട്ടു ഇങ്ങോട്ടും ആടുന്ന ഈ കുരങ്ങചാർ. ഒന്നുകിൽ അമേരിക്കൻ സ്വപ്നവുമായി വന്നിട്ടും ഒന്ന് നേടാൻ കഴിയാത്തതിന്റെ നിരാശ. അല്ലെങ്കിൽ മറ്റെന്തോ മാനസീക പ്രശ്നം. എല്ലാം ദൈവം നടത്തി തരും എന്ന് വിശ്വസിക്കുന്ന അല്ലെങ്കിൽ വിശ്വസിപ്പിച്ചു അതിന്റെ അടിമത്വം നിലനില്ക്കുന്ന രാജ്യങ്ങളാണ ഗൾഫിൽ ഉള്ളതു.എന്നാൽ ഇന്ത്യയിലെ ജനങ്ങൾ മുതലാളിത്വ വ്യവസ്ഥിതിയെ പുൽകി കഴിഞ്ഞു. അഴുമതി കൂടുതൽ ആണെങ്കിലും ഭൗതിക സുഖത്തിന്റെ മുന്തിരിച്ചാർ മുത്തി കുടിക്കാൻ ഭാരതിയർ തയാറായി കഴിഞ്ഞു. തെണ്ടികളും പോലും പല തരത്തിലുള്ള മൊബൈൽ ഫോണുകളാണ് കൊണ്ട് നടക്കുന്നത്. അതായത് ഹൈറ്റെക്കു തെണ്ടൽ. ഇവിടെ ആരോ എഴുതിയതുപോലെ മത തീവ്രവാതികൾ മിക്കവരും ചിന്തിക്കാൾ കഴിവില്ലാതെ മറ്റുള്ളവരുടെ ചരടിൽ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ആടുന്നവരാണ്. അതിൽ നല്ല ഒരു ശതമാനം മിഡിൽ ഈസ്ടിലാണ്. ഇതിന്റെ അജ്ഞാത ലേഖകൻ വിചാരിക്കുന്നതുപോലെ അവർ ഒരിക്കലും ഒന്നാകാൻ പോകുന്നില്ല . അതിനു അമേരിക്കയെ പഴിച്ചിട്ട് കാര്യം ഇല്ല. മിഡിൽ ഈസ്ടില്ലുള്ള ആറ് ബില്ലിയ്ൻ (മുസ്ലിംസ് ഒഴിച്ച്) ജനങ്ങൾക്ക്‌ ജീവിതത്തിന്റെ മുന്തിരിച്ചാർ കിട്ടിയാൽ തലയ്ക്കു മത്തു പിടിക്കുന്നത്‌വരെ കുടിക്കാൻ തയാറാണ്. എന്തിനു പറയുന്നു കേരളത്തിലെ കമ്മുണിസ്റ്റുകാരുപോലും കൊടിപതികളും സ്വിസ് ബാങ്കിൽ അവരുടെ തലമുറകൾക്ക് വേണ്ടി പണം സംമ്പാതിച്ചു കൂട്ടിയിട്ടുള്ളവരാണ്. ചില കമ്മുണിസ്റ്റു നേതാക്കൾ റിട്ടയർമെന്റ് എടുക്കാൻ തയാറാവുകയാണ്. ജനത്തിനു ആവശ്യം ഈ ഭൂമി വാഗ്ദാനം ചെയ്യത നല്ല ജീവിതമാണ് മുതലാളിത്വ വ്യവസ്ഥിതി അതിനു അവരെ സഹായിക്കും എങ്കിൽ, ലോകത്തിന്റെ പോക്കും ആ വഴിക്കായ സ്ഥിതിയിൽ, അതിനെ അനുധാവനം ചെയ്യ്ന്നതല്ലേ അജ്ഞാത നല്ലത്. അതുകൊണ്ട് ജോലി ചെയ്യുത് സുഖ ജീവിതം നയിക്കാൻ അവസരം ഉള്ള ഈ സ്വപ്ന ഭൂമിയിൽ ഇനി ഒരിക്കലും തിരിച്ചു വരാത്ത കമ്മ്യുനിസത്തെ സ്വപ്നം കാണാതെ പോയി ജോലി ചെയുത് ജീവിക്കാൻ നോക്കുക. "ബുഭുക്ഷിതർ വ്യാകരണം ന ഭുജ്യതേ, ന പീയതൈ കാവ്യരസ പിപാസിതൈ, " വിശക്കുന്നവൻ വ്യാകരണം ഭക്ഷിക്കുന്നില്ല, ദാഹിക്കുന്നവൻ കാവ്യരസം കുടിക്കുന്നില്ല അത് കൊണ്ട് നിങ്ങൾ ധനം സംമ്പാതിച്ചു ഒരു മുതലാളിയാകു, എന്നിട്ട് മറ്റുള്ളവരേം ആക്കു അജ്ഞാത. എന്നിട്ട് മറ്റുള്ളവരോടൊപ്പം ജീവിതത്തിന്റെ മുന്തിരിച്ചാർ മുത്തിക്കുടിക്കൂ
Ninan Mathullah 2014-08-21 04:38:14
You must have heard the story of two Monkeys fighting for a piece of bread, and a Cat trying to settle the issue. The same is happening in international politics. Two Monkeys were friends. Once they found a piece of delicious bread, and decided to divide it. When divided, one piece became big and the other small. Both wanted the big piece. They couldn’t settle the issue. They saw a cat passing by, and decided to involve the cat to settle the issue. Cat listened to their stories and agreed to settle it for them. He took a bite of the big piece, and a big chunk came off. Now the big piece became small, and both the Monkeys wanted that. No problem. Cat solved the problem. Another big chunk came off. Fight continued. Now all the bread ended up in cat’s belly. If friends and brothers are not fighting, vested interests bring division into the picture and rule over them. Divide and rule is a strategy ever used on naïve by others. Are we going to learn lessons from it? Nehru loved India, and had the foresight to see the trap. We must remember who helped us in our difficult situations. We shouldn’t trust those who didn’t help us in our hour of need
സംശയം 2014-08-21 09:47:09
കുളം കലക്കി ഇടയ്ക്കു ഇടയ്ക്കു വൃത്തിയാക്കണ്ടേ? അല്ലെങ്കിൽ ഉള്ള വൃത്തികേടുകൾ അടിഞ്ഞുകൂടി കിടന്നു ദുർഗന്ധം വമിക്കില്ലെ? ഏതൊരു മാറ്റത്തിന് മുൻപും ഒരു കുളം കലക്കൽ ആവശ്യമല്ലേ?
Anthappan 2014-08-21 13:18:39
The priest who was supposed to help ran away leaving the Samaritan by the road side for dead. Religion betrayed Jesus and politics crucified him and that is still continued all over the world. We are living in a Hippocratic society where the norms and principles are derived from in Justice. Honesty suffers and the dishonesty gets paid; Shame on you Prophets and writers who think that the future is shaped by you!
Ninan Mathullah 2014-08-22 05:05:40
We see hypocracy everywhere. This is what Jesus said about looking for speck in another person's eye. When we preach about honesty and values, while hiding behind a veil, is it not hypocracy?
Anthappan 2014-08-22 09:19:54
Veil is not hypocrisy. If that was the case, Jesus would not have hidden from the woman after his resurrection. Veil is a safety precaution taken against the attack from less intelligent religious radicals out there. Hypocrisy is like claiming that the person is a follower of Jesus, a nonviolent person, and then gets tangled with politics and joining the blood suckers of the religion and religious oppression.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക