Image

ഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടി

ജോയിച്ചന്‍ പുതുക്കുളം Published on 20 August, 2014
ഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടി
അഗസ്റ്റ, ജോര്‍ജിയ: പന്ത്രണ്ടാം വയസില്‍ ഓസ്റ്റിന്‍ ജോഷ്വാ കരാട്ടെയില്‍ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടി. ഒരുവര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ്‌ ഓസ്റ്റിന്‍ ഈ നേട്ടം കൈവരിച്ചത്‌. മാര്‍ട്ടിനസിലുള്ള സ്റ്റാളിംഗ്‌ ഐലന്റ്‌ മിഡില്‍ സ്‌കൂളിലെ ആറാം ഗ്രേഡിലെ ടോപ്പ്‌ സ്‌കോളര്‍ കൂടിയാണ്‌ ഈ കൊച്ചുമിടുക്കന്‍. ഇപ്പോള്‍ ഏഴാം ഗ്രേഡ്‌ വിദ്യാര്‍ത്ഥിയാണ്‌. സ്‌കൂളിലെ അക്കാഡമിക്‌ ടീം, മാത്‌സ്‌ ടീം, ബേറ്റാ ക്ലബ്‌, സ്റ്റുഡന്റ്‌ കൗണ്‍സില്‍ എന്നിവയില്‍ അംഗമാണ്‌. ഏഴാം ഗ്രേഡില്‍ തന്നെ എട്ടാം ഗ്രേഡിലെ മാത്തമാറ്റിക്‌സ്‌ ക്ലാസിലേക്ക്‌ പ്രമോട്ട്‌ ചെയ്യപ്പെട്ടു.

ജോര്‍ജിയ റീജന്റ്‌സ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്‌ പ്രൊഫസര്‍ തോമസ്‌ ജോഷ്വായുടേയും, മിനിയുടേയും മകനാണ്‌ ജോഷ്വാ. യൂണിവേഴ്‌സിറ്റി ഓഫ്‌ ജോര്‍ജിയ വിദ്യാര്‍ത്ഥിനി അമിറ്റ ജോഷ്വാ സഹോദരിയാണ്‌.

ഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടിഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടിഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക