Image

പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികോപഹാരം സൂര്യ സായാഹ്നം

Published on 20 August, 2014
പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികോപഹാരം സൂര്യ സായാഹ്നം
ഹ്യൂസ്റ്റന്‍: പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികോപഹാരം അതിമനോഹരവും വര്‍ണ്ണോജ്ജ്വലവുമാക്കി മാറ്റുവാന്‍ ഈ ഓണപ്പുലരിയുടെ പൊലിമയില്‍ മലയാളത്തിലെ  പ്രമുഖ സിനിമാ സീരിയല്‍ താര കലാകാരന്മാരും അണിയിച്ചൊരുക്കുന്ന നൃത്ത സംഗീത കോമഡി ,ഷോ സൂര്യസായാഹ്നം ഏവര്‍ക്കും അനുസ്മരണീയമാക്കും. കണ്ടും കേട്ടും പഴകി മടുത്ത സ്റ്റേജ് ഷോകളുടെ മുരടിപ്പുകളില്‍ നിന്നും പുതുപുത്തന്‍ അവതരണ ശൈലി കൊണ്ടും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും പുതുമയാര്‍ന്ന കലോപഹാരം പ്രവാസി മലയാളികള്‍ക്കായി കാഴ്ച വയ്ക്കുന്നു. കലയുടെ കോവിലകമായ കേരളത്തില്‍ നിന്നും എത്തുന്ന സിനിമാ - സീരിയല്‍ കലാകാരന്മാരുടെയും കലാകാരികളുടെയും പുത്തന്‍ കലാവിരുന്നുകള്‍ ശബ്ദ - ശ്രവണ - നയന മനോഹരമായ വേദിയില്‍ കലയുടെ മഴവില്‍ വിരിയിക്കുവാന്‍  വിവിധ ഭാഷകളിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിക്കുവാന്‍ ഡി. അരുണ്‍ ഗോപന്‍, സോണിയ, ചാനല്‍ അവതാരകനും നടനുമായ രാജേഷ് ഗബര്‍, ഷാജു (സിനിമാ - സീരിയല്‍ - നടന്‍), നടന നൃത്ത വേദികളില്‍ ചടുലമായ നൃത്യനൃത്തങ്ങളുടെ മാസ്മരിക ,ലോകം തീര്‍ക്കുവാനായി ശ്രീലക്ഷ്മി, സ്വാഷിക (തമിഴ് മലയാളം നായിക നടി).  ഹാസ്യത്തിന്റെ പൂത്തിരികള്‍ക്ക് തിരികൊളുത്താനായി സമീപകാലത്തെ  വാര്‍ത്ത പ്രാധാന്യമുള്ള സംഭവ വികാസങ്ങളെ  ആക്ഷേപഹാസ്യ വേദികളിലൂടെ അവതരിപ്പിച്ച് ആനന്ദമഴ പെയ്യിക്കുവാന്‍ ദീപു പാറശാല, അജിത് കോഴിക്കോട്, സെന്തില്‍, സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായ അംബികാ മോഹന്‍ തുടങ്ങിയവരും ചേര്‍ന്ന ഒരു വലിയ നീണ്ട കലാനിരതന്നെ ഹ്യൂസ്റ്റനിലെ വേനല്‍ ചൂടില്‍ കുളിര്‍മഴ പെയ്യിച്ചുകൊണ്ട് കുടുംബ പ്രേക്ഷകര്‍ക്കായി എത്തുന്നു.

  ആഗസ്റ്റ് 24 തീയതി ഞായര്‍ വൈകുന്നേരം 6.30ന്  സ്റ്റാഫോര്‍ഡിലെ സിവിക്ക് സെന്ററില്‍ ആണ് പരിപാടി. (1415 Constitution Ave, Stafford, TX 77477)

അമേരിക്കന്‍ മലയാളികള്‍ക്കായി ഹ്യൂസ്റ്റനില്‍ നിന്ന് മുടങ്ങാതെ പ്രതിവാരം പ്രസിദ്ധീകരിക്കുന്ന പ്രവാസി ന്യൂസിന്റെ ആഭിമുഖ്യത്തിലുള്ള ഈ പരിപാടി ഉന്നതനിലവാരം പുലര്‍ത്തുമെന്ന് സംഘാടകര്‍ ഉറപ്പു തരുന്നു.  പ്രവേശനം പാസു മൂലമായിരിക്കും പ്രവാസി ന്യൂസിന്റെ പ്രവര്‍ത്തകരില്‍ നിന്നോ പ്രവാസി ന്യൂസ് ഓഫീസില്‍ നിന്നോ പ്രവാസി ന്യൂസിന്റെ വെബ് സൈറ്റില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. എന്നതാണ് വെബ്‌സൈറ്റ്.

 വാര്‍ത്ത: ജീമോന്‍ റാന്നി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക