Image

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.6 അടിയായി ഉയര്‍ന്നു

Published on 01 December, 2011
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.6 അടിയായി ഉയര്‍ന്നു
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 136.6 അടിയായി. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് വീണ്ടും ഉയര്‍ത്തിയത്. രാവിലെ 136.5 അടിയായിരുന്നു ജലനിരപ്പ്.

നീരൊഴുക്ക് വര്‍ധിച്ചതിനെതുടര്‍ന്ന് ജലനിരപ്പും കൂടിയതിനാല്‍ ഇടുക്കി അണക്കെട്ടില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു. ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി മൂലമറ്റം പവര്‍ഹൗസിലാണ് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നം കേരളം അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക