Image

ബംഗ്ലാദേശിലെ ഫാക്ടറി ദുരന്തത്തിനിരയായവര്‍ക്കായി ഒരനുസ്മരണസമ്മേളനം

ജോസ് പിന്റോ സ്റ്റീഫന്‍ Published on 21 August, 2014
ബംഗ്ലാദേശിലെ ഫാക്ടറി ദുരന്തത്തിനിരയായവര്‍ക്കായി ഒരനുസ്മരണസമ്മേളനം
കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലെ ഒരു ഫാക്ടറി തകര്‍ന്നുവീണതില്‍പ്പെട്ട് ആയിരത്തി ഒരുനൂറ്റി ഇരുപത്തി ഒന്‍പതുപേരാണ് മരണമടഞ്ഞത്. അവരുടെ സ്മരണയ്ക്കുമുമ്പില്‍ കത്തിച്ചുപിടിച്ച മെഴുകുതിരി കൈയ്യിലേന്തി. നമ്രശിരസ്‌ക്കരായി നില്‍ക്കാന്‍ കോണ്‍ഗ്രസ് വുമണ്‍ ഗ്രേസ് മെങ്ങിന്റെ നേതൃത്വത്തില്‍ ഒരു സമ്മേളനം ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കപ്പെട്ടു.

ക്യൂന്‍സിലെ ജമയിക്കയിലുള്ള ടാജ്മഹല്‍ റസ്റ്റോറന്റില്‍ നടന്ന ഈ സമ്മേളനത്തില്‍ അസംബ്ലിമാന്‍ ഡേവിഡ് വിപ്രിന്‍, അസംബ്ലി വുമണ്‍ കാതറിന്‍ നോളന്‍, ബംഗ്ലാദേശിന്റെ ന്യൂയോര്‍ക്ക് കോണ്‍സുലര്‍ ജനറല്‍ മൊഹമ്മദ് ഷമീന്‍ അഹ്‌സാര്‍, ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ലെറ്റീഷ്യാ ജയിംസ്, ന്യൂയോര്‍ക്ക് സിറ്റി കണ്‍ട്രോളര്‍ സ്‌കോട്ട് സ്ട്രിഞ്ചര്‍, കൗണ്‍സില്‍മാന്‍ റോറി ലാങ്ക്മാന്‍, യൂണിയന്‍ ലീഡര്‍മാരായ മാരിയോ സിലെന്റോ, മസേഡ ഉദ്ദിന്‍, വിന്‍സന്റ് അല്‍വാരസ്, സ്റ്റ്യൂവര്‍ട്ട് ആപ്പിള്‍ ബാം, ആദം ഒബര്‍നാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ബംഗ്ലാദേശിലെ ഫാക്ടറി ദുരന്തത്തിനിരയായവര്‍ക്കായി ഒരനുസ്മരണസമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക