Image

കേരളത്തിലേക്കുള്ള വാഹനങ്ങള്‍ എം.ഡി.എം.കെ 21 ന് തടയും

Published on 01 December, 2011
കേരളത്തിലേക്കുള്ള വാഹനങ്ങള്‍ എം.ഡി.എം.കെ 21 ന് തടയും
ചെന്നൈ: കേരളത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ ഡിസംബര്‍ 21 ന് തിരുച്ചിറപ്പള്ളിയില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ തടയും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണിത്.

തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലക്കാര്‍ ജലത്തിനുവേണ്ടി ആശ്രയിക്കുന്ന മുല്ലപ്പെരിയാറിലെ അണക്കെട്ട് തകര്‍ക്കണമെന്നാണ് കേരള സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നതെന്ന് എം.ഡി.എം.കെ നേതാവ് വൈകോ ആരോപിച്ചു. കേരളത്തിന്റെ നിലപാടിനെതിരെ കര്‍ഷകര്‍ക്കൊപ്പം ഡിസംബര്‍ എട്ടിന് കമ്പത്ത് നിരാഹാര സമരം നടത്തുമെന്നും വൈകോ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക