Image

വ്യാജ ഏറ്റുമുട്ടല്‍ കേസ്‌: ഗുജറാത്ത്‌ സര്‍ക്കാരിന്‌ വീണ്ടും കോടതിയുടെ വിമര്‍ശനം

Published on 01 December, 2011
വ്യാജ ഏറ്റുമുട്ടല്‍ കേസ്‌: ഗുജറാത്ത്‌ സര്‍ക്കാരിന്‌ വീണ്ടും കോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശൈഖ്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത്‌ സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ സംഭാഷണവും മറ്റുമടങ്ങിയ സിഡി സിബിഐക്ക്‌ കൈമാറാന്‍ വൈകുന്നതിനെയാണ്‌ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്‌. ഡിസംബര്‍ ഏഴിന്‌ മുമ്പ്‌ സിഡി സിബിഐയെ ഏല്‍പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2005 -ല്‍ ഹൈദരാബാദില്‍ നിന്ന്‌ മഹാരാഷ്ട്രയിലെ സാംഗ്‌ളിയിലേക്ക്‌ പോവുകയായിരുന്ന ഇദ്ദേഹത്തേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത്‌ പൊലീസ്‌ പിടികൂടുകയായിരുന്നു. നവംബര്‍ 26ന്‌ സൊഹറാബുദ്ദീനും ഏതാനും ദിവസങ്ങള്‍ക്ക്‌ ശേഷം കൗസര്‍ബിയും കൊല്ലപ്പെട്ടു.

നേരത്തെ ഇശ്‌റത്ത്‌ ജഹാന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടുകൊണ്ടുള്ള ഗുജറാത്ത്‌ ഹൈകോടതി ഉത്തരവിനേയും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക